Thursday, May 1, 2025

നവംബറിൽ റിലീസ്, ‘കാതൽ ദി കോറു’മായി ജിയോ ബേബി; മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങൾ

കണ്ണൂർ സ്ക്വാഡിന്റെ വൻവിജയത്തിന് ശേഷം മമ്മൂട്ടിയുടെ അടുത്ത ചിത്രം ‘കാതൽ ദി കോർ’ നവംബർ 23- മുതൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിർമ്മിച്ചത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറെർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ശ്രദ്ധേയയായ തെന്നിന്ത്യൻ താരം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് എന്ന പ്രത്യേകത കൂടി ‘കാതൽ ദി കോറി’നുണ്ട്.  2009- ൽ റിലീസ് ചെയ്ത ‘സീതാകല്യാണം’ ആണ് അവർ ഒടുവില് അഭിനയിച്ച മലയാള ചിത്രം. ‘

കാതലിന്റെ പ്രമേയം തന്നെ ഏറെ അകർഷിച്ചത്’ എന്നു ജ്യോതികയുടെ ഭർത്താവും  തെന്നിന്ത്യൻ സൂപ്പർ താരവുമായ സൂര്യ അഭിപ്രായപ്പെട്ടു. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. മുത്തുമണി, അനഘ അക്കു, ആദർശ് സുകുമാരൻ, അലിസ്റ്റർ അലക്സ്, ചിന്നു ചാന്ദ്നി, സുധി കോഴിക്കോട്, ജോസി സിജോ, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിങ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ =, ഗാനരചന അൻവർ അലി.

spot_img

Hot Topics

Related Articles

Also Read

ഉര്‍വ്വശിയും ഭാവനയും ഒന്നിക്കുന്ന ചിത്രത്തിന് തിരിതെളിഞ്ഞു

0
ഉര്‍വശിയും ഭാവനയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ കൊച്ചിയില്‍ വെച്ച് നടന്നു.

സംഗീതത്തിന്റെ മുത്തും പവിഴവുമായി ‘ജയവിജയം’  

0
ജന്മം കൊണ്ട് മാത്രമല്ല, സംഗീതം കൊണ്ടും അപൂര്‍വ സമന്വയമായിരുന്നു ഈ ഇരട്ട സഹോദരന്മാര്‍. 1988- ൽ കെ ജി വിജയനും 2024- ൽ കെ ജി ജയനും ജീവിതത്തിൽ നിന്നും വിടപറഞ്ഞു. ഭക്തിഗാനരംഗത്ത് വിരാജിച്ച രണ്ട് സംഗീത മഹാതപസ്വികൾ.

സഹസംവിധായകന്‍ ബോബി മോഹന്‍ അന്തരിച്ചു

0
ഒട്ടേറെ സിനിമകളുടെയും ഹ്രസ്വചിത്രങ്ങളുടെയും പരസ്യചിത്രങ്ങളുടെയും ആല്‍ബങ്ങളുടെയും  സഹസംവിധായകനും സംവിധായകനുമായി പ്രവര്‍ത്തിച്ച ബോബി മോഹന്‍ (45) അന്തരിച്ചു.

ഏറ്റവും പുതിയ പോസ്റ്ററുമായി ‘റൈഫിൾ ക്ലബ്’, ആക്ഷൻ റോളിൽ തോക്കുമായി സുരഭി ലക്ഷ്മി

0
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘റൈഫിൾ ക്ലബി’ന്റെ പോസ്റ്റർ പുറത്തിറങ്ങി. തോക്കുമെന്തി നിൽക്കുന്ന സുരഭി ലക്ഷ്മി യാണ് പോസ്റ്ററിൽ. ചിത്രത്തിന്റെ പോസ്റ്റർ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. റൈഫിൾ ക്ലബ്ബിന്റെ...

‘അച്ഛന്‍റെ മകന്‍’ സകല കലയിലെ യുവശില്പി  

0
വിനീത് ശ്രീനിവാസന്‍ എന്ന കലാകാരനെ സംവിധായകന്‍ എന്നു വിളിക്കാം, അഭിനേതാവ് എന്നു വിളിക്കാം, നിര്‍മാതാവ് എന്നു വിളിക്കാം ഗായകന്‍ എന്നും വിളിക്കാം. സകലകലയുടെ ആലയമായ ശ്രീനിവാസന്‍റെ മകന്‍