Friday, May 2, 2025

നായകനായ സിനിമയില്‍ സംഗീതസംവിധായകനും ഗായകനുമായി സൂരജ് എസ് കുറുപ്പ്

സംഗീതത്തിലൂടെയായിരുന്നു സൂരജ് എസ് കുറുപ്പ് എന്ന കലാകാരനെ മലയാളികള്‍ അറിഞ്ഞു തുടങ്ങുന്നത്. ‘വള്ളീo പുള്ളീo തെറ്റി’ എന്ന ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച ഇദ്ദേഹം പിന്നീട് സംഗീത സംവിധായകനായി മാത്രമല്ല, ഗാനരചയിതാവായും അഭിനേതാവായും മലയാള സിനിമയില്‍ ഇടം പിടിച്ചു. നിവിന്‍ പോളി നായകനായ സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ‘സഖാവ് ’ എന്ന ചിത്രത്തിലെ ‘സഖാവ് രാജീവ്’ എന്ന കഥാപാത്രത്തിലൂടെ സൂരജ് ശ്രദ്ധേയനായി. മാത്രമല്ല, ചിത്രത്തില്‍ പ്രശാന്ത് പിള്ളയുടെ സംഗീതത്തില്‍ വിപ്ലവകരമായ വരികളെഴുതുകയും ചെയ്തു. മലയാളത്തില്‍ മാത്രമല്ല, തമിഴിലും രജീഷ് ബാല സംവിധാനം ചെയ്യുന്ന ‘വണ്ടി’ എന്ന ചിത്രത്തില്‍ ആദ്യമായി ഇദ്ദേഹം നാല് പാട്ടുകള്‍ക്ക് സംഗീതം ചിട്ടപ്പെടുത്തി. സംഗീതം നല്കിയ അനുഭവത്തെക്കുറിച്ച് സൂരജ് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്, “ഒരു പാട് ആഗ്രഹിച്ചാണ് ആദ്യത്തെ സിനിമ ചെയ്തത്. ‘വള്ളീo പുള്ളീo തെറ്റി’ ചെയ്യുന്നത് വരെ നിലനില്‍പ്പിനായുള്ള ഓട്ടമായിരുന്നു. ജീവിതത്തില്‍ ഉണ്ടായ അനുഭവങ്ങളില്‍ നിന്നാണ് സിനിമ എന്ന ആഗ്രഹത്തിലേക്ക് എത്തുന്നത്. സംഗീതം എന്നും എന്‍റെ കൂടെയുള്ളതാണ്. അത് വിട്ടു കളിയില്ല ഒരിക്കലും.”

ഒരേ ചിത്രത്തില്‍ നായകനാകുകയും സംഗീതസംവിധായകനാകുകയും ചെയ്ത അപൂര്‍വ അനുഭവമായി രുന്നു ‘എന്നിവര്‍’ എന്ന ചിത്രത്തിലൂടെ സൂരജ് എസ് കുറുപ്പിന് ലഭിച്ചത്. ഐ എഫ് എഫ് കെ യില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കോളേജ് പഠനകാലത്ത് ചില ഷോര്‍ട്ട് ഫിലിമുകളിലും ഡ്രാമ ഫെസ്റ്റിവലിലും ചെറിയ തോതില്‍ അഭിനയവും പാട്ടുമായി നടന്നിരുന്ന സൂരജിപ്പോള്‍ സിനിമയെ ഗൌരവമായാണ് നോക്കിക്കാണുന്നത്. സിനിമയും പ്രേക്ഷകരും അതേ ഗൌരവത്തോടെ സൂരജിന്‍റെ കഴിവുകളെ വിശ്വസിക്കുകയും ചെയ്യുന്നു. സംഗീതത്തില്‍ കമ്പമുണ്ടായിരുന്നത് കൊണ്ട് തന്നെ സ്റ്റീഫന്‍ ദേവസിയുടെ മ്യൂസിക് ലോഞ്ച് സ്കൂള്‍ ഓഡിയോ ടെക്നോളജിയില്‍ നിന്നും ഓഡിയോ എഞ്ചിനീയറിങ് ആന്‍ഡ് മ്യൂസിക് ടെക്നോളജി പാസായി. അമ്മയായിരുന്നു സംഗീതത്തിലെ ഗുരു. കൂടാതെ മൃദംഗവും അഭ്യസിച്ചു. അത് കൊണ്ട് തന്നെ പാട്ടിലും മൃദംഗം വായനയിലും സ്കൂള്‍ കലോല്‍സവങ്ങള്‍ സൂരജ് നിറ സാന്നിദ്ധ്യമായി.

