Thursday, May 1, 2025

‘തുടരും’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ; എബന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ മോഹൻലാൽ പങ്കുവെച്ചിരിക്കുകയാണ്. മോഹൻലാലിനെ പ്രധാനകഥാപാത്രമാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘തുടരും’ എന്നാണ് ചിത്രത്തിന്റെ പേര്. 15- വർഷങ്ങൾക്ക് ശേഷം ശോഭന- മോഹൻലാൽ ജോഡി ഒന്നിക്കുന്നു എന്ന സവിശേഷത കൂടി ഈ ചിത്രത്തിനുണ്ട്. ഫേസ്ബുക്ക് അക്കൌണ്ടിലൂടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.

മോഹൻലാലിന്റെ 360- ചിത്രം കൂടിയാണ് ‘തുടരും’കൂട്ടുകാരക്കൊപ്പം പത്രം വായിച്ചു നിൽക്കുന്ന മോഹനലാലിനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുക. . പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവർ കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. കെ. ആർ സുനിലിന്റെതാണ് കഥ. തരുൺ മൂർത്തിയും സുനിലും ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രജപുത്ര വിഷ്വൽസ് മീഡിയയുടെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് രഞ്ജിത് ആണ്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻ പിള്ള രാജു, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.  ഛായാഗ്രഹണം ഷാജികുമാർ, എഡിറ്റിങ് നിഷാദ് യൂസഫ്, ഷഫീഖ്,സംഗീതം ജയ്ക്സ് ബിജോയ്.

spot_img

Hot Topics

Related Articles

Also Read

പ്രമുഖ ചലച്ചിത്രപ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു

0
പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു. 78 വയസ്സായിരുന്നു. വർദ്ധക്യസഹജമായ അസുഖങ്ങളായി ഏറെ നാളായി ചികിത്സയിലായിരുന്നു.

പുതിയ സിനിമയുമായി എത്തുന്നു വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ്ജും

0
യിവാനി എന്റർടൈമെന്റിന്റെ ബാനറിൽ ആരതി കൃഷ്ണ നിർമ്മിച്ച് ശ്രീജിത്ത് രഞ്ജിത് ആർ. എൽ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് അഞ്ചിന് ചൊവ്വാഴ്ച ഹൈറേഞ്ചിലെ മലയോര പ്രദേശമായ രാജക്കാടിലെ കള്ളിമാലി ഭദ്രകാളി ക്ഷേത്രത്തിൽ വെച്ച് നടന്നു.

സെക്കന്‍റ് പോസ്റ്ററുമായി ‘തോല്‍വി എഫ് സി’

0
കുടുംബ ചിത്രമായ തോല്‍വി എഫ് സിയുടെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷറഫുദ്ദീനും ജോണി ആന്‍റണിയും അല്‍ത്താഫ് സലീമുമാണ് പോസ്റ്ററില്‍ ഉള്ളത്. ജോര്‍ജ്ജ് കോരയാണ് ചിത്രത്തിന്‍റെ സംവിധാനം.

സോമന്‍റെ കൃതാവ് ഒക്ടോബറില്‍ തിയ്യേറ്ററിലേക്ക്

0
വിനയ് ഫോര്‍ട്ട് നായകനായി എത്തുന്ന സോമന്‍റെ കൃതാവ് ഒക്ടോബര്‍ 6- നു പ്രേക്ഷകരിലേക്ക് എത്തുന്നു. രോഹിത് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി എന്‍റര്‍ടൈനറാണ്. കുട്ടനാട്ടുകാരനായ ഒരു കൃഷിയോഫീസറുടെ വേഷത്തിലാണ് വിനയ് ഫോര്‍ട്ട് ചിത്രത്തില്‍ എത്തുന്നത്

ബിനുരാജ്- ധ്യാൻ ശ്രീനിവാസൻ മൂവിയുടെ ചിത്രീകരണം ആരംഭിച്ചു

0
ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഫാമിലി എന്റർടൈനർമൂവിയുടെ  ചിത്രീകരണം വടകരയിലെ ഒഞ്ചിയത്ത്  ആരംഭിച്ചു.