Friday, May 2, 2025

ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ബോളിവുഡ് നടി വഹീദ റഹ്മാന്   

ചലച്ചിത്ര രംഗത്തു സമഗ്രസംഭാവനയ്ക്കുള്ള  രാജ്യത്തെ പരമോന്നത പുരസ്കാരത്തിന് പ്രശസ്ത ബോളിവുഡ് നടി വഹീദ റഹ്മാന്‍ അര്‍ഹയായി. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമയ്ക്കു നല്കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ച് ഈ വര്‍ഷത്തെ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് വഹീദ റഹ്മാന് നല്‍കുന്നതില്‍ തനിക്ക് വലിയ സന്തോഷവും ബഹുമാനവുമുണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ചൌധവി കാ ചന്ദ്, ഖാമോഷി, കാഗസ് കെ ഫൂല്‍, പ്യാസ, സാഹിബ് ബിര്‍ ഗുലാം ഗൈഡ്, തുട്ങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയ അഭിനയം കൊണ്ട് വഹീദ റഹ്മാന്‍ നിരൂപക ശ്രദ്ധ നേടിയിട്ടുണ്ട്.

നര്‍ത്തകിയായി തമിഴ് ചിത്രമായ ആലിബാബാവും 40 തിരുടര്‍ഗളും എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച വഹീദയുടെ ആദ്യമായി തിയ്യേറ്ററില്‍ എത്തിയത്  1955- ലെ റോജുലു മാരായി എന്ന തെലുങ്കു പടമാണ്.  പിന്നീട് കാഗസ് കെ ഫൂല്‍, പ്യാസാ തുടങ്ങിയ ചിത്രങ്ങളിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. അതോടെ ബോളിവൂഡില്‍ വഹീദ റഹ്മാന്‍ ചുവടുറപ്പിച്ചു. അഞ്ചു പതിറ്റാണ്ടിനുള്ളില്‍ വഹീദ റഹ്മാന്‍ കരിയറില്‍ നിരവധി ദേശീയ പുരസ്കാരങ്ങള്‍ നേടി. രാജ്യം അവരെ 1972-ല്‍ പദ്മശ്രീയും 2011- ല്‍ പദ്മഭൂഷണും നല്കി ആദരിച്ചു.

കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി അക്ഷീണം പ്രയത്നിക്കുകയും വാദിക്കുകയും ചെയ്യുന്ന വഹീദ റഹ്മാന്‍ ദാരിദ്ര നിര്‍മാര്‍ജനത്തിന്‍റെ രംഗ് ദേ എന്ന സംഘടനയുടെ അംബാസഡറുമാണ്. രാജ്യത്തെ പ്രഥമ സമ്പൂര്‍ണ്ണ ഫീച്ചര്‍ സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകന്‍ ദാദാ സാഹേബ് സാഹേബ് ഫാല്‍ക്കേയുടെ അനുസ്മരണാര്‍ത്ഥം 1969- ല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്ന പുരസ്കാരമാണിത്.

spot_img

Hot Topics

Related Articles

Also Read

മാത്യു തോമശസ്, ദേവിക സഞ്ജയ് പ്രധാന കഥാപാത്രങ്ങൾ; ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

0
മാത്യു തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുറത്ത് ആരംഭിച്ചു. ദേവിക സഞ്ജയ് ആണ് നായികയായി എത്തുന്നത്. അരുൺലാൽ രാമചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം...

‘ടർക്കിഷ് തർക്ക’ത്തിൽ സണ്ണി വെയ് നും ലുക് മാനും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ബിഗ് പിക്ചേഴ്സിന്റെ ബാനറിൽ നാദിർ ഖാലിദും അഡ്വ: പ്രദീപ് കുമാറും ചേർന്ന് നിർമ്മിച്ച് നവാസ് സുലൈമാൻ രചനയും സംവിധാനവും ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.  

“തിരമാലയാണ് നീ കാതലായ ഞാന്‍ നിന്നെ തിരയുന്നതെത്രമേല്‍ ശൂന്യം;” പുരസ്കാര നിറവില്‍ റഫീഖ് അഹമ്മദ്

0
അവാര്‍ഡുകള്‍ കിട്ടുന്നത് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും ഉന്മേഷവും തരുന്നുണ്ട്. അതോടൊപ്പം തന്നെ ശ്രോതാക്കളുടെ സ്നേഹവും പ്രോത്സാഹനവും വലിയ അംഗീകരമാണ്’ റഫീഖ് അഹമ്മദ് പറയുന്നു.

രോമാഞ്ച’ത്തിലൂടെ ‘ആവേശ’വുമായി ജിത്തുമാധവൻ; തിയ്യേറ്ററിൽ ആഘോഷമായി രംഗണ്ണനും കൂട്ടരും

0
രോമാഞ്ചത്തിലൂടെ പ്രേക്ഷകരിലേക്ക് ആവേശവുമായി എത്തിയ ജിത്തുമാധവന്റെ പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ രംഗൻ എന്ന രംഗണ്ണനും പിള്ളേരുമാണിപ്പോൾ താരം. ‘എടാ, മോനേ...’ എന്ന വിളി വൈറലായത്തോടെ സിനിമ ആവേശപൂർവം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

‘കോൺജറിങ് കണ്ണപ്പൻ’ ഡിസംബർ 8 ന് തിയ്യേറ്ററിലേക്ക്

0
നവാഗതനായ സെൽവിൻ രാജ് സേവ്യർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം കോൺജറിങ് കണ്ണപ്പൻ ഡിസംബർ 8 ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ഹസ്യതാരമായ സതീഷാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.