Thursday, May 1, 2025

തമാശകളിലൂടെ കൌണ്ടറടിച്ച് മലയാളികളുടെ മനം കവർന്ന് നസ്ലിൻ കെ ഗഫൂർ

മമ്മൂട്ടിയുടെ മധുരരാജ എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലേക്ക് ചുവട് വെച്ച പയ്യൻ. മലയാള സിനിമയിൽ നായകനായും സഹനടനായും ഹാസ്യതാരമായും അരങ്ങേറ്റം കുറിച്ച നസ്ലിൻ കെ ഗഫൂർ എന്ന പേര് ഇന്ന് ചിരപരിചിതമാണ് ചലച്ചിത്ര പ്രേമികൾക്ക്. തണ്ണീർ മത്തൻ ദിനങ്ങളിലും സൂപ്പർ ശരണ്യയിലും ഗംഭീര പ്രകടനം കാഴ്ച വെച്ച ഈ ‘പയ്യൻ’ പ്രേക്ഷകർക്ക് അയ്യൽപ്പക്കത്തെ കുട്ടിയെപ്പോലെ പ്രിയങ്കരനായി മാറിയിരിക്കുന്നു എന്നതാണ് വാസ്തവം. വളരെ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ പ്രിയതാരമായി മാറി നസ്ലിൻ. കുറിക്കുകൊള്ളുന്ന നസ്ലിന്റെ തമാശകളെ തഗ് ആയി കാണുവാനാണ് പുതിയ തലമുറയക്കിഷ്ടം.

ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്ലസ് ടു വിദ്യാർഥികളുടെ ജീവിതകഥ പറയുന്ന തണ്ണീർ മത്തൻ ദിനങ്ങളിലെ തണ്ണിമത്തൻ ജ്യൂസും പഫ് സും വീക് നെസായ ഏത് വിധേനെയും ക്ലാസ് കട്ട് ചെയ്ത് മുങ്ങുന്ന മെൽവിൻ എന്ന കഥാപാത്രത്തിലൂടെ അഭിനയത്തിന് തുടക്കമിട്ടു കൊണ്ട്   ശ്രദ്ധേയനായ നസ്ലിന്റെ തുടർന്നുള്ള ചിത്രങ്ങളും  ഇന്ന് മികച്ച വാണിജ്യ സിനിമകളുടെ പട്ടികയിൽ ഇടംനേടിയിരിക്കുന്നു. ഒരു സീരിയസ് കഥാപാത്രമായി ഒരുപക്ഷേ നസ്ലിൻ പ്രത്യക്ഷപ്പെട്ട സിനിമ ‘കുരുതി’ ആയിരിക്കണം. സൂപ്പർ ശരണ്യയിലും ‘ഹോമി’ലും അദ്ദേഹം തനതായ അഭിനയശൈലികൊണ്ട് തമാശകൾ പറഞ്ഞുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി, കയ്യടികൾ നേടി.

ഇന്ദ്രൻസ് പ്രധാന കഥാപാത്രമായി എത്തി ഏറ്റവും ജനപ്രീതി നേടിയ ‘ഹോം’ എന്ന സിനിമയിലെ ചാൾസ് എന്ന നസ്ലിൻ കഥാപാത്രവും ഏറെ ചർച്ച ചെയ്യപ്പെട്ടു. ബി ടെക് പഠനം പാതി നിർത്തി യൂറ്റൂബും വ്ളോഗുമായി ജീവിക്കുന്ന പുതിയകാലത്തെ പയ്യനായി നസ്ലിൻ വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു. സ്മാർട്ട്  ഫോണിന് അഡിക്ടായ പുതിയകാലത്തെപ്രതിനിധിയായിരുന്നു ആ കഥാപാത്രം.  ഓരോ സിനിമയിലും തന്റെ കഥാപാത്രത്തെക്കൊണ്ട് കൌണ്ടറടിപ്പിച്ച് സിനിമയിൽ അനായാസേനെ ചേക്കേറി മലയാളികളെ വിസ്മയിപ്പിച്ചു ഈചെറുപ്പക്കാരൻ. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തിയ്യേറ്ററുകളിൽ നസ്ലിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകരും മലയാളത്തിലുണ്ടായി.

ചിരിപ്പിച്ച നസ്ലിനെ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പൃഥ്വിരാജ് നായകനായി എത്തിയ ‘കുരുതി’യിൽ അപകടകാരിയായ ക്യാരക്ടറുമായി ജീവിക്കുന്ന വേറിട്ട കഥാപാത്രമായി നസ്ലിൻ എത്തുന്നത്. മലയാളികൾ അതുവരെ കണ്ടു പരിചയിച്ച നസ്ലിൻ ആയിരുന്നില്ല അത്. 2024 – പുറത്തിറങ്ങിയ മറ്റൊരു ഗിരീഷ് എ ഡി ചിത്രം പ്രേമലു മലയാള സിനിമയിൽ മാത്രമല്ല ഇതരഭാഷകളിലും ഇതിനോടകം തന്നെ തരംഗം സൃഷ്ടിച്ചു. വളരെയേറെ  ജനപ്രീതി ലഭിച്ച ചിത്രമായി മാറി പ്രേമലു. നൂറു കൊടി ക്ലബ്ബിലെത്തിയ ഈ സിനിമയിലെ നായകൻ നസ്ലിൻ കെ ഗഫൂർ എന്ന യുവനടൻ ആണെന്നത് ചില്ലറ കാര്യമല്ല.

