Thursday, May 1, 2025

‘ദി ബോഡി’ ക്കു ശേഷം ത്രില്ലര്‍ ഡ്രാമ ചിത്രവുമായി ജിത്തു ജോസഫ് വീണ്ടും ബോളിവുഡിലേക്ക്

മലയാള സിനിമയില്‍ മാത്രമല്ല, ഇതര ഇന്ത്യന്‍ ഭാഷകളിലും ദേശീയ ശ്രദ്ധ നേടിയ ജിത്തു ജോസഫ് ദൃശ്യം1, ദൃശ്യം 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബോളിവുഡിലേക്ക് കടക്കുന്നു. വരാനിരിക്കുന്നത് ത്രില്ലര്‍ ഡ്രാമ ചിത്രമാണെന്നാണ് സൂചന. ജംഗ്ലി പിക്ചേഴ്സും ക്ലൌഡ് 9 പിക്ചേഴ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ കഥയാണ് പറയുന്നത്. 2019- ല്‍ ഇമ്രാന്‍ ഹാഷ്മിയെയും ഋഷി കപൂറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കിക്കൊണ്ട് ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘ദി ബോഡി’ ആണ് ഹിന്ദിയിലെ ഒടുവിലത്തെ സിനിമ. ഹിന്ദിയില്‍ സിനിമയിറക്കുന്നതിനായി മികച്ച തിരക്കഥയ്ക്കുള്ള കാത്തിരിപ്പിലായിരുന്നു താനെന്നു ജിത്തു ജോസഫ് പറയുന്നു.

spot_img

Hot Topics

Related Articles

Also Read

നായികയായി ചിന്നു ചാന്ദ്നി; ‘വിശേഷ’ത്തിന്റെ ടീസർ പുറത്ത്

0
ചിന്നു ചാന്ദ്നിയെ നായികയാക്കി സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനിൽ സൂരജ് നിർമ്മിച്ച് സൂരജ് ടോം സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ചിത്രം ‘വിശേഷ’ത്തിന്റെ ടീസർ പുറത്തിറങ്ങി.

96- മത് ഓസ്കർ പുരസ്കാരങ്ങൾക്ക് തിരിതെളിഞ്ഞു; ‘ഒപ്പൻഹൈമർ’ മികച്ച ചിത്രം, മികച്ച നടി എമ്മ സ്റ്റോൺ, നടൻ കിലിയൻ...

0
മികച്ച സംവിധായകനുള്ള പുരസ്കാരം ക്രിസ്റ്റഫർ നോളനേയും ഒപ്പൻഹൈമറായി വെള്ളിത്തിരയിലെത്തിയ കിലിയൻ മർഫിയെ മികച്ച നടനായും തിരഞ്ഞെടുത്തു. പതിമൂന്ന് വിഭാഗങ്ങളിൽ നാമനിർദേശത്തിൽ ഒപ്പൻഹൈമർ ഏഴു വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നേടി. ‘പുവർ തിങ്ക്സ്’ എന്ന ചിത്രത്തിലൂടെയാണ് എമ്മ സ്റ്റോൺ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.

‘എമ്പുരാന്’ ശേഷം പുതിയ ചിത്രവുമായി മുരളി ഗോപി

0
മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ എന്ന ചിത്രം അണിയറയിൽ പുരോഗമിക്കെ ആര്യയെ നായകനാക്കിക്കൊണ്ട് പുതിയ ചിത്രത്തിന് ഒരുങ്ങുകയാണ് മുരളി ഗോപി. എമ്പുരാന്റെ രചന നിർവഹിച്ചത് ഇദ്ദേഹമാണ്. ടിയാൻ എന്ന  ചിത്രത്തിന് ശേഷം മുരളി...

മഹിമ- ഷെയ്ൻ മൂവി ‘ലിറ്റിൽ ഹെർട്സ്’ ജൂൺ ഏഴിന് തിയ്യേറ്ററുകളിൽ

0
പ്രേക്ഷകർക്കിടയിൽ ജനപ്രിയത നേടിയ ആർ ഡി  എക്സിന് ശേഷം മഹിമയും ഷെയ്ൻ നിഗവും ഒന്നിക്കുന്ന  പുതിയ ചിത്രം ‘ലിറ്റിൽ ഹെർട്സ്’ ജൂൺ ഏഴിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

തമിഴ് നടന്‍ ആര്‍. എസ് ശിവാജി അന്തരിച്ചു

0
ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ തമിഴ് ചലച്ചിത്ര നടന്‍ ആര്‍ എസ് ശിവാജി അന്തരിച്ചു. 66- വയസ്സായിരുന്നു. കമലഹാസന്‍റെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.