Thursday, May 1, 2025

നെയ്ത്തുകാരുടെ ജീവിതകഥയുമായി ‘ഊടും പാവും‘

സീ ഫോർ സിനിമാസിന്റെ ബാനറിൽ ശ്രീകാന്ത് എസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഊടും പാവും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ബാലരാമപുരം എന്ന കൈത്തറി നെയ്ത്ത് കേന്ദ്രത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. എം ആർ ഗോപകുമാർ ആണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായ അപ്പു സാലിയ ആയി എത്തുന്നത്. ഒരു എന്റർടൈമെന്റ് മൂവിയായിരിക്കും ഊടും പാവും. ചെമ്പിൽ അശോകൻ സഹദേവൻ മുതലാളി എന്ന കഥാപാത്രമായും എത്തുന്നു. അജി ചന്ദ്രശേഖരുടേതാണ് കഥ.

കൈലേഷ്, മാന്നാർ അയൂബ്, നോയൽ ബിനു, സൂര്യ കുറുപ്പ്, ആദർശ്, ഡോ ഷാജു, ഇന്ദ്രജിത്ത് സുനിൽ, സേതുലക്ഷ്മി, സന്തോഷ് നടരാജ്, ആവന്തിക, മോനി നാവായിക്കുളം, രാഹുൽ, ത്രിദീപ് കടയ്ക്കൽ, നഗരൂർഷാ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഗാനങ്ങൾ പൂവച്ചൽ ഹുസൈൻ, ഛായാഗ്രഹണം ഹാരിസ് അബ്ദുള്ള, സംഗീതം വിനു ചാത്തന്നൂർ, ബാലരാമപുരം, തിരുവനന്തപുരം, ആറ്റിങ്ങൽ എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

സുരാജും വിനായകനും പ്രധാനകഥാപാത്രങ്ങൾ ‘തെക്ക് വടക്ക്’ ചിത്രത്തിന്റെ രസകരമായ ടീസർ പുറത്ത്

0
സുരാജും വിനായകനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം തെക്ക് വടക്കി’ന്റെ ഏറ്റവും പുതിയ  ടീസർ പുറത്തിറങ്ങി.

നസ്ലെൻ- ഗിരീഷ് എ ഡി ഒന്നിക്കുന്ന ‘ഐ ആം കാതലിൻ’ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

0
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം നസ്ലെൻ- ഗിരീഷ് എ ഡി ഒന്നിക്കുന്ന ‘ഐ ആം കാതലിൻ’ ചിത്രത്തിന്റെ ട്രയിലർ പുറത്ത്. അനിഷ്മ ആണ് ചിത്രത്തിൽ നായികയായി...

ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ബോളിവുഡ് നടി വഹീദ റഹ്മാന്   

0
അഞ്ചു പതിറ്റാണ്ടിനുള്ളില്‍ വഹീദ റഹ്മാന്‍ കരിയറില്‍ നിരവധി ദേശീയ പുരസ്കാരങ്ങള്‍ നേടി. രാജ്യം അവരെ 1972-ല്‍ പദ്മശ്രീയും 2011- ല്‍ പദ്മഭൂഷണും നല്കി ആദരിച്ചു.

ജിത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം; പുതിയ വിശേഷങ്ങളുമായി ‘നേര്’

0
ദൃശ്യം- 1 നും ദൃശ്യം- 2 നും ശേഷം മോഹന്‍ലാല്‍- ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രം നേരിന്‍റെ വിശേഷങ്ങള്‍ പങ്ക് വെച്ചു മോഹന്‍ലാല്‍.

ഒക്ടോബർ ഒന്ന് മുതൽ എല്ലാ ചലച്ചിത്ര പ്രവർത്തകർക്കും കരാർ ഉറപ്പാക്കും

0
ചലച്ചിത്ര മേഖലയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കരാർ നിർബന്ധമാക്കി. ഫെഫ്ക അമ്മ എന്നീ സംഘടനകൾക്ക് നല്കിയ കത്തിലാണ് ഒക്ടോബർ ഒന്ന് മുതൽ എല്ലാ സിനിമകളിലും നിർബന്ധമായും കരാർ ഉറപ്പാക്കണമെന്ന് പ്രോഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. നാലു...