നടനായും നിര്‍മാതാവായും തിരക്കഥാകൃതായും മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടം കണ്ടെത്തിയ ചെമ്പന്‍ വിനോദ് നിര്‍മാതാവായി എത്തുന്ന ചിത്രം ‘അഞ്ചക്കള്ളകോക്കാന്‍’ ചെമ്പന്‍ വിനോദിന്റെ സഹോദരന് ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്നു. ഉല്ലാസ് ചെമ്പന്‍ ഇതിന് മുന്‍പ് അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ചെമ്പോസ്കി മോഷന്‍ പിക്ചേഴ്സ് പ്രേക്ഷകര്‍ക്ക് വേണ്ടി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിക്കും. ജെല്ലിക്കെട്ട്, ചുരുളി, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, സുലൈഖ മന്‍സില്‍, തുടങ്ങി ആറോളം സിനിമകള്‍ തിയ്യേറ്ററുകളിലേക്ക് എത്തിച്ചിട്ടുണ്ട്. പേര് പോലെ വ്യത്യസ്തവും കൌതുകമുണര്‍ത്തുന്ന ചിത്രമായിരിക്കും ‘അഞ്ചക്കള്ളകോക്കാന്‍’. പൊറാട്ട് എന്ന കലാരൂപമാണ് ചിത്രത്തിന് പ്രമേയം. ചെമ്പന്‍ വിനോദ്, മണികണ്ഠന് ആചാരി, മെറിന് ഫിലിപ്, മേഘാ തോമസ്, ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ, ലുക് മാന്‍ അവരാണ്, തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സംഗീതം മണികണ്ഠന് അയ്യപ്പന്, ഛായാഗ്രഹണം ആര്‍മോ, എഡിറ്റിങ് രോഹിത് വാരിയത്ത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രം ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തും.
Also Read
വന്യജീവി ഹ്രസ്വചിത്ര മല്‍സരം; ഒന്നാം സ്ഥാനം നേടി ‘മാലി’
കേരളത്തിലെ വനംവകുപ്പ് വനവാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ വന്യജീവി ഹ്രസ്വചിത്രമല്‍സരത്തില്‍ മാലി ഒന്നാം സ്ഥാനം നേടി. പ്രണവ് കെ ആണ് ചിത്രത്തിന്റെ സംവിധായകന്.
മാറ്റത്തിന്റെ ശാസ്ത്രബോധവും ഈശ്വര ചിന്തയും
മലയാള സിനിമ ആധുനികതയിലേക്കും ഉത്തരാധുനികതയിലേക്കും എത്തിനിൽക്കുന്ന കാലത്ത് മനുഷ്യ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും വേറിട്ട രണ്ട് പാതകൾ ചലച്ചിത്രത്തെയും സ്വാധീനിച്ചിരുന്നു. പഴമയിൽ നിന്നും നിഷേധത്തോടെ ഇറങ്ങിപ്പോകുന്ന പുതിയ തലമുറ, പഴമയിൽ നിന്ന് ഇത്തിരിയകന്ന് എന്നാൽ...
‘രാമലീല’ക്ക് ശേഷം ‘ബാന്ദ്ര’യില്‍ ഒന്നിച്ച് ദിലീപും അരുണ്‍ ഗോപിയും; തമന്ന നായിക, ടീസര്‍ പുറത്ത്
ദിലീപും തമന്നയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ബാന്ദ്രയുടെ ടീസര്‍ പുറത്തിറങ്ങി. രാമലീലക്ക് ശേഷം സംവിധായകന് അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര
അഭിനയകലയുടെ ‘ഇന്ദ്ര’ജാലക്കാരന്‍
ബഹുമുഖത്വമായിരുന്നു അഭിനയ കലയിലെ ഇന്ദ്രന്‍സ്. ഏത് കഥാപാത്രങ്ങളെയും രംഗങ്ങളെയും അദ്ദേഹം അനായാസേനെ ഉള്‍ക്കൊണ്ട് അഭിനയിച്ചു ഫലിപ്പിച്ചു. 2018- ല്‍ ‘ആളൊരുക്കം ‘എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചതോടെ മലയാള സിനിമ വലിയൊരു മാറ്റത്തെക്കൂടി അംഗീകരിക്കലായിരുന്നു.
ദിലീപ് ചിത്രം ‘തങ്കമണി’യുടെ പേര് മാറ്റൽ ഹർജി’; ചിത്രം കണ്ടശേഷം സെൻസർ ബോർഡിന് ഉചിതമായ തീരുമാനം എടുക്കാം- ഹൈക്കോടതി
ചിത്രത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് നല്കിയ ഹരജിയിലെ ഹൈക്കോടതിയുടെ അന്തിമ തീരുമാനമാണിത്. സെൻസർ ബോർഡ് ചിത്രം വീണ്ടും കണ്ടതിനു ശേഷം റിലീസ് തീയതി പ്രഖ്യാപിക്കും.