Thursday, May 1, 2025

ട്രയിലറിൽ ആവേശമായി ‘കടകൻ’

ആക്ഷൻ രംഗങ്ങൾ കൊണ്ടും പഞ്ച് ഡയലോഗുകൾ കൊണ്ടും ട്രയിലറിൽ ആവേശമായി തീർന്ന കടകൻ സിനിമയുടെ ട്രയിലർ വ്യൂവേഴ്സ് ഒരു മില്യൺ കവിഞ്ഞു. മാർച്ച് ഒന്നിന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. ഹക്കീം ഷാജഹാനെ നായകനാക്കി നവാഗതനായ സജിൽ മമ്പാട് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്  ‘കടകൻ’. ബോധിയുടെയും എസ് കെ മമ്പാടിന്റെയുമാണ് തിരക്കഥ. പ്രണയവിലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് ഹക്കീം ഷാജഹാൻ.

ഒരു ഫാമിലി എന്റർടൈമെന്റ് മൂവിയാണ് കടകൻ. ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, നിർമ്മൽ പാലാഴി, ബിബിൻ പെരുമ്പിള്ളി, സോന ഒളിക്കൽ, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗീസ്, ശരത് സഭ, ഗീതി സംഗീത, തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. നിർമ്മാണം ഖലീൽ, സംഗീതം ഗോപി സുന്ദർ, ഛായാഗ്രഹണം ജാസിൽ ജസീൻ.

spot_img

Hot Topics

Related Articles

Also Read

ദുരന്തമുഖത്ത് നിന്നും കുവി വെള്ളിത്തിരയിലേക്ക്; ‘നജസ്സി’ല്‍ ശ്രദ്ധേയ കഥാപാത്രം

0
പെട്ടിമുടി ദുരന്തം പിന്നിട്ട മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം കുവിയെ തേടി മറ്റൊരു ഭാഗ്യം എത്തിയിരിക്കുകയാണ്. ശ്രീജിത്ത് പൊയില്‍ക്കാവ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന നജസ്സ് എന്ന ചിത്രത്തിലാണ് കുവി ശ്രദ്ധേയ വേഷത്തില്‍ എത്തുന്നത്.

പുത്തൻ ട്രയിലറുമായി ‘അഭിലാഷം’

0
സൈജു കുറുപ്പ്, തൻവി, അർജുൻ അശോകൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ റൊമാന്റിക് ഡ്രാമ  ചിത്രം ‘അഭിലാഷ’ത്തിന്റെ ട്രയിലർ റിലീസായി. ചിത്രം ഈദിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഷംസു സെയ്ബ ആണ്...

വാലൻന്റൈൻസ് ദിനത്തിൽ റിലീസിനൊരുങ്ങി  ‘ബ്രോമാൻസ്’

0
യുവ അഭിനേതാക്കളെ അണിനിരത്തിക്കൊണ്ട് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച് അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബ്രോമാൻസ്’ വാലന്റൈൻസ് ഡേയ്ക് (ഫെബ്രുവരി- 14 )...

ജയ് ഗണേഷ് ഏപ്രിൽ 11 ന് തിയ്യേറ്ററുകളിൽ

0
ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഉണ്ണി മുകുന്ദനെയും മഹിമ നമ്പ്യാരെയും കേന്ദ്രകഥാപാത്രങ്ങളാക്കി രഞ്ജിത് ശങ്കർ എഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് ഏപ്രിൽ 11 ന് തിയ്യേറ്ററിൽ റിലീസ് ചെയ്യും.

മാത്യൂതോമസും ബേസിലും ഒന്നിക്കുന്ന ‘കപ്പ്’; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ബേസിലും മാത്യു തോമസും പ്രധാന റോളിൽ എത്തുന്ന  ‘കപ്പി’ന്റെ സെക്കൻഡ്  ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വെള്ളത്തൂവൽ എന്ന ഗ്രാമത്തിലെ പതിനാറുകാരനായ നിധിൻ ബാഡ്മിന്റണിൽ ഇടുക്കി ജില്ലയുടെ വിന്നിങ് കപ്പ് സ്വന്തമാക്കുവാനുള്ള പരിശ്രമങ്ങളുടെ കഥയാണ് ചിത്രത്തിൽ.