പത്രപ്രവർത്തകനും സീരിയൽ- ചലച്ചിത്ര താരവും നടകനടനുമായ വേണു ജി എന്ന ജി. വേണുഗോപാൽ അന്തരിച്ചു. 65 വയസ്സായിരുന്നു. കേരളപത്രികയുടെ സബ് എഡിറ്റർ ആയിരുന്നു ഇദ്ദേഹം. വൃക്കസംബന്ധമായ അസുഖത്താൽ ഏറെനാളുകളായി ചികിത്സയിൽ ആയിരുന്നു. ഗൌരിശങ്കരം, സായ് വർ തിരുമേനി, കൃഷ്ണ ഗോപാലകൃഷ്ണാ, മേഘസന്ദേശം, ഡിറ്റക്ടീവ് ആനന്ദ്, കായംകുളം കൊച്ചുണ്ണി, ഓമനത്തിങ്കൾ പക്ഷി, ആഡ്യകവി തോലൻ, ആസ്ഥാന വിദൂഷകൻ, താമരക്കുഴലി, തെയ്യം, തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും നാടകങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. കിഷൻ കർത്ത സംവിധാനം ചെയ്ത അംശിനി എന്ന ഹിന്ദി സിനിമയിൽ നായകനായി അഭിനയിച്ചു. ഭാര്യ: അജിത ബി പിള്ള, മക്കൾ: ആരതി ഗോപാൽ, അഞ്ജലി ഗോപാൽ. സഞ്ചയനം വെള്ളിയാഴ്ച 8. 30 ന്.
Also Read
‘പുലിമട’യില്‍ പതുങ്ങി ജോജു ചിത്രം ‘പുലിമട’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ചിത്രത്തിന് ടാഗ് ലൈന്‍ ‘സെന്റ് ഓഫ് എ വുമണ്‍’ പെണ്ണിന്റെ സുഗന്ധം എന്നര്‍ത്ഥത്തിലാണ് കൊടുത്തിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി പുറത്തിറങ്ങാന്‍ പോകുന്ന ‘പുലിമടയില്‍ ഐശ്വര്യ രാജേഷും ലിജോമോളും നായികമാരായി എത്തുന്നു.
തീപാറും ട്രയിലറുമായി കിങ് ഓഫ് കൊത്ത; ഇത് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമെന്ന് ആരാധകര്‍
ദുല്‍ഖറിന്റെ കരിയറില്‍ വെച്ച് ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിട്ട കഥാപാത്രമാണ് കിങ് ഓഫ് കൊത്തയിലേത്. ഷാറൂഖാന്, സൂര്യ, നാഗാര്‍ജുന, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിന്റെ ട്രയിലര്‍ റിലീസ് ചെയ്തത്.
മികച്ച പ്രതികരണവുമായി മുന്നോട്ട് കുതിച്ച് ‘ഗുരുവായൂരമ്പലനടയിൽ’
ചിത്രo റിലീസ് ചെയ്ത് അഞ്ചുനാളുകൾക്കകം അൻപത് കോടി രൂപയാണ് നേടിയിരിക്കുന്നത്. 15. 55 കോടിയാണ് മൂന്നു ദിവസത്തെ ഓവർസീസ് കളക്ഷൻ.
ഉദ്വോഗജനകമായ ട്രയിലറുമായി ‘തങ്കമണി’
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ‘തങ്കമണി’മൂവീയുടെ ട്രയിലർ റിലീസായി. മാർച്ച് 7 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
അനൂപ് മേനോനും ബിഗ് ബോസ് താരം ദില്‍ഷയും എത്തുന്ന ചിത്രം ‘ഓ സിന്‍ഡ്രല്ല’ ടീസര്‍ റിലീസായി
അനൂപ് മേനോനും ഏഷ്യാനെറ്റ് ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് ദില്‍ഷയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ഓ സിന്‍ഡ്രല്ല’യുടെ ടീസര്‍ പുറത്തിറങ്ങി.