തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. 49 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ബുധനാഴ്ച രാവിലെ പത്തനംതിട്ട കടമ്മനിട്ടയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മാർച്ച് 8 ന് റിലീസാ വാനിരുന്ന ഒരു സർക്കാർ ഉത്പന്ന’മാണ് ഏറ്റവും പുതിയ ചിത്രം. കടമ്മനിട്ട സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു സക്കറിയയുടെ ഗർഭിണികൾ, ബോംബൈ മിഠായി തുടങ്ങിയ മികച്ച സിനിമകളുടെ തിരക്കഥാകൃത്തും നിസാം റാവുത്തർ ആയിരുന്നു. കൂടാതെ ശ്രദ്ധേയമായ ഡോക്യുമെന്ററികളും ചെയ്തിട്ടുണ്ട്. കാസർഗോഡും എൻഡോസൾഫാൻ ദുരിതബാധിതമേഖലകളിലും ഔദ്യോഗികജീവിതത്തിന്റെ ഏറിയ പങ്കും വഹിച്ചിട്ടുണ്ട്. റിട്ട. സെയിൽസ് ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ മീര സാഹിബിന്റെ മകനാണ് നിസാം റാവുത്തർ. ഭാര്യ: ഷഫീന, മക്കൾ: റസൂൽ, അജ് മി.
Also Read
കലാഭവൻ മെമ്മോറിയൽ പുരസ്കാരം ജഗദീഷിന്
മികച്ച സഹനടനുള്ള കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം ജഗദീഷിന് ലഭിച്ചു. കർഷക കോൺഗ്രസ്സിന്റെ തൃശ്ശൂർ ജില്ല സെക്രട്ടറിയും അറക്കൽ ഗോൾഡ് & ഡയമണ്ട്സിന്റെ അബ്ദുൽ വഹാബ് ആണ് പുരസ്കാരം ജഗദീഷിന് നല്കിയത്. ‘തീപ്പൊരി...
മലയാള സിനിമയുടെ അന്ത്യാഞ്ജലി- പി വി ഗംഗാധരന് വിടപറഞ്ഞു
ജനപ്രിയ സിനിമകളുടെ അമരക്കാരനായിമാറിയ പി വി ഗംഗാധരന് തൊട്ടതെല്ലാം പൊന്നാക്കി. അദ്ദേഹത്തെ അടുത്തറിഞ്ഞവരെല്ലാം ബഹുമാനത്തോടെ പി വി ജി എന്നു വിളിച്ചു.
കിടിലൻ ട്രയിലറുമായി മമ്മൂട്ടിയുടെ ‘ടർബോ’
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി മിഥുൻ മാനുവേൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ടർബോയുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി
‘തുണ്ടി’ൽ ബിജു മേനോനും ഷൈൻ ടോം ചാക്കോയും; സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ്
തല്ലുമാല, അയൽവാശി തുടങ്ങിയവയാണ് ആഷിഖ് ഉസ്മാൻ സംവിധാനം ചെയ്ത മറ്റ് സിനിമകൾ. പൊലീസ് കഥയാണ് പ്രമേയം. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് റിയാസ് ഷെരീഫും കണ്ണപ്പനുമാണ്.
എ സർട്ടിഫിക്കറ്റുമായി ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’; 20- ന് തിയേറ്ററുകളിൽ
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “മാർക്കോ’ ഡിസംബർ 20- ന് തിയ്യേറ്ററുകളിൽ റിലീസ് ചെയ്യും. എ സർട്ടിഫിക്കറ്റാണു ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിലായി ചിത്രം...