ആകാശത്തിനും ഭൂമിക്കുമിടയിൽ, മേരേ പ്യാരെ ദേശവാസിയോo എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ക്രൌര്യം ഒക്ടോബർ 18- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. പുതുമുഖങ്ങളായ സിനോജ് മാക്സ്, ആദി ഷാൻ, അഞ്ചൽ, നൈറ എന്നിവർ ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. മാനന്തവാടി ടാക്കീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് പ്രദീപ് പണിക്കരുടേതാണ് തിരക്കഥയും സംഭാഷണവും. അഖിൽ ജി ബാബു, അനു കുരിശിങ്കൽ എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് അനുകുരിശിങ്കൽ തന്നെയാണ്. വിജയൻ വി. നായർ, നിമിഷ ബിജോ, നിസാം ചില്ല്, ശ്രീലക്ഷ്മി ഹരിദാസ്, ഷൈജു ടി. വേൽ, ഗാവൻ റോയ്, കുട്ട്യേടത്തി വിലാസിനി, റോഷിൽ പി രഞ്ജിത് എന്നിവർ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. എഡിറ്റിങ് ഗ്രേയ് സൺ , പശ്ചാത്തല സംഗീതം ഫിഡൽ അശോക്.
Also Read
ജയ് ഗണേഷ് ഏപ്രിൽ 11 ന് തിയ്യേറ്ററുകളിൽ
ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഉണ്ണി മുകുന്ദനെയും മഹിമ നമ്പ്യാരെയും കേന്ദ്രകഥാപാത്രങ്ങളാക്കി രഞ്ജിത് ശങ്കർ എഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് ഏപ്രിൽ 11 ന് തിയ്യേറ്ററിൽ റിലീസ് ചെയ്യും.
53- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി, ചിത്രം നന്‍പകല്‍ നേരത്ത് മയക്കം,...
53- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലൂടെ മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം വിന്‍സി അലോഷ്യസിന്.
തെയ്യക്കഥ പറയുന്ന ടീസറുമായി മുകള്‍പ്പരപ്പ്; മാമുക്കോയ അവസാനമായി അഭിനയിച്ച സിനിമ
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സുനില്‍ സൂര്യ പ്രധാന കഥാപാത്രമായി എത്തുന്ന മുകള്‍പ്പരപ്പിന്‍റെ ടീസര്‍ പുറത്തിറങ്ങി. അന്തരിച്ച മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് മുകള്‍പ്പരപ്പ്.
ആസിഫ് അലി നായകനാകുന്ന ‘രേഖാചിത്ര’ത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ മൂവി രേഖാചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അനശ്വര രാജൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജോഫിൻ ടി. ചാക്കോ ആണ് നിർമാണം. പൊലീസ്...
‘അന്വേഷിപ്പിൻ കണ്ടെത്തും’ ഇനി പ്രേക്ഷകരിലേക്ക്
ടൊവിനോ തോമസിനെ ആദ്യമായി പൊലീസ് വേഷത്തിൽ നായകനാക്കി ഡാർവിൻ കുര്യാക്കൊസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9- ന് തിയ്യേറ്ററുകളിലേക്ക് എത്തും.