Thursday, May 1, 2025

നിവിന്‍ പോളിയുടെ ‘രാമചന്ദ്ര ബോസ് & കോ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

‘എ പ്രവാസി ഹീസ്റ്റ്’ എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന ചിത്രം ‘രാമചന്ദ്ര ബോസ് & കോ’ മൂവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിവിന്‍ പോളി നായകനാകുന്ന ചിത്രം ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നു. ഒരു വല്യ ഹീറ്റ് ഒരു ചെറിയ ഗ്യാങ് എന്ന അടിക്കുറിപ്പോട് കൂടിയാണ്  നിവിന്‍ പോളി ഫേസ് ബുക്കില്‍ പോസ്റ്റര്‍ പങ്കുവെച്ചത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് യു എ ഇ ലും കേരളത്തിലുമായാണ് നടന്നത്.

വിഷ്ണു തണ്ടാശ്ശേരി ഛായാഗ്രഹണവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഗാനരചന സുഹൈല്‍ കോയയും എഡിറ്റിങ് നിഷാദ് യൂസഫും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. മാജിക് ഫ്രയിംസും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മ്മാണം. ജാഫര്‍ ഇടുക്കി, ആര്‍ഷ ബൈജു, മമിത ബൈജു,വിനയ് ഫോര്‍ട്ട്,വിജിലേഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. നൃത്തസംവിധാനം ഇത്തവണ ചലച്ചിത്ര പുരസ്കാരം കിട്ടിയ ഷോബി പോള്‍രാജാണ് നിര്‍വഹിക്കുന്നത്. സംഘട്ടനം- പ്രഭു, കനല്‍ കണ്ണന്‍, ജി മുരളി.

spot_img

Hot Topics

Related Articles

Also Read

‘വമ്പത്തി’യില്‍ സ്വാസിക; ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍

0
മലബാറിലെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ നിന്നും കോളേജ് വിദ്യാര്‍ഥിനിയായും അധ്യാപികയായും സ്വാസിക  ഒരുപോലെയെത്തുന്ന ശക്തമായ സ്ത്രീകഥാപാത്ര സിനിമ വമ്പത്തിയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഇറങ്ങി.

‘എൽ എൽ ബി’ നാളെ തിയ്യേറ്ററുകളിലേക്ക്

0
ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നാ യർ അശ്വത് ലാൽ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന എൽ എൽ ബി (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

കാര്‍ത്തികേയ 2 നു ശേഷം ഒരുങ്ങുന്ന നിഖില്‍ ചിത്രം ‘സ്വയംഭൂ’ ഷൂട്ടിങ് ആരംഭിച്ചു

0
നിഖില്‍ നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം കര്‍ത്തികേയ 2 നു ശേഷം ‘സ്വയംഭൂ’ എത്തുന്നു. ചിത്രത്തില്‍ സംയുക്തയാണ് നായികയായി എത്തുന്നത്.

ഉദ്വോഗജനകമായ ട്രയിലറുമായി ‘തങ്കമണി’

0
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ‘തങ്കമണി’മൂവീയുടെ ട്രയിലർ റിലീസായി. മാർച്ച് 7 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കലാഭവന്‍ മണിയുടെ നാടന്‍ പാട്ടെഴുത്തുകാരന്‍ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു

0
കലാഭവന്‍ മണി പാടിപ്പാടി അനശ്വരമാക്കിയ നാടന്‍ പാട്ടുകളെല്ലാം അറുമുഖന്‍ വെങ്കിടങ്ങ് രചിച്ചവ ആയിരുന്നു. നാടന്‍ പാട്ടുകളുടെ മുടിചൂടാമന്നന്‍ എന്നാണ് അറുമുഖന്‍ വെങ്കിടങ്ങ് അറിയപ്പെട്ടിരുന്നത്. 350- ഓളം ഗാനങ്ങള്‍ ഇദ്ദേഹത്തിന്‍റെ തൂലികയിലൂടെ പിറന്നു.