മലയാള സിനിമയിൽ എക്കാലത്തെയും ചോദ്യം ചെയ്യപ്പെടാത്ത മോഹൻലാൽ, മമ്മൂട്ടി എന്നീ താരമൂല്യങ്ങൾക്കൊപ്പം ഉയർന്നു വന്നിരിക്കുകയാണ് നസ്ലിൻ. ബോക്സോഫീസിൽ മമ്മൂട്ടി- മോഹൻലാൽ ചിത്രങ്ങൾക്കൊപ്പം മത്സരിച്ച് പ്രേമലു കിരീടം ചൂടി. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ നിന്നുള്ള പുത്തൻതാരോദയത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു സിനിമാലോകം. മലയാളത്തിലും തെലുങ്കിലും തമിഴിലും പ്രേമലു വിസ്മയം ചരിത്രം കൊയ്യുമ്പോൾ നസ്ലിൻ എന്ന നടൻ സിനിമയിൽ തന്റേതായൊരു ഇരിപ്പിടം കണ്ടെത്തിക്കഴിഞ്ഞു. നസ്ലിൻ സിനിമകളെ ആവേശത്തോടെയാണ് ഇപ്പോൾ പ്രേക്ഷകർ സ്വീകരിക്കുന്നത്. അതേ ആവേശത്തോടെ കഥാപാത്രങ്ങളെയും ഉൾക്കൊണ്ട് അഭിനയിക്കുകയാണ് ഈ ഇരുപത്തി മൂന്നുകാരൻ.

spot_img

Hot Topics

Related Articles

Also Read

‘ഒരു കട്ടിൽ ഒരു മുറി’ ടീസർ പുറത്ത്

0
പൂർണ്ണിമ ഇന്ദ്രജിത്ത് അക്കാമ്മ എന്ന കഥാപാത്രമായും പ്രിയംവദ മധു മിയ എന്ന കഥാപാത്രമായും ആണ് എത്തുന്നത്. ഹക്കീം ഷാ ആണ് ചിത്രത്തിലെ നായകൻ.

ലാലും അനൂപ് മേനോനും ഒന്നിക്കുന്ന ‘ചെക്ക് മേറ്റ്’ ; ചിത്രത്തിന്റെ ട്രയിലർ പുറത്ത്

0
ലാലും അനൂപ് മേനോനും ഒന്നിക്കുന്ന ചിത്രം ചെക്ക് മേറ്റ് എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും സംഗീതവും നിർവഹിച്ചിരിക്കുന്നത് രതീഷ് ശേഖരാണ്. ഹോളിവുഡ് സിനിമകളെ കിടപിടിക്കുന്ന ദൃശ്യവിസ്മയമാണ് ചെക്ക്...

‘ഭീഷ്മപർവ’ത്തിന് ശേഷം ദേവദത്ത് ഷാജിയുടെ ‘ധീരൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പോസ്റ്റർ റിലീസ്

0
ചിയേഴ്സ് എന്റർടൈമെന്റിന്റെ ബാനറിൽ ലക്ഷ്മി വാരിയരും ഗണേഷ് മേനോനും ചേർന്ന് നിർമ്മിച്ച് മമ്മൂട്ടി നായകനായ ‘ഭീഷ്മപർവ’ത്തിന് ശേഷം ദേവദത്ത് ഷാജി സംവിധാനം ചെയ്യുന്ന ‘ധീരൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി....

ആന്‍സന്‍ പോളും സ്മിനു സിജോയും ഒന്നിക്കുന്നു; ‘റാഹേല്‍ മകന്‍ കോര’- പോസ്റ്റര്‍ പുറത്തുവിട്ടു

0
ബേബി എടത്വ കഥയും തിരക്കഥയുമെഴുതി ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രം ‘റാഹേല്‍ മകന്‍ കോര’യുടെ ഒഫീഷ്യല്‍ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ടോവിനോയുടെ പിറന്നാൾ ദിനത്തിൽ പുത്തൻ പോസ്റ്ററുമായി ‘എമ്പുരാൻ’

0
ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന  ചിത്രം ‘എമ്പുരാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടോവിനോയുടെ പിറന്നാൾ പ്രമാണിച്ച് അദ്ദേഹത്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് റിലീസായിരിക്കുന്നത്. ജതിൻ രാംദാസ് എന്ന കഥാപാത്രമായാണ് ടോവിനോ...