Thursday, May 1, 2025

ഡബിൾ വേഷത്തിൽ സുരേഷ് ഗോപി നായകനാകുന്ന ‘വരാഹം’; ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വരാഹ’ത്തിന്റെ ടീസർ ഇറങ്ങി.  മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ റിലീസായിരികുന്നത്. സുരേഷ് ഗോപി ഈ ചിത്രത്തിൽ ഇരട്ട വേഷത്തിലാണ്. മാവേറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റർടൈമെന്റ്സ് ബാനറിൽ വിനീത് ജയ്നും സഞ്ജയ് പടിയൂരും നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സനൽ വി ദേവനാണ്. സുരേഷ് ഗോപിയെക്കൂടാതെ സുരാജ് വെഞ്ഞാറമ്മൂടും ഗൌതം മേനോനും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഫെഫ്കയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ ജനറൽ ബോഡി മീറ്റിങ്ങിൽ വെച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഒരു ത്രില്ലർ ചിത്രമായിരിക്കും വരാഹം.

ഇന്ദ്രൻസ്, നവ്യ നായർ, സരയൂ മോഹൻ, സന്തോഷ് കീഴാറ്റൂർ, പ്രാചി തെഹ്ളൻ,  ഷാജു ശ്രീധർ, അനിത നായർ, മാസ്റ്റർ ശ്രീപത് യാൻ, ശ്രീജിത്ത് രവി, സാദിഖ്, മഞ്ജുഷ, മാസ്റ്റർ നന്ദ ഗോപൻ, സ്റ്റെല്ല സന്തോഷ്, മാസ്റ്റര് ക്രിസ്റ്റഫർ ജയൻ ചേർത്തല, അഞ്ചേലോ, ബേബി ശിവാനി, ജ്യോതി പ്രകാശ്, കേശവ് സുഭാഷ് ഗോപി, ജിത്തു കെ ജയന്റെ കഥയ്ക്ക് മനു സി കുമാർ തിരക്കഥ എഴുതുന്നു. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിങ് മൻസൂർ മുത്തുട്ടി, സംഗീതം രാഹുൽ രാജ്, പാലക്കാട്, കൊച്ചി, അങ്കമാലി എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കും.

spot_img

Hot Topics

Related Articles

Also Read

‘കണ്ണൂര്‍ സ്ക്വഡിലെ കഥാപാത്രങ്ങള്‍ അമാനുഷികരല്ല’; മമ്മൂട്ടി

0
‘എല്ലാ സിനിമകളും കഠിനാദ്ധ്വാനത്തിന്‍റെ ഫലമാണ്. ഓരോരുത്തരും സിനിമകണ്ട് അഭിപ്രായം അറിയിക്കണം. പ്രേക്ഷകര്‍ക്ക് കണ്ടുപരിചയമുള്ള തിരിച്ചറിയാനാകുന്ന സജീവമായ ജീവസ്സുറ്റ കഥാപാത്രങ്ങളാണ് കണ്ണൂര്‍ സ്ക്വാഡില്‍ ഉള്ളത്.

പുത്തൻ അഞ്ച് പോസ്റ്ററുകളുമായി ‘ആനന്ദബാല’

0
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയൻ സംവിധാനം ചെയ്യുന്ന മാളികപ്പുറം, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിംസും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ആനന്ദ് ശ്രീബല എന്ന സിനിമയുടെ അഞ്ച് വ്യത്യസ്ത  പോസ്റ്ററുകൾ  പുറത്തിറങ്ങി.

വീണ്ടും സിനിമയില്‍ ചുവടുറപ്പിച്ച് വാണിവിശ്വനാഥ്; ചിത്രീകരണം ആരംഭിച്ചു

0
മലയാള സിനിമയുടെ ഒരുകാലത്ത് പോലീസ് വേഷങ്ങളില്‍ എത്തി കിടിലന്‍ ഡയലോഗുകള്‍ കൊണ്ട് വെള്ളിത്തിരയെ ത്രസിപ്പിച്ച വാണി വിശ്വനാഥ് നീണ്ട പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക്.

ഷാനവാസ് ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
രഘുനാഥ് പലേരിയുടെ കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

നോവലിസ്റ്റും സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു

0
സുരേഷ് ഗോപി നായകനായി എത്തിയ രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. കലാഭവൻ നായകനായ ലോകനാഥൻ ഐ എ എസ്, കളഭം എന്നീ ഹിറ്റ് സിനിമകൾക്ക് വേണ്ടി തിരക്കഥകൾ എഴുതി.