പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് പി എം കുഞ്ഞിമൊയ്തീന്റെ കേസ് ഡയറികളിൽ നിന്നും സിനിമയ്ക്കുള്ള വിഷയം തിരഞ്ഞെടുത്തുകൊണ്ട് അദ്ദേഹത്തിന്റെ മകനും സംവിധായകനും നടനുമായ എം എ നിഷാദ് സിനിമയൊരുക്കുന്നു. വളരെക്കാലം ക്രൈം ബ്രാഞ്ച് എസ് പി, ഇടുക്കി എസ് പി, മധ്യമേഖല ഡി ഐ ജി, ക്രൈംബ്രാഞ്ച് ഡി ഐ ജി എന്നീ മേഖലകളിൽ സേവനമനുഷ്ഠിച്ചതിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുകയായിരുന്നു. പ്രമാദമായ പല കേസുകളും അദ്ദേഹം തെളിയിച്ചിട്ടുണ്ട്. വിശിഷ്ട സേവനത്തിന് രണ്ടുവട്ടം ഇന്ത്യൻ പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ ഇദ്ദേഹം നേടിയിട്ടുണ്ട്. നിഷാദിന്റെതാണു തിരക്കഥയും സംവിധാനവും. ചിത്രത്തിൽ പ്രധാനകഥാപാത്രമായി എം എ നിഷാദും എത്തുന്നുണ്ട്. ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിങ് ഏപ്രിൽ 12 ന് നടക്കും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസ്സറാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ 22 ന് കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും.
Also Read
സെക്കന്‍ഡ് ലുക്ക് പോസ്റ്ററുമായി ഡാന്‍സ് പാര്‍ട്ടി
വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും പ്രയാഗയും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ഈ ചിത്രത്തില്‍ കൊച്ചിയില്‍ ഡാന്‍സും പാര്‍ട്ടിയുമായി ജീവിക്കുന്ന ചെറുപ്പക്കാരുടെ ജീവിതമാണ് പ്രമേയം.
‘രേഖാചിത്രം’ ഒ ടി ടി യിലേക്ക്
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ മൂവി രേഖാചിത്രം ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിന് എത്തും. സോണി ലിവിൽ മാർച്ച് ഏഴ് മുതൽ സ്ട്രീമിങ് ആരംഭിക്കും. അനശ്വര രാജൻ ആണ് ചിത്രത്തിൽ നായികയായി...
‘കാതലി’ന് വിജയാഘോഷവുമായി മമ്മൂട്ടി ഫാൻസ് ആസ്ത്രേലിയൻ ഘടകം
കേരളമൊട്ടാകെ പ്രദർശനത്തിനെത്തി നിരൂപക പ്രശംസനേടിയ മമ്മൂട്ടി ചിത്രം ‘കാത’ലിന്റെ വിജയാഘോഷം ആസ്ട്രേലിയയിലെ മെൽബണിലും വെച്ച് നടന്നു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്ത്രേലിയ ഘടകം പ്രസിഡന്റ് മദനൻ ചെല്ലപ്പൻ ആണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.
ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ‘തണുപ്പ്’ ട്രെയിലർ പുറത്തിറങ്ങി
ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തണുപ്പി’ന്റെ ട്രയിലർ പുറത്തിറങ്ങി. പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവർആണ് പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ഒക്ടോബർ നാലിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കാശി...
സെക്കന്റ് ലുക്ക് പോസ്റ്ററുമായി മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ടർബോ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ.