ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം നരിവേട്ട തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. മെയ് 23- നു ചിത്രം പ്രേക്ഷകരിലേക്ക് എത്തും. അനുരാജ് മനോഹർ ആണ് സംവിധാനം. തമിഴ് നടൻ ചേരൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇന്ത്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പുഷാൻ, ഷിയാസ് ഹസൻ എന്നിവരാണ് നിർമ്മാണം. ചിത്രത്തിൽ പ്രിയംവദ കൃഷ്ണ നായികയായി എത്തുന്നു. കുട്ടനാട്, കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ മുൻപ് ചിത്രീകരണം നടന്നു. വർഗീസ് എന്ന പൊലീസ് കോൺസ്റ്റബിളിന്റെ ജീവിതമാണ് ചിത്രത്തിൽ. ആര്യ സലീം, പ്രശാന്ത് മാധവൻ, എൻ. എം ബാദുഷ, റീനി ഉദയകുമാർ, സുധി കോഴിക്കോട്, എന്നിവരും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. അബിൻ ജോസഫിന്റെതാണ് തിരക്കഥ. സംഗീതം ജെയ്ക്ക് ബി ജോയ്സ്, ഛായാഗ്രഹണം വിജയ്, എഡിറ്റിങ് ഷമീർ മുഹമ്മദ്.
Also Read
പുത്തൻ ട്രയിലറുമായി ‘ദി സ്പോയിൽസ്’
മാർബെൻ സ്റ്റുഡിയോസിന്റെ ബാനറിൽ എം എ റഹീം നിർമ്മിച്ച് മഞ്ജിത്ത് ദിവാകർ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ദി സ്പോയിലറു’ടെ ട്രയിലർ പുറത്തിറങ്ങി.
ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു
പ്രശസ്ത ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയസംബന്ധമായ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. അമല ഹോസ്പിറ്റലിൽ വെച്ച് ചൊവ്വാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം.
തിയ്യേറ്ററിലേക്ക് ഒരുങ്ങി റാഹേല്‍ മകന്‍ കോര
ഉബൈദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം റാഹേല്‍ മകന്‍ കോര ഒക്ടോബര്‍ പതിമൂന്നിന് തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തും. എസ് കെ ഫിലിംസിന്‍റെ ബാനറില്‍ ഷാജി കെ ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്
ഇന്ത്യയിലെ ആദ്യ A I സിനിമ വരുന്നു; അപർണ മൾബറി കേന്ദ്രകഥാപാത്രയെത്തുന്ന ചിത്രത്തിന്റെ പുതിയ ട്രയിലർ റിലീസായി
സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും പ്രവാസിയുമായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ A I സിനിമയുടെ പുതിയ ട്രയിലർ റിലീസായി.
ത്രില്ലടിപ്പിച്ച് ‘മഞ്ഞുമ്മൽ ബോയ്സ്’ ടീസർ റിലീസ്
ചിദംബരംതിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മഞ്ഞുമ്മൽ ബോയ്സിലെ ടീസർ പുറത്തിറങ്ങി.