Thursday, May 1, 2025

ജോജു നായകന്‍, എ കെ സാജന്‍ സംവിധാനം; ട്രെയിലറുമായി പുലിമട

എ കെ സാജന്‍ സംവിധാനം ചെയ്ത് ഒക്ടോബര്‍ 26- നു തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രം പുലിമടയുടെ  ട്രൈലര്‍ പുറത്ത്. ജോജു ജോര്‍ജ്ജ് നായകനായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷും ലിജോമോളുമാണ് നായികമാര്‍. സെന്‍റ് ഓഫ് എ വിമെണ്‍’ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുക. ഒരു പാന്‍ ഇന്‍ഡ്യന്‍ ചിത്രം കൂടിയാണ് പുലിമട. എ കെ സാജന്‍ തന്നെയാണ്  ചിത്രത്തിന് കഥയും തിരക്കഥയും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്. ഐന്‍സ്റ്റീന്‍ മീഡിയയുടെയും ലാന്‍ഡ് സിനിമാസിന്‍റെയും ബാനറില്‍ രാജേഷ് ദാമോദരനും ഐന്‍സ്റ്റീന്‍ സാക് പോലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജോജു ജോര്‍ജ്ജ് നായകനായ ‘ഇരട്ട’ എന്ന ചിത്രത്തിന് ശേഷം ഒരുങ്ങുന്ന സിനിമയാണ് പുലിമട. സംവിധായകനും ഛായാഗ്രാഹകനുമായ വേണുവാണ് ക്യാമറ. ബാലചന്ദ്ര മേനോന്‍, ജാഫര്‍ ഇടുക്കി,അബു സലീം, ജിയോ ബേബി, കൃഷ്ണ പ്രഭ, ചെമ്പന്‍ വിനോദ്, സോന നായര്‍, പൌളി വില്‍സണ്‍, ശിബിള തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. 60- ദിവസം കൊണ്ടാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. സംഗീതം ഇഷാന്‍ ഡേവ്, പശ്ചാത്തല സംഗീതം അനില്‍ ജോണ്‍സണ്‍.

spot_img

Hot Topics

Related Articles

Also Read

‘ആഡംബരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ജീവിച്ച സാധാരണ മനുഷ്യന്‍’- മോഹന്‍ലാല്‍

0
സിനിമയിലും  ജീവിതത്തിലും സിദ്ദിഖ് തനിക്കൊരു ബിഗ്ബ്രദര്‍ ആയിരുന്നു. ആരോടും ശത്രുത കാണിക്കാത്ത ആഡംബരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു.

‘ആന്‍റണി’യില്‍ ജോജു ജോര്‍ജ്ജു൦ കല്യാണിയും; നവംബര്‍ 23- നു തിയ്യേറ്ററിലേക്ക്

0
ഐന്‍സ്റ്റീന്‍ മീഡിയയുടെയും നെക്സ്റ്റല്‍ സ്റ്റുഡിയോയുടെയും അള്‍ട്രാമീഡിയ എന്‍റര്‍ടൈമെന്റിന്‍റെയും ബാനറില്‍ ഐന്‍സ്റ്റീന്‍ സാക് പോളും സുശീല്‍ കുമാര്‍ അഗ്രവാളും നിതിന്‍ കുമാറും രജത് അഗ്രവാളും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എട്ടുവർഷത്തിന് ശേഷം രണ്ടാം വരവിനൊരുങ്ങി ജനകീയ പൊലീസ് ‘ആക്ഷൻ ഹീറോ ബിജു’

0
പ്രേക്ഷകരെ ഉള്ളംകൈയ്യിലെടുത്ത ഹിറ്റ് ചിത്രം ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു. നിവിൻ പോളി നായകനായി എത്തുന്ന ചിത്രത്തിന്റെ പുതിയ വിശേഷം താരം തന്നെയാണ് പുറത്ത് വിട്ടത്.  

അമൽ കെ ജോബി ചിത്രം ‘ഗുമസ്ത’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഗുമസ്തന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

മഹിമ- ഷെയ്ൻ മൂവി ‘ലിറ്റിൽ ഹെർട്സ്’ ജൂൺ ഏഴിന് തിയ്യേറ്ററുകളിൽ

0
പ്രേക്ഷകർക്കിടയിൽ ജനപ്രിയത നേടിയ ആർ ഡി  എക്സിന് ശേഷം മഹിമയും ഷെയ്ൻ നിഗവും ഒന്നിക്കുന്ന  പുതിയ ചിത്രം ‘ലിറ്റിൽ ഹെർട്സ്’ ജൂൺ ഏഴിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും