നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടു. ഹേമ കമ്മീഷൻ റിപ്പോർട്ടിനോടനുബന്ധിച്ച് ബംഗാളി നടി ഉന്നയിച്ച ലൈംഗികപീഡന ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനം രാജി വെച്ച ഒഴിവിലേക്കാണ് താത്കാലിക നിയമം നടന്നത്. ബീനപോളിന്റെയും സംവിധായകൻ ഷാജി എൻ. കരുണിന്റെയും പേരുകൾ നിർദ്ദേശിക്കപ്പെട്ടെങ്കിലും സർക്കാർ ഒടുവിൽ താത്കാലികമായി പ്രേം കുമാറിനെ നിയമിക്കുകയായിരുന്നു. സംവിധായകൻ അല്ലാത്ത ഒരു വ്യക്തി ആദ്യമായാണ് അക്കാദമിയുടെ ചെയർമാൻ പദവി അലങ്കരിക്കുന്നത്. 2022- ലാണ് പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനായി ചുമതല വഹിക്കുന്നത്. നൂറോളം സിനിമകളിൽ അഭിനയിക്കു കയും പതിനെട്ടോളം സിനിമകളിൽ നായകനായി എത്തുകയും ചെയ്തു. 2024 ൽ പുറത്തിറങ്ങിയ സി ഐ ഡി രാമചന്ദ്രൻ റിട്ട. എസ് ഐ ആണ് ഒടുവിൽ അഭിനയിച്ചതിൽ വെച്ച് പുറത്തിറങ്ങിയ സിനിമ.
Also Read
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസ്’ തിയ്യേറ്ററിലേക്ക്
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ്- നിധികാക്കും ഭൂതം’ തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തുന്നു. ഡിസംബർ 25- ന്46 വർഷത്തെ അഭിനയജീവിതത്തിലാദ്യമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിലേക്ക് എത്തും....
കലാഭവൻ മെമ്മോറിയൽ പുരസ്കാരം ജഗദീഷിന്
മികച്ച സഹനടനുള്ള കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം ജഗദീഷിന് ലഭിച്ചു. കർഷക കോൺഗ്രസ്സിന്റെ തൃശ്ശൂർ ജില്ല സെക്രട്ടറിയും അറക്കൽ ഗോൾഡ് & ഡയമണ്ട്സിന്റെ അബ്ദുൽ വഹാബ് ആണ് പുരസ്കാരം ജഗദീഷിന് നല്കിയത്. ‘തീപ്പൊരി...
ബിഗ് ബജറ്റ് ചിത്രം ‘മഞ്ഞുമ്മൽ ബോയ്സി’ലെ പ്രൊമോ സോങ് പുറത്ത്
ജാനേമൻ എന്ന ബ്ലോക് ബസ്റ്റർ സിനിമയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മഞ്ഞുമ്മൽ ബോയ്സി’ലെ പ്രൊമോ സോങ് പുറത്തിറങ്ങി.
‘പ്രിയപ്പെട്ട ആളുടെ വേര്‍പാടിനെക്കാള്‍ വലുതല്ല, അവാര്‍ഡ് – മമ്മൂട്ടി
‘പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല, അത് മാധ്യമങ്ങളെ അറിയിക്കണം-‘
ഗൌതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രത്തിന്റെ ടീസർ നാളെ റിലീസ്
ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ന്റെ ട്രെയിലർ നാളെ റിലീസ് ചെയ്യുമെന്ന് ചിത്രത്തിൽ നായകനായി എത്തുന്ന മമ്മൂട്ടി അറിയിച്ചു. നാളെ...