Friday, May 2, 2025

ജോഷി ജോണിന്‍റെ ‘കുരുവിപ്പാപ്പ’യുടെ  പോസ്റ്റര്‍ റിലീസായി

ജോഷി ജോണ്‍ സംവിധാനം ചെയ്ത് ലാല്‍ജോസ്, വിനീത്, മുക്ത തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കുരുവിപ്പാപ്പയുടെ പോസ്റ്റര്‍ റിലീസ് ചെയ്തു. സീറോ പ്ലസ് എന്‍റര്‍ടൈമെന്‍റിന്‍റെ ബാനറില്‍ ഖാലിദ് കെ, ബഷീര്‍ കെ കെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം നവംബറില്‍ തിയ്യേറ്ററിലേക്ക് എത്തും.ഒരു ഫാമിലി സറ്റയര്‍ ചിത്രമാണ് കുരുവിപ്പാപ്പ. ചിത്രത്തിന്‍റെ കഥയും തിരക്കഥയും ബിസ്മ്മിത്ത് നിലമ്പൂര്‍, ജാസ്മിന്‍ ജാസ്സ് എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയത്.

വിനീത്, മുക്ത, ലാല്‍ജോസ്, കൈലാഷ്, തന്‍ഹ ഫാത്തിമ, സന്തോഷ് കീഴാറ്റൂര്‍, മണിക്കുട്ടന്‍, മജീദ്, രാജേഷ് ശര്‍മ, സൈനുദ്ദീന്‍, സീനത്ത്, ജീജ സുരേന്ദ്രന്‍, ഇബ്രാഹിം കുട്ടി, നിലമ്പൂര്‍ അയിഷ, സിദ്ധാര്‍ഥ് സത്യന്‍, റാഹീല്‍ റാഹീം, അതിഥി റായ്, പോളി വടക്കന്‍, സുരേന്ദ്രന്‍ നിലമ്പൂര്‍, അരിസ്റ്റോ സുരേഷ്, കൊല്ലം സുധി, രമ്യ രാജേഷ്, സുനില്‍ ശിവറാം, സുനില്‍ ചാലക്കുടി, റിയാ ഡേവിഡ്, തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ധന്യ പ്രദീപ്, എന്നിവരുടെ വരികള്‍ക്ക് പ്രദീപ് ടോം, യൂനിസ് യോ എന്നിവര്‍ സംഗീതം ഒരുക്കുന്നു. ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റിങ് വി ടി ശ്രീജിത്ത്.  ‌

spot_img

Hot Topics

Related Articles

Also Read

ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിൽ ഇന്ദ്രജിത്ത്, ടീസർ പുറത്ത്

0
ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൽ ഇന്ദ്രജിത്ത് നായകവേഷത്തിൽ എത്തുന്നു. നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ അനൌൺസ്മെന്റ് ടീസർ റിലീസ് ചെയ്തു. നൊ വേ ഔട്ട് എന്ന ചിത്രത്തിന്...

വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ ഒ ടി ടി യിൽ

0
വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ ഒ ടി ടി യിൽറിലീസ് ചെയ്തു. സോണി ലൈവിലാണ് ചിത്രം റിലീസ് ചെയ്തത്. ഏപ്രിൽ 11 ന് ആണ് ചിത്രംതിയ്യേറ്ററുകളിൽപ്രദർശിപ്പിച്ചത്.

മാത്യു തോമസ് ചിത്രം ‘ലൌലി’ തിയ്യേറ്ററുകളിലേക്ക്

0
മാത്യു തോമസ് നായകനായി എത്തുന്ന ചിത്രം ‘ലൌലി’ ഏപ്രിൽ 4 -നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്- ത്രീഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ- ത്രീഡി മൂവിയാണ് ‘ലൌലി’. തിരക്കഥാകൃത്തായ...

കേരളത്തിൽ സിനിമ സമരം പ്രഖ്യാപിച്ച് ചലച്ചിത്ര സംഘടനകൾ

0
സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിൽ  കേരളത്തിൽ ജൂണ് ഒന്ന് മുതൽ സിനിമ സമരം. ജി എസ് ടി ക്ക് ഒപ്പമുള്ള വിനോദ നികുതി പിൻവലിക്കുക, താരങ്ങളുടെ കൂടിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങൾ...

മികച്ച പ്രതികരണവുമായി മുന്നോട്ട് കുതിച്ച് ‘ഗുരുവായൂരമ്പലനടയിൽ’

0
ചിത്രo റിലീസ് ചെയ്ത് അഞ്ചുനാളുകൾക്കകം അൻപത് കോടി രൂപയാണ് നേടിയിരിക്കുന്നത്. 15. 55 കോടിയാണ് മൂന്നു ദിവസത്തെ ഓവർസീസ് കളക്ഷൻ.