Thursday, May 1, 2025

തെയ്യക്കഥ പറയുന്ന ടീസറുമായി മുകള്‍പ്പരപ്പ്; മാമുക്കോയ അവസാനമായി അഭിനയിച്ച സിനിമ

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സുനില്‍ സൂര്യ പ്രധാന കഥാപാത്രമായി എത്തുന്ന മുകള്‍പ്പരപ്പിന്‍റെ ടീസര്‍ പുറത്തിറങ്ങി. അന്തരിച്ച മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് മുകള്‍പ്പരപ്പ്. മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കഥയാണ് പ്രമേയം. അപര്‍ണ ജനാര്‍ദ്ദനന്‍ നായികയായി എത്തുന്നു. ഗുഡ് ഫെല്ലാസ് ഇന്‍ ഫിലിംസും ജ്യോതിഷ് വിഷനും ചിത്രം സെപ്റ്റംബര്‍ ഒന്നിന് തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തിക്കും. സിബി പടിയറയാണ് രചനയും സംവിധാനവും.

ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ജയപ്രകാശന്‍ കെ കെ ഗാനരചനയും നിര്‍വഹിക്കുന്നു. ശിവദാസ് മട്ടന്നൂര്‍, ഊര്‍മിള ഉണ്ണി, മജീദ്, ബിന്ദു കൃഷ്ണ, രജിത മധു, ചന്ദ്രദാസന്‍ ലോകധര്‍മ്മി, ഉണ്ണിരാജ് ചെറുവത്തൂര്‍, തുടങ്ങിയവറം ചിത്രത്തില്‍ അഭിനയിക്കുന്നു. ഗാനരചന ജെപി തവരൂല്‍, സിബി പടിയറ. സംഗീതം പ്രമോദ് സാരംഗ്, ജോജി തോമസ്. പശ്ചാത്തല സംഗീതം അലവന്‍ വര്‍ഗീസ്.

spot_img

Hot Topics

Related Articles

Also Read

‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’; മെയ് 31- ന് റിലീസ്

0
നാദിർഷ സംവിധാനം ഏറ്റവും പുതിയ ചിത്രം  ‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രം മെയ് 31 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

പൃഥ്വിരാജും ബേസിലും പ്രധാന വേഷത്തിൽ; പുതിയ ടീസറുമായി ‘ഗുരുവായൂരമ്പലനടയിൽ’

0
ജയ ജയ ജയ ഹേ ‘ എന്ന സൂപ്പർ ഹിറ്റ് ജനപ്രിയ ചിത്രത്തിന് ശേഷം വിപിൻദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ഗുരുവായൂരമ്പലനടയിൽ’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ  മനോജ്  ഭാരതിരാജ അന്തരിച്ചു

0
പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ  മനോജ് ഭാരതിരാജ അന്തരിച്ചു. പ്രമുഖ തമിഴ് സംവിധായകൻ ഭാരതിരാജയുടെ മകനാണ് മനോജ് ഭാരതിരാജ. 48- വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഒരു മാസം മുൻപ് നടന്ന ഓപ്പൺ ഹാർട്ട്...

ആവേശമായി ‘പ്രേമലു 2’- രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ

0
മലയാള സിനിമയും ഇതര ഭാഷസിനിമ പ്രേമികളേയും ആവേശം കൊള്ളിച്ച പ്രേമലു മൂവിയുടെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ സംവിധായകൻ ഗിരീഷ് എ ഡി യാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസ്’ തിയ്യേറ്ററിലേക്ക്

0
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ്- നിധികാക്കും ഭൂതം’ തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തുന്നു. 2024- മാർച്ച് 28- ന് ചിത്രം ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിലേക്ക് എത്തും.