Thursday, May 1, 2025

ത്രില്ലാണ് ആൻറണി അന്ത്രപ്പേർ, കൊലമാസ്സാണ് ആൻമരിയ; കിടിലൻ സിനിമയുമായി വീണ്ടും ജോഷി

ഇടുക്കിയുടെ വന്യസൌന്ദര്യത്തെ പശ്ചാത്തലമാക്കി പിറവി കൊണ്ട സിനിമ. ജോഷിയുടെത് കിടിലൻ ആക്ഷൻ മൂവിയാണെന്നാണ് ‘ആൻറണി’ പ്രേക്ഷകർക്ക് നല്കിയ തിയ്യേറ്റർ അനുഭവം. ആൻറണി ആന്ത്രപ്പേറായി ജോജു ജോർജ്ജും ആൻമരിയ ആയി കല്യാണി പ്രിയദർശനും ഞാനോ നീയോ? എന്ന മട്ടിൽ മത്സരിച്ചഭിനയിച്ച ചിത്രം. നാലുവർഷങ്ങൾക്ക് മുന്നേ ജോഷിയുടെ തന്നെ മറ്റൊരു ചിത്രമായ ‘പൊറിഞ്ചുമറിയം ജോസ്’ ടീമിന്റെ മുഴുവന് സമർപ്പണവും ഒട്ടും ചോർന്നുപോകാതെ ‘ആൻറണി’യിലും കണ്ടെന്നു സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകരും അഭിപ്രായപ്പെട്ടു. പൊറിഞ്ചുമറിയം ജോസ് എന്ന ചിത്രത്തിന്റെ ഇടവേളയ്ക്ക് ശേഷം ഇറങ്ങിയ ആൻറണിയും പ്രേക്ഷകരെ ഒട്ടും നിരാശരാക്കിയില്ല എന്നു സാരം.

വ്യക്തമായ നിലപാടുള്ള തന്റേടിയായ ബോക്സർ താരമാണ് ആൻമരിയ. ആൻറണിയുടെ ജീവിതത്തിലേക്ക് ആൻമരിയ കടന്നുവരുന്നതോട് കൂടിയുള്ള അയാളുടെ ജീവിതത്തിലെ പരിവർത്തനങ്ങൾ ചിത്രത്തിലെ പ്രധാന ഘടകമാണ്. ആൻറണിക്കുള്ളിലെ വില്ലനെയും നായകനേയും സംശയത്തോടെ നോക്കിക്കാണുന്നവരാണ് അന്നാട്ടുകാർ. അത്പോലെ  തന്നെ വിശ്വസിച്ചു കൂടെ കൂടുന്നവരെ ആരെങ്കിലും വേദനിപ്പിച്ചാൽ അ വരെ വെറുതെ വിടാനും ആൻറണി ഒരുക്കമല്ല. പ്രതികാരം ആൻറണിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്ന് അതിലൂടെ മനസ്സിലാക്കുവാൻ കഴിയും. ആൻറണിയുടെ ചിരിക്കും നിശബ്ദതയ്ക്കും പിന്നിലെ കഥയും അന്നാട്ടുകാർക്ക് പറയുവാനുണ്ട്.

ആക്ഷൻ ത്രില്ലറാണെങ്കിലും ആൻറണി ഒരു ഫാമിലി മൂവി കൂടിയാണ്. കുടുംബ പശ്ചാത്തലങ്ങളിൽ കടന്നുവരുന്ന വൈകാരിക സീനുകൾ ആൻറണിയിലും കാണാം. പിരിമുറുക്കം നിറഞ്ഞ പല കഥാസന്ദർഭങ്ങളിലും നർമ്മമുഹൂർത്തങ്ങളും കൊണ്ടുവരുവാൻ സംവിധായകൻ മറന്നിട്ടില്ല. ഒരു കഥാപാത്രത്തിൽ തന്നെ വിഭിന്ന ഭാവങ്ങൾ മിന്നിമറയുന്ന സന്ദർഭങ്ങളെ വളരെ ലാഘവത്തോടെയും ഒതുക്കത്തിലും കയ്യടക്കം ചെയ്യുന്നതിൽ ജോജു ജോർജ്ജ് വിജയിച്ചിരിക്കുന്നു. ആൻറണിയും ആൻമരിയയും തമ്മിലുള്ള സംഘട്ടനരംഗങ്ങൾ വളരെ ആവേശപൂർവമാണ് പ്രേക്ഷകർ കണ്ടുകൊണ്ടിരുന്നത്. ബോക്സിങ് വളരെ അനായസകരമായി കൈകാര്യം ചെയ്യുവാൻ കല്യാണി പ്രിയദർശനും കഴിഞ്ഞിട്ടുണ്ട്.

പൊറിഞ്ചുമറിയം ജോസിൽ പൊറിഞ്ചുവിന്റെ ഉറ്റസുഹൃത്ത് ജോസ് എന്ന കഥാപാത്രമായി എത്തിയ ചെമ്പൻ വിനോദ് ഇത്തവണ ‘ആൻറണി’യിൽ  എത്തിയത് ആൻറണിയുടെ ആത്മാർത്ഥ സുഹൃത്തായ വൈദികനായാണ്. വിജയരാഘവൻ ‘അവറാൻ’ എന്ന കഥാപാത്രമായി എത്തുമ്പോൾ നൈല ഉഷ കരുത്തുറ്റ മായ എന്ന മറ്റൊരു കഥാപത്രമായി എത്തുന്നു. ജുവൽ മേരി, ടിനി ടോം, സിജോയ് വർഗീസ്, അപ്പാനി ശരത്, ജിനു ജോസഫ്, ആർ ജെ ഷാൻ, പദ്മരാജ് രതീഷ്, രാജേഷ് ശർമ, ശ്രീകാന്ത് മുരളി, ബിനു പപ്പു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്.

ഛായാഗ്രഹണം രണ ദിവെയും സംഗീതം ജേക്സ് ബിജോയിയും എഡിറ്റിങ് ശ്യാം ശശിധരനും തിരക്കഥ രാജേഷ് വർമ്മയുമാണ് നിർവാഹിച്ചത്. ജോഷിയുടെ ഗംഭീര മേക്കിങും ജേക്സ് ബിജോയിയുടെ കിടിലൻ മ്യൂസിക്കും സിനിമയെ ഗംഭീരമാക്കി. ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റീൻ സാക് പോൾ നിർമ്മിച്ച ഈ ചിത്രം ഫാമിലിമൂവിയായും മാസ്സ് ആക്ഷൻ ത്രില്ലർ മൂവിയായും ഒരുപോലെ ഇഷ്ടപ്പെടുന്നവർക്ക് മികച്ച തിയ്യേറ്റർ അനുഭവമായിരിക്കുമെന്നാണ് സിനിമകണ്ടിറങ്ങുന്ന ഒരോ ആളുകളും പങ്ക് വയ്ക്കുന്നത്.

spot_img

Hot Topics

Related Articles

Also Read

‘ബസൂക്ക’യിൽ തിളങ്ങി മമ്മൂട്ടി; പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

0
തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ നവാഗതനായ ഡിനോ ഡെന്നീസ്  തിരക്കഥ എഴുതി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന  പുതിയ ത്രില്ലർ ചിത്രം ‘ബസൂക്ക’യുടെ പോസ്റ്റർ പുറത്തിറങ്ങി.

വേറിട്ട പ്രമേയവുമായി ‘താള്‍’; ആന്‍സന്‍ പോള്‍ നായകന്‍, ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

0
ആന്‍സന്‍ പോള്‍ നായകനായി എത്തുന്ന ചിത്രം താള്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. റസൂല്‍ പൂക്കുട്ടി, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമ്മൂട്, എം ജയചന്ദ്രന്‍, എന്നിവരാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

ചലച്ചിത്ര നിര്‍മ്മാതാവ് ബൈജു പണിക്കര്‍ അന്തരിച്ചു

0
1987-ല്‍ പുറത്തിറങ്ങിയ ‘ഒരു മെയ് മാസപ്പുലരിയില്‍’ എന്ന ചിത്രത്തിലെ നിര്‍മാതാക്കളില്‍ ഒരാളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലെ നിരവധി സ്വതന്ത്ര്യ ടെലിവിഷന്‍ പ്രോഗ്രാമുകളുടെ നിര്‍മാതാവായിരുന്നു.

ഓപ്പോളി’ലെ വ്യക്തിയും സമൂഹവും

0
മലയാള സിനിമ അതിന്‍റെ കലാമൂല്യതയോടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഒട്ടനവധി മികച്ച സിനിമകൾ ഉണ്ടായിട്ടുണ്ട്. നോവലുകളെയും ചെറുകഥകളെയും ചരിത്ര സംഭവങ്ങളേയും ആസ്പദമാക്കി നിർമ്മിക്കപ്പെട്ട സിനിമകളായിരുന്നു മിക്കതും. ജീർണ്ണിച്ചു പോയ കാലഘട്ടത്തിലെ സമൂഹം, അരക്ഷിതാവസ്ഥ...

ധ്യാൻ ശ്രീനിവാസൻ, അന്ന രേഷ്മ രാജൻ പ്രധാനവേഷത്തിൽ എത്തുന്ന ‘കുടുംബസ്ത്രീയും കുഞ്ഞാടും’ ഉടൻ

0
പൂർണ്ണമായയും നർമ്മമുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രത്തിൽ വളരെക്കാലത്തിന്  ശേഷം നടത്തുന്ന പൂർവ്വവിദ്യാർഥി സംഗമവും അതിനോടനുബന്ധിച്ച് പ്രവാസകുടുംബത്തിലുണ്ടാകുന്ന അസ്വസ്ഥതക ളുമാണ് ചിത്രത്തിന്റെ കഥാതന്തു.