Saturday, March 7, 2026

ജിയോ മാമി മുബൈ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളത്തില്‍ നിന്നും ‘തടവ്’

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഏക മലയാള ചിത്രമായ തടവ്. കഴിഞ്ഞ വര്‍ഷം ബേസിലിന്‍റെ ടോവിനോ തോമസ് നായകനായി എത്തിയ മിന്നല്‍ മുരളി ഇടംപിടിച്ചപ്പോള്‍ ഇത്തവണ അവസരം കിട്ടിയിരിക്കുന്നത് തടവിനാണ്. എഫ് ആര്‍ പ്രൊഡക്ഷന്‍സിന്‍റെയും ബഞ്ച് ഓഫ് കോക്കനറ്റ്സിന്‍റെയും ബാനറില്‍ ഫാസില്‍ റസാഖ്, പ്രമോദ് ഡേവ് എന്നിവര്‍ നിര്‍മ്മിച്ച തടവ് സംവിധാനം ചെയ്തിരിക്കുന്നത് ഫാസില്‍ റസാഖ് ആണ്. മലയാളത്തില്‍ നിന്നു തടവ് മാത്രമാണു മലയാള മലയാളത്തില്‍ നിന്നും എത്തിയിട്ടുള്ളത്.

മുകേഷ് അംബാനിയുടെ ടെലികോം കമ്പനിയായ ജിജോ ആണ് ടൈറ്റില്‍ സ്പോണ്‍സര്‍. നിത അംബാനി ഫെസ്റ്റിവല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റിയുടെ സഹ അധ്യക്ഷയാണ്. മഹീന്ദ്ര ഗ്രൂപ്പ് തലവന്‍ ആനന്ദ് മഹീന്ദ്ര, പിവിആര്‍ സിനിമാസ് ചെയര്‍പേഴ്സണ്‍ അജയ് ബിജിലി, സോയാ അക്തര്‍, വിക്രമാദിത്യ മോട് വാന, സിദ്ധാര്‍ഥ് റോയ് കപൂര്‍, ഇഷാ അംബാനി തുടങ്ങിയവരാണ് ട്രസ്റ്റിയിലെ പ്രമുഖര്‍.

സൌത്ത് ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നും ആയിരത്തിലധികം എന്‍ട്രികളില്‍ നിന്നും പതിനാല് സിനിമകളാണ് മല്‍സരത്തിലേക്ക് സെലക്ട് ചെയ്തത്. ബീന ആര്‍ ചന്ദ്രന്‍, വാപ്പു, അനിത എം എന്‍, ഇസ്ഹാഖ് മുസാഫിര്‍, സുബ്രഹ്മണ്യന്‍, തുടങ്ങി നാല്‍പ്പതിലധികം പേരാണ് ‘തടവി’ല്‍ പുതുമുഖങ്ങളായി എത്തിയത്.  പാലക്കാടും പട്ടാമ്പിയുമായിരുന്നു ഷൂട്ടിങ്ങ് ലൊക്കേഷന്‍. ഛായാഗ്രഹണം മൃദുല്‍ എസ്, എഡിറ്റിങ് വിനായക് സൂതന്‍, സംഗീതം വൈശാഖ് സോമനാഥ്

spot_img

Hot Topics

Related Articles

Also Read

ഷൂട്ടിംഗ് ആരംഭിച്ച് ബേസിലും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രം ‘നുണക്കുഴി’ ഉടൻ പ്രേക്ഷകരിലേക്ക്

0
നുണക്കുഴിയുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ ഇതിനോടകം ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. കെ ആർ കൃഷ്ണകുമാർ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കൂമൻ എന്ന ചിത്രത്തിന് ശേഷം കൃഷ്ണകുമാറും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നുണക്കുഴി.

രതീഷ് രഘുനന്ദൻ- ദിലീപ് ചിത്രം ‘തങ്കമണി’ തിയ്യേറ്ററുകളിൽ മാർച്ച് 7 ന് എത്തും

0
ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം തങ്കമണി മാർച്ച് ഏഴിന് തിയ്യേറ്ററുകളിലേക്ക് എത്തും.

പി ആര്‍ ഒ സംഘടന ഫെഫ്കയുടെ പ്രസിഡന്‍റായി അജയ് തുണ്ടത്ത്, എബ്രഹാം ലിങ്കണ്‍ സെക്രട്ടറി

0
പി ആര്‍ ഒമാരുടെ സംഘടനയായ ഫെഫ്കയുടെ പുതിയ യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജയ് തുണ്ടത്ത് പ്രസിഡന്‍റും എബ്രഹാം ലിങ്കണ്‍ സെക്രട്ടറിയുമായി

പത്മഭൂഷൺ നിറവിൽ ശോഭനയും അജിത്തും ബാലയ്യയും; പങ്കജ് ഉദാസിന് മരണാനന്തര ബഹുമതി

0
പത്മഭൂഷൺ പുരസ്കാരം ചലച്ചിത്ര അഭിനേതാക്കളായ അജിത്തിനും ബാലയ്യയ്ക്കും (നന്ദമൂരി ബാലകൃഷ്ണ ) നടിയും നർത്തകിയുമായ ശോഭനയ്ക്കും നടൻ അനന്ത് നാഗ്, സംവിധായകൻ ശേഖർ കപൂർ, മരണാനന്തര ബഹുമതിയായി ഗസൽ ഗായകൻ പങ്കജ് ഉദാസിനും...

കാളിദാസ് ജയറാം നായകനായി എത്തുന്ന  ചിത്രം രജനിയുടെ ടീസർ പുറത്ത്

0
നവാഗതനായ വിനിൽ സ്കറിയ വർഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനായി എത്തുന്ന ചിത്രം ‘രജനി’ യുടെ ടീസർ പുറത്തിറങ്ങി. ഡിസംബർ  8 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.