Thursday, May 1, 2025

ട്രയിലറിൽ ത്രില്ലടിപ്പിച്ച് ദുൽഖർ സൽമാൻ; ‘ലക്കി ഭാസ്കർ’ സിനിമ കാത്ത് പ്രേക്ഷക ജനലക്ഷം

“ഒരു ഇടത്തരക്കാരന് പിശുക്ക് ജീവിതം നയിച്ച് തന്റെ സമ്പാദ്യം വർദ്ധിപ്പിക്കാനും വെല്ലുവിളിക്കുകയാണെങ്കിൽ വലിയ ത്തുക ചിലവഴിക്കാനും കഴിയും” ലക്കി ഭാസ്കറിലെ  ഈ ഡയലോഗ് ട്രയിലറിലൂടെ സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. നിരവധി സംശയാസ്പദമായ സാഹചര്യങ്ങളെ പ്രദർശിപ്പിച്ചു കൊണ്ടാണ് ലക്കി ഭാസ്കറിലെ ടീസർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മഹാനടിയിലൂടെയും സീതാ രാമത്തിലൂടെയും തെലുങ്ക് സിനിമാപ്രേമികൾക്കിടയിൽ ജനപ്രിയത സംമ്പാദിക്കാൻ ദുൽഖറിന് കഴിഞ്ഞിട്ടുണ്ട്.

ബാങ്ക് ക്യാഷറായാണ് ദുൽഖർ എത്തുന്ന ഈ ബഹുഭാഷ ചിത്രം. ധനുഷിനെ നായകനാക്കി വാതി എന്ന ചിത്രത്തിന് ശേഷം വെങ്കി അറ്റ് ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലക്കി ഭാസ്കർ. മീനാക്ഷി ചൌധരിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സിതാര എന്റർടൈമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറിൽ സൂര്യദേവര നാഗ വംശീയും സായ് സൌജന്യയും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റിങ് നവീൻ നൂലി, സംഗീതം ജിവിൻ പ്രകാശ് കുമാർ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിൽ ആണ് ലക്കി ഭാസ്കർ തിയ്യേറ്ററുകളിൽ എത്തുക.

spot_img

Hot Topics

Related Articles

Also Read

തൃഷയും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം ‘ഐഡെൻറിറ്റി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
തെന്നിന്ത്യൻ നായിക തൃഷയെയും ടൊവിനോ തോമസിനെയും പ്രധാനകഥാപാത്രങ്ങളാക്കി അഖിൽ പോൾ- അനസ് ഖാൻ എന്നിവർ എഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം ഐഡെൻറിറ്റിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അജയന്റെ രണ്ടാം മോഷണം...

നവ്യനായരും സൌബിനും കേന്ദ്രകഥാപാത്രങ്ങൾ; ‘പുഴു’വിനു ശേഷം ‘പാതിരാത്രി’യുമായി റത്തീന

0
മമ്മൂട്ടിയെയും പാർവതിയെയും പ്രധാനകഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത പുഴു എന്ന ചിത്രത്തിന് ശേഷം നവ്യനായരെയും സൌബിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ യുടെ സ്വിച്ചോൺ കർമ്മം കൊച്ചിയിൽ വെച്ച് നടന്നു.

സിനിമയിലെ കഥാപാത്രങ്ങൾ യാത്ര ചെയ്യുന്ന വാഹത്തിന്റെ പോസ്റ്ററുമായി ‘മഞ്ഞുമ്മൽ ബോയ്സ്’

0
ഞ്ഞുമ്മൽ ബോയ്സ് അത്തരമൊരു സിനിമയാണ്. പോസ്റ്ററിൽ കഥാപാത്രങ്ങൾ യാത്ര ചെയ്യുന്ന വാഹനത്തിന്റെ ചിത്രമാണുള്ളത്. ചുവപ്പ്  നിറത്തിലെ ക്വാളിസാണ് പോസ്റ്ററിൽ.

‘നടികരു’ടെ പുത്തൻ ടീസറിൽ തകർപ്പൻ പ്രകടനവുമായി ടൊവിനോയും ഭാവനയും സൌബിനും

0
ഗോഡ് സ്പീഡിന്റെ ബാനറിൽ അലൻ ആൻറണിയും അനൂപ് വേണുഗോപാലും ചേർന്ന് നിർമ്മിച്ച് ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നടികർ ടീസർ റിലീസായി.

സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവൻ വിടപറഞ്ഞു; സംസ്കാരം നാളെ വൈകീട്ട് മുംബൈയിൽ

0
പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. 65- വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.