മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. കന്നഡ സംവിധായകൻ നന്ദാകിഷോർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. ആഗോളതലത്തിൽ വൃഷഭ ശ്രദ്ധിക്കപ്പെടുമെന്ന ഉറപ്പാണ് അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് നല്കുന്നത്.
ഒക്ടോബർ 16- നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മലയാളത്തിലും തെലുങ്കിലുമായാണ് ഈ ചിത്രം ഒരേ സമയം ചിത്രീകരിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം ഒട്ടേറെ അഭിനേതാക്കളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ദീപാവലിക്ക് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നട ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. ശോഭ കപൂർ, ഏകതാ കപൂർ, വിശാൽ ഗുർനാനി, അഭിഷേക് വ്യാസ്, ജൂഹി പരേഖ് മേത്ത, സൌരഭ് മിശ്ര, വരുൺ മാത്തൂർ, സി. കെ പത്മകുമാർ, തുടങ്ങിയവരാണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം ആന്റണി സാംസൺ, എഡിറ്റിങ് കെ എം പ്രകാശ്, സംഗീതം സാം സി എസ്.







