Thursday, May 1, 2025

ദൃശ്യവിരുന്നൊരുക്കുവാൻ ‘പലേരിമാണിക്യം 4 k’ വീണ്ടും പ്രദർശനത്തിന്

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത ഹിറ്റ് സിനിമ ‘പലേരി മാണിക്യം’ പ്രദർശനത്തിനെത്തുന്നു. മമ്മൂട്ടിൽ ത്രിബിൾ റോളിലെത്തി മലയാള സിനിമയുടെ അഭിമാനത്തെ വനോളമുയർത്തിയ സിനിമയാണ് പലേരി മാണിക്യം. ഒരുകാലത്തെ കേരളീയ സാമൂഹിക ചരിത്രത്തെ വെള്ളിത്തിരയിലേക്കെത്തിച്ചു. പുതിയ സാങ്കേതിക മികവോടുകൂടി 4 k പതിപ്പാണ് പ്രദര്ശനത്തിന് എത്തുക. മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം മൂന്നാം തവണയാണ് തിയ്യേറ്ററിൽ എത്തുന്നത്.

2009- ൽ നിരവധി അവർഡുകൾ നേടിയ സിനിമയാണ് പലേരിമാണിക്യം.  മമ്മൂട്ടി എന്ന നടന്റെ അഭിനയ വിസ്മയം പുറത്തെടുത്ത മൂന്നു പ്രധാന കഥാപാത്രങ്ങളാണ് സിനിമയിൽ. ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്. മികച്ച നടിയായി ശ്വേത മേനോനെയും തിരഞ്ഞെടുത്തു. ശ്രീനിവാസൻ, മൈഥിലി, സുരവശ കൃഷ്ണ, വിജയൻ വി നായർ, ശശി കലിംഗ, ഗൌരി മുഞ്ജൽ, ടി ദാമോദരൻ, മുഹമ്മദ് മുസ്തഫ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. നിർമ്മാണം മഹാ സുബൈർ, എ വി അനൂപ്, ഛായാഗ്രഹണം മനോജ് പിള്ളൈ, സംഗീതം ശരത്, ബിജിബാൽ, കഥ ടി പി രാജീവൻ.

spot_img

Hot Topics

Related Articles

Also Read

മാധവ് സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’; ട്രയിലർ പുറത്ത്

0
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’യുടെ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപിയും ദുൽഖർ സൽമാനും അവരുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ടീസർ പുറത്ത് വിട്ടു.

നിത്യതയിലേക്ക് മടക്കം; എം ടി വാസുദേവൻ നായർ വിടവാങ്ങി

0
മലയാളത്തിന്റെ അക്ഷരഖനി എം ടി വാസുദേവൻ നായർ വിടവാങ്ങി. അനേകം തലമുറകൾക്ക് എഴുത്തിന്റെ മാസ്മരികത പകർന്നു നല്കിയ കഥാകാരൻ ഇനിയോർമ്മ. ഏറെ നാളുകളായി വാർദ്ധക്യ സഹജമായ ചികിത്സ തുടർന്ന് വരികയായിരുന്നു. തുടർന്ന് ബുധനാഴ്ച...

‘ഒരു ജാതി ജാതകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിച്ച് എം. മോഹനൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു ജാതി ജാതക’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

‘നീലക്കുയി’ലിലൂടെ ശ്രദ്ധേയ; ചലച്ചിത്ര പിന്നണി ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു

0
പി. ഭാസ്കരൻ എഴുതി കെ. രാഘവൻ മാഷ് ഈണം പകർന്ന് 1954- ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിലെ ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു.  84- വയസ്സായിരുന്നു. വ്യാഴായ്ച രാവിലെ ചെന്നൈ കൊട്ടിവാക്കത്തെ...

ട്രയിലറുമായി മാംഗോമുറി; ജാഫർ ഇടുക്കി, ശ്രീകാന്ത് മുരളി, സിബി തോമസ് പ്രധാനകഥാപാത്രങ്ങൾ

0
ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നാവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മാംഗോ മുറിയുടെ ട്രയിലർ പുറത്തിറങ്ങി. സംവിധായകരായ ബ്ലെസ്സി, ലിജോ ജോസ് പെല്ലിശ്ശേരി, രഞ്ജിത് തുടങ്ങിയവരുടെ അടുത്ത് സഹസംവിധയകനായിരുന്ന വിഷ്ണു സ്വതന്ത്ര്യ സംവിധായകനാകുന്ന ചിത്രമാണിത്.