Thursday, May 1, 2025

തിയ്യേറ്ററിൽ ചീറിപ്പാഞ്ഞ് ‘ബുള്ളറ്റ് ഡയറീസ്’; ഒരു ബൈക്ക് പ്രേമിയുടെ കഥ ഏറ്റെടുത്ത് പ്രേക്ഷകർ

മെക്കാനിക്കായ ഒരു ബൈക്ക് പ്രേമിയുടെ  പ്രണയവും ആക്ഷനും നിറഞ്ഞ ക്ലീൻ എന്റർടൈനർ ചിത്രം ബുള്ളറ്റ് ഡയറീസ് തിയ്യേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. ഡിസംബർ 15- ന് ബുള്ളറ്റ് ഡയറീസ്  റിലീസ് ചെയ്തു. ചിത്രത്തിൽ രാജു ജോസഫ് എന്ന കേന്ദ്രകഥാപാത്രമായി  ധ്യാൻ ശ്രീനിവാസനും നായികയായി പ്രയാഗ മാർട്ടിനുമാണ്  എത്തിയത്. കണ്ണൂർ ജില്ലയിലെ മലയോരമേഖലയാണ് കഥാപശ്ചാത്തലം. ബി 3 എം ക്രിയേഷൻസിന്റെ ബാനറിൽ നവാഗതനായ സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. കോട്ടയം പ്രദീപ് അവസാന നാളുകളിൽ അഭിനയിച്ച ചിത്രം കൂടിയാണ് ബുള്ളറ്റ് ഡയറീസ്.

നർമ്മ മുഹൂർത്തങ്ങളെ വളരെ മികച്ച രീതിയിൽ അഭിനേതാക്കൾ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പ്രേക്ഷകർ വിലയിരുത്തി. സന്തോഷ് കീഴാറ്റൂർ, നിഷ സാരംഗ്, ജോണി ആൻറണി, അൽത്താഫ് സലീം, രഞ്ജി പണിക്കർ, സുധീർ കരമന, കോട്ടയം പ്രദീപ്, ശ്രീലക്ഷ്മി, സേതുലക്ഷ്മി, മനോഹരി, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. കൈതപ്രത്തിന്റെയും റഫീഖ് അഹമ്മദിന്റെയും വരികൾക്ക് സംഗീതം പകർന്നത് ഷാൻറഹ്മാൻ ആണ്. ഛായാഗ്രഹണം ഫൈസൽ അലിയും എഡിറ്റിങ് രഞ്ജൻ എബ്രഹാമും നിർവഹിച്ചിരിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

കവിതയിലൂടെ പാട്ടിലേക്ക്; ജനപ്രിയവരികളിലൂടെ ശ്രദ്ധനേടി അജീഷ് ദാസൻ

0
പാട്ടിൽ പഴയകാല പാരമ്പര്യത്തെ ഇന്നും ആരാധിക്കുന്നവരിൽ  ഒരാളാണ് കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ അജീഷ് ദാസൻ. ‘പൂമുത്തോളെ’ എന്ന ആ ഒരൊറ്റപ്പാട്ട് മതി പാരമ്പര്യ പാട്ടെഴുത്തിന്റെ ചങ്ങലക്കണ്ണികളിലൊരാളായി അജീഷ് ദാസനെ വിളക്കിച്ചേർക്കുവാൻ.

ഷൈൻ ടോം നായകനായ പുതിയ ചിത്രം ‘നിമ്രോദ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന ക്രൈം ത്രില്ലർ ചിത്രം നിമ്രോദിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ചിത്രത്തിൽ ദിവ്യ പിള്ളയും ആത്മീയയുമാണ് നായികമാരായി എത്തുന്നത്.

ഏറ്റവും പുതിയ ടീസറുമായി  ‘ആനന്ദ്ശ്രീബാല’

0
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയൻ സംവിധാനം ചെയ്ത് മാളികപ്പുറം, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിംസും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ആനന്ദ് ശ്രീബാല എന്ന സിനിമയുടെ ഏറ്റവും...

‘നാരായണീന്റെ മൂന്നാണ്മക്കൾ’; ഫെബ്രുവരി 7- ന് റിലീസ്

0
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ൾ ഫെബ്രുവരി 7- നു തിയ്യേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. ഗുഡ് വിൽ എന്റെർടൈമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് തടത്തിൽ ആണ്...

ഒടുവിൽ അംഗീകൃത കലാരൂപമായി മിമിക്രിയെ അംഗീകരിച്ച് സർക്കാർ

0
കേരള സംഗീത നാടക അക്കാദമിയുടെ കലാരൂപങ്ങളുടെ പട്ടികയിൽ മിമിക്രിയേയും സർക്കാർ അംഗീകരിച്ച് കൊണ്ടുള്ള പുതിയ നിയമ ഭേദഗതി വരുത്തി.