Thursday, May 1, 2025

പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായി; വിശേഷങ്ങള്‍ പങ്ക് വെച്ച് മോഹന്‍ലാല്‍

മോഹന്‍ലാല്‍ നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായി. മലയാളത്തിലും തെലുങ്കിലുമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കന്നഡ, ഹിന്ദി ഭാഷകളിലുള്ള മൊഴിമാറ്റം അടുത്ത വര്‍ഷം പ്രദര്‍ശനത്തിന് എത്തും. നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മേക്ക, ഷനായ കപൂര്‍, സഹ്റ എസ് ഖാന്‍ എന്നിവര്‍ അഭിനയിക്കുന്നു. ഏകതാ കപൂറിന്‍റെ ബാലാജി ടെലിഫിലിംസും കണക്റ്റ് മീഡിയയും എ വി എസ് സ്റ്റുഡിയോയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് വൃഷഭ.

വൃഷഭയുടെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം മോഹന്‍ലാല്‍ ആണ് ഫേസ് ബുക്കിലൂടെ പങ്ക് വെച്ചത്. ചിത്രത്തിലെ വാളുയര്‍ത്തി നില്‍ക്കുന്ന തന്‍റെ ഒരു ഫോട്ടോ അടക്കം താരം ഷെയര്‍ ചെയ്തിട്ടുണ്ട്. മികച്ച ദൃശ്യാനുഭവമായിരിക്കും വൃഷഭ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്നു അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. 200- കോശി ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സഹ്റ ഖാന്‍ ആണ് നായികയായി എത്തുന്നത്. ഒരു ആക്ഷന്‍ എന്‍റര്ടൈമെന്‍റ് ചിത്രമാണ് വൃഷഭ. 2024- ല്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.

spot_img

Hot Topics

Related Articles

Also Read

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുച്ചു വരവിനൊരുങ്ങി പാർവതി; ‘പുതിയ പോസ്റ്ററുമായി ‘ഉള്ളൊഴുക്ക്’

0
രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക് ശേഷം പാർവതി തിരുവോത്ത് സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്നു. ഉർവശി ആണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

‘ഒരു അന്വേഷണത്തിന്റെ തുടക്കം’; ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

0
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ അബ്ദുൽ നാസർ നിർമ്മിച്ച് എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി.  ഷൈൻ ടോം ആണ്...

വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’

0
വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ എന്ന ചിത്രത്തില്‍ ഉര്‍വശിയും, ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ട്രയിലറിൽ ത്രില്ലടിപ്പിച്ച് ദുൽഖർ സൽമാൻ; ‘ലക്കി ഭാസ്കർ’ സിനിമ കാത്ത് പ്രേക്ഷക ജനലക്ഷം

0
നിരവധി സംശയാസ്പദമായ സാഹചര്യങ്ങളെ പ്രദർശിപ്പിച്ചു കൊണ്ടാണ് ലക്കി ഭാസ്കറിലെ ടീസർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

ചരിത്രത്തിലാദ്യം; താലിന്‍ ബ്ലാക്ക് നൈറ്റ്സ് ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് മലയാളത്തിന്‍റെ ‘അദൃശ്യ ജാലകങ്ങള്‍’

0
മേളയുടെ 27 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സിനിമയില്‍ വെച്ച് അദൃശ്യ ജാലകങ്ങള്‍ എന്ന മലയാള സിനിമയാണ് തിരഞ്ഞെടുക്കപ്പെട്ടത്.