മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഒരു യോദ്ധാവിന്റെ വേഷത്തിൽ കയ്യില് വാളേന്തി നിൽക്കുന്ന മോഹൻലാലാണ് പോസ്റ്ററിൽ. നന്ദാകിഷോർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. മോഹൻലാലിന്റെ 65- മത് പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. ആഗോളതലത്തിൽ വൃഷഭ ശ്രദ്ധിക്കപ്പെടുമെന്ന ഉറപ്പാണ് അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് നല്കുന്നത്.

ഒക്ടോബർ 16- നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മലയാളത്തിലും തെലുങ്കിലുമായാണ് ഈ ചിത്രം ഒരേ സമയം ചിത്രീകരിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം ഒട്ടേറെ അഭിനേതാക്കളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ദീപാവലിക്ക് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നട ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. ശോഭ കപൂർ, ഏകതാ കപൂർ, വിശാൽ ഗുർനാനി, അഭിഷേക് വ്യാസ്, ജൂഹി പരേഖ് മേത്ത, സൌരഭ് മിശ്ര, വരുൺ മാത്തൂർ, സി. കെ പത്മകുമാർ, തുടങ്ങിയവരാണ് ചിത്രത്തിന്റെ നിർമ്മാണം.