Saturday, March 7, 2026

‘നടികർ തിലകം’ ഇനിമുതൽ ‘നടികർ’ , ടൊവിനോ നായകനാകുന്ന പുതിയ ചിത്രത്തിന് പേരുമാറ്റം

ടൊവിനോ തോമസിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രം നടികർ തിലകത്തിന്റെ പേരു മാറ്റി ‘നടികർ’ എന്നാക്കി അണിയറ പ്രവർത്തകർ. അമ്മ സംഘടനയ്ക്കയച്ച കഥയില് ‘നടികർ തിലകം ശിവാജി സമൂങ്ങ നള പേരവൈ’ എന്ന സംഘടനയാണ് പേര് മാറ്റാൻ അപേക്ഷിച്ചത്. പേര് മാറ്റിയതിനോടൊപ്പം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി.  ശിവാജി ഗണേശന്റെ മകനും അഭിനേതാവുമായ പ്രഭുവും സന്നിഹിതനായ കൊച്ചിയിലെ ചടങ്ങിൽ വെച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ടോവിനോയക്കൊപ്പം സൌബിൻ ഷാഹീറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 ദുബായ്, മൂന്നാർ, കാശ്മീർ, കൊച്ചി എന്നിവടങ്ങളിലായി 30 ഇടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കി. ഭാവന, ബാബു വർഗീസ്, സുരേഷ് കൃഷ്ണ,ബൈജുക്കുട്ടൻ, അർജുൻ നന്ദകുമാർ, നിഷാന്ത് സാഗർ, ഷൈൻ ടോം ചാക്കോ, ഡിബിയ പിള്ള, ലാൽ, അനൂപ് മേനോൻ, സംവിധായകൻ രഞ്ജിത്, ഇന്ദ്രൻസ്, ദിനേശ് പ്രഭാകർ, അബൂ സലീം, ദേവി അജിത്ത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, അൽത്താഫ് സലീം, മണിക്കുട്ടന്, മേജർ രവി, ശ്രീകാന്ത് മുരളി, തുഷാര പിള്ള, ഷോൺ സേവ്യർ, ചന്ദു സലിംകുമാർ, അഭിറാം പൊതുവാൾ, വിജയ് ബാബു, ധ്യാൻ ശ്രീനിവാസൻ, ബാലു വർഗീസ്, മധുപാൽ, ജോർഡി പൂഞ്ഞാർ, ലെച്ചു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. തിരക്കഥ സുവിൻ എസ് സോമശേഖരൻ, സംഗീതം യകസൻ ഗാരി പെരേര, നേഹ എസ് നായർ, എഡിറ്റിങ് രതീഷ് രാജ്.

spot_img

Hot Topics

Related Articles

Also Read

ദുരൂഹതകളുമായി ‘ഉള്ളൊഴുക്ക്’; ട്രയിലർ പുറത്ത്

0
ജൂൺ 21 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.  ബോളിവൂഡ് നിർമാതാവ് ഹണി ട്രേഹാൻ, റോണി സ്ക്രൂവാല, അഭിഷേക് ചൌബേ തുടങ്ങിയവരാണ് സിനിമയുടെ നിർമാതാക്കൾ.

 ‘ED – എക്സ്ട്രാ ഡീസന്റ്’ ഏറ്റവും പുതിയ ട്രയിലർ പുറത്ത്

0
തികച്ചു വ്യത്യസ്തമായ വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ED – എക്സ്ട്രാ ഡീസന്റ്’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. തികച്ചും നർമ്മ പ്രധാനമായ ചിത്രമായിരിക്കും...

‘ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രമാണ് ഇന്‍ ഹരിഹര്‍ നഗര്‍’- ജഗദീഷ്

0
ഏറ്റവും നല്ല ഹൃദയാലുവായ മനുഷ്യനായിരുന്നു. പാവങ്ങളെ സഹായിക്കുന്നതില്‍ ഒരിക്കലും പബ്ലിസിറ്റി ആഗ്രഹിച്ചിട്ടില്ല അദ്ദേഹം. തേടിയെത്തുന്നവരെയൊന്നും നിരാശരാക്കിയിട്ടില്ല.

നേമം പുഷ്പരാജ് ചിത്രം ‘രണ്ടാം യാമം’  അണിയറയിൽ ഒരുങ്ങുന്നു

0
യദു, യതി എന്നീ ഇരട്ടസഹോദരന്മാരിലൂടെ ആണ് കത വികസിക്കുന്നത്. ഒരാൾ യാഥാസ്ഥിതികപാതയിലൂടെയും മറ്റൊരാൾ യാഥാർഥ്യത്തിലേക്കുമിറങ്ങി സഞ്ചരിക്കുന്നു. ഇത് മൂലം കുടുംബത്തിലുണ്ടാകുന്ന അസ്വാരസ്യങ്ങൾ വലിയ വെല്ലുവിളിയായി നിലനിൽക്കുന്നു.

പുതിയ ട്രയിലറുമായി ‘ഒരു കട്ടിൽ ഒരു മുറി’

0
മെട്രോനഗരത്തിൽ ജീവിക്കുന്ന മൂന്നുപേരുടെ പ്രണയത്തിലൂടെ കടന്നു പോകുന്ന ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’യുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി.