മലയാളത്തിന്റെ അക്ഷരഖനി എം ടി വാസുദേവൻ നായർ വിടവാങ്ങി. അനേകം തലമുറകൾക്ക് എഴുത്തിന്റെ മാസ്മരികത പകർന്നു നല്കിയ കഥാകാരൻ ഇനിയോർമ്മ. ഏറെ നാളുകളായി വാർദ്ധക്യ സഹജമായ ചികിത്സ തുടർന്ന് വരികയായിരുന്നു. തുടർന്ന് ബുധനാഴ്ച രാത്രി പത്തുമണിയോട് കൂടി കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണം സ്ഥിരീകരിച്ചു. മലയാളികളെ ഒന്നടങ്കം സാഹിത്യത്തിലൂടെയും സിനിമകളിലൂടെയും വിസ്മയിപ്പിച്ചു, എം ടി. 1933 ജൂലൈ 15- ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിൽ ജനനം. ടി നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും നാലു മക്കളിൽ ഇളയവൻ. മലമക്കാവ് എലിമെന്ററി സ്കൂൾ, കുമരനെല്ലൂർ ഹൈസ്കൂൾ, എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് 1953- ൽ രസതന്ത്രത്തിൽ ബിരുദം. കുറച്ചുകാലം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. പിന്നീട് മാതൃഭൂമിയിൽ 1956- ൽ സബ് എഡിറ്ററായി ദീർഘകാല സേവനം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പത്രാധിപരായി ജോളി നോക്കിയിരുന്ന എം ടി 1981- ൽ രാജിവെച്ചു. വീണ്ടും എഡിറ്ററായി തിരികെ എത്തിയ എത്തിയ 1999- വിരമിച്ചതിന് ശേഷം കേരളസാഹിത്യ അക്കാദമിയുടെയും തുഞ്ചൻ സ്മാരക സമിതിയുടെയും അദ്ധ്യക്ഷനായി. രാജ്യം 2005- ൽ പത്മഭൂഷണും സാഹിത്യമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ജ്ഞാനപീഠപുരസ്കാരം 1995-ലും നൽകി ആദരിച്ചു. എം ടി ആദ്യമായി സംവിധാനം ചെയ്ത നിർമ്മാല്യം എന്ന ചിത്രത്തിന് 1973-ൽ ഏറ്റവും നല്ല സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. സംസ്കാരം വ്യാഴായ്ച വൈകീട്ട് 4. 15- ന് കോഴിക്കോട് മാവൂർ റോഡിലെ പൊതുശ്മശാനത്തിൽ.
Also Read
തിരക്കഥ- സംവിധാനം രഞ്ജിത്ത് ലാൽ’ പുതിയ സിനിമ ‘മത്ത്’ പോസ്റ്റർ പുറത്തിറങ്ങി
കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറിൽ കെ പി അബ്ദുൽ ജലീൽ നിർമ്മിച്ച് രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മത്ത്’ പോസ്റ്റർ റിലീസായി.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹണ്ട്’ തിയ്യേറ്ററിലേക്ക്
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹണ്ട്’ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. മെഡിക്കൽ കാമ്പസ് പശ്ചാത്തലത്തിൽ നിർമ്മിച്ച ചിത്രമാണ് ഹണ്ട്. ചിത്രത്തിൽ ഡോ: കീർത്തി എന്ന കഥാപാത്രമായി എത്തുന്ന ഭാവനയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രം....
ഇടിപ്പടവുമായി വീണ്ടും ആൻറണി വർഗീസ് പെപ്പെ; മോഷൻ പോസ്റ്ററുമായി ‘ദാവീദ്’
ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും തിരക്കഥ എഴുതി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദാവീദ്’ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
69- മത് ദേശീയ പുരസ്കാര പ്രഖ്യാപനം വ്യാഴായ്ച അഞ്ചുമണിക്ക്
69- മത് ദേശീയ ചലച്ചിത്ര പുരസ്കാരം വ്യാഴായ്ച അഞ്ചുമണിക്ക് ഡെല്‍ഹിയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ വെച്ച് പ്രഖ്യാപിക്കും.
‘സ്വകാര്യം സംഭവബഹുലം’ മെയ് 31 ന് തിയ്യേറ്ററുകളിലേക്ക്
എൻ ടെയിൽസ് സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രത്തിന്റെ സംവിധായകൻ നസീർ ഖമാറുദ്ദീൻ നിർമ്മിക്കുന്ന ചിത്രം ‘സ്വകാര്യ൦ സംഭവബഹുലം’ മെയ് 31 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.