Thursday, May 1, 2025

ഡിസംബർ ഒന്നിന് ‘ഡാൻസ് പാർട്ടി’ തിയ്യേറ്ററുകളിലേക്ക്

ഓർഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമ ‘ഡാൻസ് പാർട്ടി’ ഡിസംബർ ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തും. ഫാമിലി കോമഡി ചിത്രം കൂടിയാണ് ഡാൻസ് പാർട്ടി. ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഓർഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ഡാൻസ് പാർട്ടി.

രാഹുൽ രാജ് സംഗീതം നിർവഹിച്ച ‘ദമാ ദമാ’ എന്ന ഗാനമാണ് റിലീസായത്. കൂടാതെ ബിജിപാൽ, v3കെ എന്നിവരും സംഗീതം പകർന്ന ഗാനങ്ങളും  ചിത്രത്തിൽ ഉണ്ട്. സംവിധായകരായ ബി ഉണ്ണികൃഷ്ണൻ, അജയ് വാസുദേവ്, ഷാഫി, തുടങ്ങിയ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. സന്തോഷ് വർമ്മ, മല്ലു രാപ്പർ, ഫെജോ, നിഖിൽ എസ് മറ്റത്തിൽ, തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ലെന, ഫുക്രു, അഭിലാഷ് പട്ടാളം, നാരായണൻ കുട്ടി, സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, അമര എസ് പല്ലവി, ജാനകി ദേവി, ജിനി, സുശീൽ, അഡ്വ: വിജയകുമാർ, തുടങ്ങിയവർ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ബിനു കുര്യൻ, എഡിറ്റിങ് വി സാജൻ

spot_img

Hot Topics

Related Articles

Also Read

രണ്ട് സ്ത്രീകളുടെ കഥയുമായി ‘കൊള്ള’

0
ആനിയും ശില്‍പയും എന്ന അനാഥരായ രണ്ടു സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് ‘കൊള്ള’. പ്രിയ വാര്യരും രജിഷ വിജയനും മല്‍സരിച്ചഭിനയിച്ച സിനിമ. ജീവിതത്തില്‍ ആനിയും ശില്‍പയും അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ അതിജീവിക്കുന്ന പ്രമേയമാണ് ചിത്രത്തില്‍.

തങ്കമണി കൊലക്കേസ് സിനിമയാകുന്നു- ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി  

0
എണ്‍പതുകളുടെ പകുതിയില്‍ കേരള രാഷ്ട്രീയത്തെ പ്രതിക്കൂട്ടിലാക്കിയ ഇടുക്കിയിലെ സംഭവത്തെ ആസ്പദമാക്കിയ ഈ സിനിമയില്‍ നായകനായി എത്തുന്നത് ദിലീപ് ആണ്.

ടൊവിനോ തോമസും ബേസിൽ ജോസഫും ഒന്നിക്കുന്ന ‘മരണമാസ്സ്’ ചിത്രീകരണം ആരംഭിച്ചു

0
ടൊവിനോ തോമസ് പ്രൊഡക്ഷന്റെയും  വേൾഡ് വൈഡ് ഫിലിംസിന്റെയും ബാനറിൽ ടൊവിനോ തോമസ്, തൻസീർ സലാം, ടിങ്സ്റ്റൺ തോമസ്, റാഫേൽ പ്പോഴോളി പറമ്പിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് ടൊവിനോ തോമസും ബേസിൽ ജോസഫും പ്രധാനകഥാപത്രങ്ങളായി അഭിനയിക്കുന്ന ചിത്രം മരണമാസ്സിന്റെ ചിത്രീകരണം ആരംഭിച്ചു

മിസ്റ്ററി ഹൊറർ ത്രില്ലർ ‘ആത്മ’യിൽ നായകനായി നരേൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0
ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരനായാണ് നരേൻ എത്തുന്നത്. അദ്ദേഹം താമസിക്കുന്ന വീട്ടിൽ നിന്നും കേൾക്കേണ്ടി വരുന്ന അപരിചിതമായ ഒരു സ്ത്രീ ശബ്ദത്തിന് പിന്നാലെയുള്ള അന്വേഷണമാണ് ചിത്രത്തിലെ പ്രമേയം.

വയനാട്ടിൽ ചിത്രീകരണം തുടർന്ന് ‘നരിവേട്ട’

0
വയനാട്ടിൽ ചിത്രീകരണം തുടർന്ന് ‘നരിവേട്ട’ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം നരിവേട്ടയുടെ ചിത്രീകരണം വയനാട്ടിൽ തുടരുന്നു. അനുരാജ് മനോഹർ ആണ് സംവിധാനം. തമിഴ് നടൻ ചേരൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി...