Thursday, May 1, 2025

ജന്മദിനത്തില്‍ ചാവേര്‍; പോസ്റ്റര്‍ റിലീസ് ചെയ്ത് അര്‍ജുന്‍ അശോകന്‍

കുഞ്ചാക്കോ ബോബനും അര്‍ജുന്‍ അശോകനും ആന്‍റണി വര്‍ഗീസും അഭിനയിക്കുന്ന ചിത്രത്തിന്‍റെ ഒരു പോസ്റ്റര്‍ അര്‍ജുന്‍ അശോകന്‍റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടു. പോസ്റ്ററില്‍ അരുണ്‍ എന്ന കഥാപാത്രമായെത്തുന്ന അര്‍ജുന്‍അശോകനാണ് ഉള്ളത്.  പ്രേക്ഷകര്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന ചിത്രമാണ് ചാവേര്‍.  ഒട്ടേറെ ആകാംക്ഷ ഉണര്‍ത്തുന്ന ചിത്രവും പോസ്റ്ററുമാണ് ചാവേര്‍.

ത്രില്ലും സസ്പെന്‍സുമാണ് ചാവേര്‍. സിനിമയുടെ ടൈറ്റില്‍ പോസ്റ്ററും ടീസറുമെല്ലാം  ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അശോകന്‍ എന്ന കഥാപാത്രമായാണ് എത്തുന്നത്. നടനും സംവിധായകനുമായ ജോയ് മാത്യുവിന്‍റെതാണ് തിരക്കഥ. സംവിധാനം ടിനു പാപ്പച്ചന്‍ നിര്‍വഹിക്കുന്നു. കാവ്യ ഫിലിംസ് കമ്പനി, അരുണ്‍ നരയണന്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ചാവേര്‍. ഛായാഗ്രഹണം ജീന്‍റോ ജോര്‍ജ്ജ്, എഡിറ്റിങ് നിഷാദ് യൂസഫ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.  

spot_img

Hot Topics

Related Articles

Also Read

ഏപ്രിൽ 10- നു എത്തുന്നു ‘മരണമാസ്സ്’

0
സുരേഷ് കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘മരണമാസ്സ്’ ഏപ്രിൽ 10- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നവാഗതനായ ശിവപ്രസാദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. വിഷു റിലീസായാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുന്നത്. ഹാസ്യത്തിന് കൂടുതൽ...

‘കെ ജി എഫി’ന്റെ യഷ് ഇനി ‘ടോക്സിക്കി’ൽ; സംവിധായികയായി ഗീതുമോഹൻദാസ്

0
നടൻ യഷ് നായകനായ പുതിയ ചിത്രം അനൌൺസ്മെന്റ് ചെയ്തു. ‘ടോക്സിക്- എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപസ്’ എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഗീതുമോഹൻദാസ് ആണ്.

ജയസൂര്യ നായകനാകുന്ന ‘കത്തനാരി’ൽ ഇനി പ്രഭുദേവയും

0
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ‘കത്തനാരി’ൽ ഇനി പ്രധാന കഥാപാത്രമായി പ്രഭുദേവയും എത്തും. ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് കത്തനാര്.

തിരക്കഥ സന്തോഷ് ഏച്ചിക്കാനം, സംവിധാനം  രമേഷ് പിഷാരടി, നായകൻ സൌബിൻ, പുതിയ ചിത്രം വരുന്നു

0
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വരുന്നു. സൌബിൻ ഷാഹിർ നായകനായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്  കഥാകാരൻ സന്തോഷ് ഏച്ചിക്കാനമാണ്.

ദി നൈറ്റ് ഹ്രസ്വചിത്രമൊരുക്കി യു കെ. മലയാളികള്‍; ട്രൈലര്‍ പുറത്ത്

0
ഡെസ് പതാഡോസ് ഫിലിം കമ്പനിയുടെ ബാനറില്‍ രഞ്ജിത് വിജയരാഘവന്‍ നിര്‍മ്മിക്കുന്ന ‘ദി നൈറ്റ് ‘ ട്രൈലര്‍ പുറത്തിറങ്ങി. യു കെ മലയാളികള്‍ ഒരുക്കുന്ന ഹ്രസ്വചിത്രമാണ് ദി നൈറ്റ്.