Saturday, March 7, 2026

തിയ്യേറ്ററിൽ പ്രേക്ഷക പ്രീതി നേടി ‘മലയാളി ഫ്രം ഇന്ത്യ’

മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം മലയാളി ഫ്രം ഇന്ത്യ’ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ് ഇപ്പോൾ. മെയ് ഒന്നിനാണ് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. റിലീസ് ദിനമായ മെയ് ഒന്ന് രാത്രിയിൽ നൂറിലേറെ എക്സ്ട്രാ ഷോകൾ നടത്തിക്കൊണ്ട് മലയാളി ഫ്രം ഇന്ത്യ ചരിത്രത്തിലേക്ക് ജൈത്രയാത്ര കുറിച്ചു. മുഴുനീള എന്റർടെയ്നറായ ഈ ചിത്രം പ്രേക്ഷകർക്കിടയിൽ ജനപ്രീതി നേടിയിരിക്കുകയാണ് ഇപ്പോൾ.

നിവിൻ പോളി, അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരാണ്  പ്രധാനകഥാപാത്രമായി എത്തിയത്.  ‘ജനഗണമന’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ’. ഗരുഡൻ എന്ന ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്ററിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ബ്ലോക്ബസ്റ്റർ ഹിറ്റ് ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ആൻറണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ. അനുപമ പരമേശ്വരൻ, അജൂ വർഗീസ്, സെന്തിൽ കൃഷ്ണ, മഞ്ജു പിള്ള, എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. തിരക്കഥ ഷാരിസ് മുഹമ്മദ്, ഛായാഗ്രഹണം സുദീപ് ഇളമൻ, എഡിറ്റിങ് ശ്രീജിത്ത് സാരംഗ്, സംഗീതം ജേക്സ് ബിജോയ്.

spot_img

Hot Topics

Related Articles

Also Read

മലയാള സിനിമയുടെ പൂച്ചക്കണ്ണുള്ള സുന്ദരി

0
നിങ്ങളില്‍ ഒരു സ്ത്രീ' എന്ന ചിത്രത്തിലൂടെ 1984- ല്‍ ആണ് ശാരി അഭിനയിക്കുന്നതെങ്കിലും മലയാളത്തില്‍ മികച്ച നായികാപദവിയിലേക്ക് ശ്രദ്ധിക്കപ്പെടും വിധം വളര്‍ന്നത് പത്മരാജന്‍ ചിത്രമായ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളികള്‍ കരയാറില്ല, എന്നീ ചിത്രങ്ങളിലൂടെയായിരുന്നു.

പ്രദര്‍ശനത്തിനെത്തി ‘നദികളില്‍ സുന്ദരി യമുന’ മികച്ച സിനിമയെന്ന് പ്രേക്ഷകര്‍

0
ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ ധ്യാന്‍ ശ്രീനിവാസന്‍ നദികളില്‍ സുന്ദരി യമുനയെക്കുറിച്ച് ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റു ശ്രദ്ധേയമാകുകയാണ് ഇപ്പോള്‍.

‘തീപ്പൊരി ബെന്നി’യില്‍ നായകനായി അര്‍ജുന്‍ അശോകന്‍; സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ റിലീസ്

0
ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ നിര്‍മ്മിച്ച് അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന ചിത്രം തീപ്പൊരി ബെന്നിയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.

‘സായവനം’ ഇനി കൽക്കട്ട ഫിലിം ഫെസ്റ്റിവലിലേക്ക്

0
സ്ത്രീ കേന്ദ്രീകൃതമായ ഈ ചിത്രം പൂർണമായും ചിറാപുഞ്ചിയിലെ മഴയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

പി. സുശീലയ്ക്ക് തമിഴ് നാട് സർക്കാറിന്റെ കലൈഞ്ജർ സ്മാരക പുരസ്കാരം

0
കലാസാഹിത്യ മേഖലകയിലെ സമഗ്രസംഭവനയ്ക്ക് തമിഴ്നാട് നൽകിവരുന്ന കലൈഞ്ജർ സ്മാരക പുരസ്കാരത്തിന് ഗായിക പി. സുശീല അർഹയായി. കവിയായ എം മേത്തയാണ് ഈ അവാർഡ് ലഭിച്ച മറ്റൊരു വ്യക്തി. തിങ്കളാഴ്ച മുഖ്യമന്ത്രി സ്റ്റാലിൻ പരസ്കാരം...