Thursday, May 1, 2025

ദേശീയ സിനിമാദിനത്തിന് വെറും 99 രൂപയ്ക്ക് സിനിമ കാണാം; വമ്പന്‍ ഓഫറു മായി മള്‍ട്ടി പ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ

ദേശീയ സിനിമാദിനമായ ഒക്ടോബര്‍ 13- നു വെറും 99- രൂപയ്ക്ക് സിനിമ കാണാം. ഇതിനായി ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. സിനിമാ പ്രേമികള്‍ക്ക് വമ്പന്‍ ഓഫറുമായി എത്തിയിരിക്കുന്നത് മള്‍ട്ടി പ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആണ്. രാജ്യത്തുള്ള നാലായിരത്തിലേറെ സ്ക്രീനുകളിലൂടെയാണ് പ്രേക്ഷകര്‍ക്ക് ഈ അവസരം സ്വന്തമാക്കി സിനിമകാണാനുള്ള ചാന്‍സ് ഒരുക്കിയിരിക്കുന്നത്. മള്‍ട്ടിപ്ലെക്സ് അസോസിയേഷന് കീഴിലുള്ള പിവിആര്‍ ഐനോക്സ്, സിനിപോളിസ്, വേവ്, മിറാഷ്, എം2കെ, സിറ്റിപ്രൈഡ്, ഡിലൈറ്റ്, ഏഷ്യന്‍, മുക്ത എ 2,മൂവി ടൈം തുടങ്ങിയ ശൃംഖലകളിലൂടെ ഈ ഇളവ് ലഭിക്കുന്നതാണ്.

ബുക്ക് മൈഷോ, പെടിഎം തുടങ്ങിയ സിനിമ ബുക്കിങ് അപ്പുകളിലൂടെ  ഈ ഓഫറിലൂടെ സിനിമബുക്ക് ചെയ്തു കാണാവുന്നതാണ്. ഒക്ടോബര്‍ 13- വരെ ഏത് സമയത്തും  ഈ സൌജന്യത്തില്‍ ബുക്ക് ചെയ്യാം. ആപ്പുകളില്‍ ബുക്ക് ചെയ്യുമ്പോള്‍ 99 രൂപയ്ക്ക് പുറമെ അധിക ചാര്‍ജും ഈടാക്കുന്നതാണ്. അയിമാക്സ്, 4 ഡിഎക്സ്, റിക്ലൈനര്‍ തുടങ്ങിയ പ്രീമിയം വിഭാഗങ്ങളില്‍ ഈ ഓഫര്‍ ലഭിക്കുകയില്ല.

spot_img

Hot Topics

Related Articles

Also Read

‘പൊറാട്ട് നാടകം’; ടീസർ പുറത്തിറങ്ങി

0
എമിറേറ്റ്സ് പ്രൊഡക്ഷൻസും മീഡിയ യൂണിവേഴ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ‘പൊറാട്ട് നാടക’ത്തിന്റെ ട്രെയിലർ പുറത്തിങ്ങി. ആക്ഷേപഹസ്യമായ ഒരു ചിത്രമാണ് പൊറാട്ട് നാടകം. ഒക്ടോബർ 18 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. “ഈ...

ഭരത സ്പർശത്തിലെ ഇതിഹാസങ്ങൾ

0
ഭരതൻ എന്ന പേര് മലയാള സിനിമയ്ക്ക് ഒരു നൂറ്റാണ്ടിന്‍റെ മേൽവിലാസം കൂടിയാണ്. ഭരതനിൽ നിന്നും മലയാള സിനിമ കാല്പനികമായ മറ്റൊരു യുഗത്തിന് ആരംഭം കുറിക്കുകയായിരുന്നു. ഭരതൻ സിനിമകളുടെ അത്ഭുതാവഹമായ കുതിച്ചു ചാട്ടം സിനിമയിൽ ചർച്ചയായി.

ഒടുവിൽ അംഗീകൃത കലാരൂപമായി മിമിക്രിയെ അംഗീകരിച്ച് സർക്കാർ

0
കേരള സംഗീത നാടക അക്കാദമിയുടെ കലാരൂപങ്ങളുടെ പട്ടികയിൽ മിമിക്രിയേയും സർക്കാർ അംഗീകരിച്ച് കൊണ്ടുള്ള പുതിയ നിയമ ഭേദഗതി വരുത്തി.

ജയിലര്‍ എത്തുന്നു; വീണ്ടും തലൈവർ രജനികാന്ത് മാജിക്

0
രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം തീയേറ്ററുകൾ ഇളക്കിമറിക്കാൻ തലൈവർ എത്തുന്നു.

ബിജു മേനോൻ- ആസിഫ് അലി കൂട്ടുകെട്ട്; ‘തലവൻ’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
അനുരാഗ കരിക്കിൻ വെള്ളം, വെള്ളി മൂങ്ങ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലെ ബിജു മേനോൻ- ആസിഫ് അലി കോംബോ ഇരുകൈകളും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരുന്നു. തലവനും നിരാശപ്പെടുത്തില്ല എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.