സംഗീതത്തിലും പാട്ടിലും മാത്രമല്ല, ഓഗസ്റ്റ് ക്ലബ് സിന്‍സ് 1969 എന്ന ചിത്രത്തിലും ഇദ്ദേഹം സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വള്ളീo പുള്ളീo തെറ്റി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സൂരജിന്‍റെ പാട്ടിന് ആദ്യ അംഗീകാരം ലഭിക്കുന്നത് ‘സോളോ’ എന്ന ചിത്രത്തിലെ ‘സീതാകല്യാണം …’എന്ന ഗാനത്തിന് മികച്ച സംഗീതസംവിധായകനുള്ള ടൊറന്‍റോ ഇന്‍റര്‍നാഷനല്‍ സൌത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് ലഭിച്ചപ്പോഴാണ്. പിന്നീട് ‘ആന്‍മരിയ കലിപ്പിലാണ്’ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതവും,‘ ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ,’ ‘കൊച്ചവ്വ പൌലോ അയ്യപ്പ കൊയ് ലോ ,’ ‘തുടങ്ങിയ ശ്രദ്ധേയ സിനിമക്‍ളില്‍ സംഗീതം നല്കി. ‘കൊച്ചവ്വ പൌലോ അയ്യപ്പ കൊയ് ലോ യിലെ ‘വാനം മേലെ,’ സോളോ യിലെ സീതാകല്യാണ,’ ലൂക്കയിലെ ‘നീയില്ലാ നേരം,’ ‘ഒരേ കണ്ണാല്‍ ,’ ‘വാനം പെയ്തീടവേ,’ ‘കാറ്റും കാതല്‍ ചേലാടും,’ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിലെ ‘പാരാകേ പടരാമെ,’ ‘യു ആന്‍ഡ് മീ,’ ‘ദിനമേ ദിനമേ,’ ‘ തെളിഞ്ഞേ വാനാകെ,’ ‘താനേ മൌനം,’ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ലെ ‘ നീയെ ‘ തുടങ്ങിയ പാട്ടുകള്‍ സൂരജിന്‍റെ സംഗീതം കൊണ്ട് മനോഹരമായിരുന്നു. സംഗീതം ഈഏ മിക്ക ഗാനങ്ങളില്‍ പലതും സൂരജ് ആലപിക്കുകയും വരികള്‍ എഴുത്തുകയും ചെയ്തിട്ടുണ്ട്. സഖാവിലൂടെ ‘സഖാവ് രാജീവ് ‘ എന്ന കഥാ പാത്രമായി എത്തിയ സൂരജ് പിന്നീട് ‘ലൂക്ക’യിലും ‘എന്നിവരി’ലും ദി കുങുഫു മാസ്റ്ററിലും കഥാ പാത്രമായി എത്തി. മികച്ച പാട്ടുകള്‍ക്കും കഥാപാത്രങ്ങള്‍ക്കുമായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

spot_img

Hot Topics

Related Articles

Also Read

സംവിധായകൻ ഷാജി എൻ. കരുണിന് ജെ. സി ദാനിയേൽ പുരസ്കാരം

0
2023- ളെ ജെ. സി ദാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ കരുണിന്. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള പുരസ്കാരമാണിത്. സംസ്ഥാന സർക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണിത് അഞ്ചുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണു...

ഏറ്റവും പുതിയ പ്രണയ ഗാനവുമായി ‘ഡാൻസ് പാർട്ടി’

0
സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽ ഈണമിട്ട് സംഗീത ശ്രീകാന്ത് ആലപിച്ച ഡാൻസ് പാർട്ടിയിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ പുതിയ ഗാനം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. ‘ചിലു ചിലു ചിലങ്കകൾ അണിയാം ഞാൻ..’ എന്ന ഈ പാട്ടിലെ ഗാനരംഗത്തിൽ  പ്രത്യക്ഷപ്പെടുന്നത് വിഷ്ണു ഉണ്ണികൃഷ്ണനും ശ്രദ്ധ ഗോകുലുമാണ്.

ഭാവന, ഹണി റോസ്, ഉര്‍വശി കേന്ദ്രകഥാപാത്രങ്ങള്‍; ‘റാണി’ തിയ്യേറ്ററിലേക്ക്

0
പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന റാണി സെപ്തംബര്‍ 21- നു തിയ്യേറ്ററിലേക്ക് എത്തുന്നു.

53- മത് റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് മലയാള ചിത്രം ‘റിപ്ടൈഡ്’

0
എൺപതുകളിലെ മിസ്റ്ററി/ റൊമാൻസ് ചിത്രമാണ് റിപ്ടൈഡ്. നവാഗതരായ സ്വലാഹ് റഹ്മാനും ഫാരിസ് ഹിന്ദും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു. മെക്ബ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കോമൾ ഉനാവ്നെ നിർമ്മിച്ച ചിത്രമാണ് ‘റിപ്ടൈഡ്’.

രാജേഷ് രവിയുടെ ചിത്രം ‘സംശയം’ മോഷൻ പോസ്റ്റർ പുറത്ത്

0
1895 സ്റ്റുഡിയാസിന്റെ ബാനറിൽ സുരാജ് പി എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘സംശയം’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. അഭിനേതാക്കളുടെ ഫോട്ടോ ഇല്ലാതെ പുറത്തിറങ്ങിയ പോസ്റ്റർ...