Saturday, March 7, 2026

“തിരമാലയാണ് നീ കാതലായ ഞാന്‍ നിന്നെ തിരയുന്നതെത്രമേല്‍ ശൂന്യം;” പുരസ്കാര നിറവില്‍ റഫീഖ് അഹമ്മദ്

മികച്ച ഗാനരചയിതാവിനുള്ള 53- മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിറവിലാണ് റഫീഖ് അഹമ്മദ്. ‘പുരസ്കാരങ്ങള്‍ ലഭിക്കുന്നത് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ വേണ്ട ഉന്മേഷം പകരു’മെന്ന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടിയ റഫീഖ് അഹമ്മദ് പറയുന്നു. ‘വിഡ്ഢികളുടെ മാഷ്’ എന്ന ചിത്രത്തിലെ “തിരമാലയാണ് നീ കാതലായ ഞാന്‍ നിന്നെ തിരയുന്നതെത്രമേല്‍ ശൂന്യം” എന്ന പാട്ടിനാണ് ഇത്തവണ അവാര്‍ഡ് കിട്ടിയിരിക്കുന്നത്. കെ എസ് ചിത്ര പാടി ബിജിബാല്‍ സംഗീതം പകര്‍ന്ന ഗാനമാണിത്. ആറാമത്തെ തവണയാണ് റഫീഖ് അഹമ്മദിനെ തേടി മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരമെത്തുന്നത്.

‘ആറാമത്തെ തവണയാണ് എനിക്കു സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. അത് വലിയൊരു ബഹുമതിയായി കരുതുന്നു. ‘തിരമാലയാണ് നീ’ എന്നത് ഹിറ്റ് ചാര്‍ട്ടില്‍ വന്ന പാട്ട് ആയിരുന്നില്ല. കുറച്ചൊരു ഗൌരവ സ്വഭാവമുള്ള കാവ്യാത്മകമായ പാട്ടാണത്. ബിജിബാലിന്‍റേതാണ് ഈണം. അവാര്‍ഡുകള്‍ കിട്ടുന്നത് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും ഉന്മേഷവും തരുന്നുണ്ട്. അതോടൊപ്പം തന്നെ ശ്രോതാക്കളുടെ സ്നേഹവും പ്രോത്സാഹനവും വലിയ അംഗീകരമാണ്’ റഫീഖ് അഹമ്മദ് പറയുന്നു.

spot_img

Hot Topics

Related Articles

Also Read

‘പ്രതിമുഖം’ ട്രെയിലർ പുറത്ത്

0
പുറമെ പുരുഷനും അകമേ സ്ത്രീയുടെ മനസ്സുമായി ജീവിക്കുന്ന മധു എന്ന ചെറുപ്പക്കാരന്റെ ജീവിതകഥ പറയുന്ന ചിത്രം ‘പ്രതിമുഖം’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. തിരുവല്ല കേന്ദ്രീകൃതമായ ദോഹ പ്രവാസികളുടെ കൂട്ടായ്മയായ മൈത്രി വിഷ്വൽസിന്റെ...

‘തേരി മേരി’ ചിത്രീകരണം ആരംഭിച്ചു

0
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അജിത്ത് എസ് കെ, സമീർ ചെമ്പയി എന്നിവര് ചേർന്ന് നിർമ്മിച്ച് ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം തേരി മേരിയുടെ ചിത്രീകരണം ആരംഭിച്ചു.

ക്രൈം ഡ്രാമ ചിത്രവുമായി സീക്രട്ട് ഹോം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
അനിൽ കുര്യനാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. കേരളത്തിൽ നടന്ന ഒരു സംഭവമാണ് സിനിമയുടെ പശ്ചാത്തലം. ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനുമായാണ് പോസ്റ്റർ റിലീസ് ചെയ്തത്.

‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു

0
അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ്ഡ് മാസ്സ് എന്‍റര്‍ടെയ്നര്‍ ചിത്രം ‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക്.

സംവിധായകൻ ഷാജി എൻ. കരുണിന് ജെ. സി ദാനിയേൽ പുരസ്കാരം

0
2023- ളെ ജെ. സി ദാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ കരുണിന്. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള പുരസ്കാരമാണിത്. സംസ്ഥാന സർക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണിത് അഞ്ചുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണു...