Saturday, March 7, 2026

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ; ടൈറ്റിൽ പോസ്റ്റർ പുറത്ത്

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മോഹൻലാലിനെ പ്രധാനകഥാപാത്രമാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘തുടരും’ എന്നാണ് ചിത്രത്തിന്റെ പേര്. 15- വർഷങ്ങൾക്ക് ശേഷം ശോഭന- മോഹൻലാൽ ജോഡി ഒന്നിക്കുന്നു എന്ന സവിശേഷത കൂടി ഈ ചിത്രത്തിനുണ്ട്. മോഹൻലാൽ ആണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.

മോഹൻലാലിന്റെ 360- ചിത്രം കൂടിയാണ് തുടരും. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവർ കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. കെ. ആർ സുനിലിന്റെതാണ് കഥ. തരുൺ മൂർത്തിയും സുനിലും ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രജപുത്ര വിഷ്വൽസ് മീഡിയയുടെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് രഞ്ജിത് ആണ്. ഛായാഗ്രഹണം ഷാജികുമാർ, എഡിറ്റിങ് നിഷാദ് യൂസഫ്, ഷഫീഖ്,സംഗീതം ജയ്ക്സ് ബിജോയ്.മോഹൻലാലിനെ പ്രധാനകഥാപാത്രമാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘തുടരും’ എന്നാണ് ചിത്രത്തിന്റെ പേര്. 15- വർഷങ്ങൾക്ക് ശേഷം ശോഭന- മോഹൻലാൽ ജോഡി ഒന്നിക്കുന്നു എന്ന സവിശേഷത കൂടി ഈ ചിത്രത്തിനുണ്ട്. മോഹൻലാൽ ആണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. മോഹൻലാലിന്റെ 360- ചിത്രം കൂടിയാണ് തുടരും. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവർ കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. കെ. ആർ സുനിലിന്റെതാണ് കഥ. തരുൺ മൂർത്തിയും സുനിലും ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രജപുത്ര വിഷ്വൽസ് മീഡിയയുടെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് രഞ്ജിത് ആണ്. ഛായാഗ്രഹണം ഷാജികുമാർ, എഡിറ്റിങ് നിഷാദ് യൂസഫ്, ഷഫീഖ്,സംഗീതം ജയ്ക്സ് ബിജോയ്.

spot_img

Hot Topics

Related Articles

Also Read

സംവിധായകൻ ഹരികുമാർ അന്തരിച്ചു

0
മലയാള സിനിമയിൽ പ്രമുഖനായിരുന്ന സംവിധായകൻ ഹരികുമാർ അന്തരിച്ചു. 70- വയസ്സായിരുന്നു. അർബുദത്തെ തുടർന്ന് നീണ്ട കാലത്തോളം ചികിത്സയിൽ ആയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ശേഷം പുതിയ ചിത്രവുമായി ദിൻജിത്ത് അയ്യത്താൻ

0
'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം പുതിയ ചിത്രവുമായി ദിൻജിത്ത് അയ്യത്താൻ എത്തുന്നു. എക്കോ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. യുവനടൻ സന്ദീപ് പ്രദീപാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും ബാഹുൽ...

കൊടിയ യാതനയുടെ തീവ്രത പറയും നജീബായി പൃഥ്വിരാജ്; ‘ആടുജീവിത’ത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്

0
ലോകസിനിമയെമ്പടും സിനിമ തരംഗം സൃഷ്ടിക്കുമെന്നതിന് തെളിവാണ് പൃഥ്വിരാജിന്റെ ഗംഭീര മേക്കോവറിൽ പുറത്ത് വരുന്ന ഓരോ പോസ്റ്ററുകളും. ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും  കരിയറിലെ ഏറ്റവും മികച്ച ചിത്രമായേക്കും ആടുജീവിതം.

ചലച്ചിത്ര നിര്‍മ്മാതാവ് ബൈജു പണിക്കര്‍ അന്തരിച്ചു

0
1987-ല്‍ പുറത്തിറങ്ങിയ ‘ഒരു മെയ് മാസപ്പുലരിയില്‍’ എന്ന ചിത്രത്തിലെ നിര്‍മാതാക്കളില്‍ ഒരാളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലെ നിരവധി സ്വതന്ത്ര്യ ടെലിവിഷന്‍ പ്രോഗ്രാമുകളുടെ നിര്‍മാതാവായിരുന്നു.

‘എന്ന് സ്വന്തം പുണ്യാളൻ’ 2025- ജനുവരിയിൽ പ്രേക്ഷകരിലേക്ക്

0
മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്ത് അർജുൻ അശോകനും ബാലു വർഗീസും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി പത്തിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മാജിക്...