Thursday, May 1, 2025

നവംബർ മൂന്നിന് തിയ്യേറ്ററുകളിലേക്ക് പറന്നിറങ്ങാനൊരുങ്ങി ‘ഗരുഡൻ’

സുരേഷ് ഗോപിയും ബിജു മോനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ത്രില്ലർ മൂവി ഗരുഡൻ നവംബർ മൂന്നിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. സുരേഷ് ഗോപിയും ബിജു മേനോനും ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുൺ വർമ്മയാണ്. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൽ നായികയായി എത്തിയത്  അഭിരാമിയാണ്.  മിഥുൻ മാനുവലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ചാം പാതിരയാണ് മിഥുൻ മാനുവല് തിരക്കഥ ഒരുക്കിയിരിക്കുന്ന മറ്റൊരു സിനിമ.

ചിത്രത്തിൽ സിദ്ദിഖ്, ദിവ്യ പിള്ള, ജഗദീഷ്, ദിലീഷ് പോത്തൻ, തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. ക്യാമറ ഡേവിഡ് കാച്ചപ്പിള്ളി, കഥ ജിനേഷ് എം, സംഗീതം ജെയ്ക്സ് ബിജോയ്, എഡിറ്റിങ് ശ്രീജിത്ത് സാരംഗ്.  

spot_img

Hot Topics

Related Articles

Also Read

ബിജു മേനോന്‍, സുരേഷ് ഗോപി, മിഥുന്‍ മാനുവല്‍ തോമസ്, ലിസ്റ്റില്‍ തോമസ് ചിത്രം ഗരുഡന്‍; പൂര്‍ത്തിയായി

0
കളിയാട്ടം, പത്രം, ക്രിസ്ത്യന്‍ ബ്രദര്‍സ്, എഫ് ഐ ആര്‍, ട്വന്‍റി ട്വന്‍റി, രാമരാവണന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പതിനൊന്നു വര്‍ഷത്തെ ഇടവേളയ്ക്കൊടുവില്‍  ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിച്ചു അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ്; പായൽ കപാഡിയയെ ആദരിക്കുവാനൊരുങ്ങി ഐ. എഫ്. എഫ്. ഐ

0
കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പി ജേതാവും ഇന്ത്യയുടെ അഭിമാന മുയർത്തിയ സംവിധായികയുമായ പായൽ കപാഡിയയെ ആദരിക്കുവാനൊരുങ്ങി ഐ. എഫ്. എഫ്. ഐ. 29- മത് കേരള ചലച്ചിത്ര അക്കാദമി 2024 ഡിസംബർ 13...

ചുണ്ടിലെരിയുന്ന പൈപ്പും പാട്ടുമായി ജോസ് പ്രകാശ് എന്ന വില്ലൻ

0
ചുണ്ടിലെരിയുന്ന പൈപ്പും കയ്യിലൊരു തോക്കുമായി അഞ്ചു പതിറ്റാണ്ടോളം മലയാള സിനിമയുടെ പ്രതിനായകനായി പ്രേക്ഷക മനസുകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന വില്ലൻ.  ജോസ് പ്രകാശ് എന്ന നടനെ ഓർക്കുമ്പോൾ ചുണ്ടിലെരിയുന്ന പൈപ്പും റിവോൾവറും മനസ്സിലേക്ക് ഓടിയെത്തും.

സമാപനം കുറിച്ച് 48- മത് ടൊറന്‍റോ രാജ്യാന്തര ചലച്ചിത്ര മേള

0
താര്‍സെ൦ ദന്ദ്വാര്‍ സംവിധാനം ചെയ്ത ഡിയര്‍ ജെസ്സി  പ്ലാറ്റ്ഫോം വിഭാഗത്തില്‍ ഇരുപതിനായിരം ഡോള (13 ലക്ഷം) റും പുരസ്കാരവും നേടി. പ്രണയത്തിന്‍റ ദുരന്തകഥ പറയുന്ന ചിത്രമാണ് ഡിയര്‍ ജെസ്സി. യുഗം സൂദും പവിയ സിദ്ദുവുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

അരിസ്റ്റോ സുരേഷ് നായക വേഷത്തിൽ; സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.