Thursday, May 1, 2025

ചിന്നു ചാന്ദ്നി നായികയായി എത്തുന്ന ; ‘വിശേഷ’ത്തിന്റെ ടീസർ പുറത്ത്

ചിന്നു ചാന്ദ്നിയെ നായികയാക്കി സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനിൽ സൂരജ് നിർമ്മിച്ച് സൂരജ് ടോം സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ചിത്രം ‘വിശേഷ’ത്തിന്റെ ടീസർ പുറത്തിറങ്ങി. സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. കൌമാരക്കാർക്കിടയിൽ വൈറലായിരുന്ന ‘പൊടിമീശ മുളയ്ക്കണ പ്രായം’, തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ ആനന്ദ് സംഗീതം പകർന്നവയാണ്. ‘വിശേഷ’ത്തിന്റെ കഥയും തിരക്കഥയും സംഗീതവും പശ്ചാത്തല സംഗീതവും ഗാനരചനയും നിർവഹിക്കുന്നത് ആനന്ദ് ആണ്. ജൂലൈ 19 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും.

കാലാകാലങ്ങളായി സിനിമയിൽ നടന്നുപോരുന്ന നായിക- നായക സങ്കൽപ്പത്തെ തിരുത്തിയെഴുതുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. അൽത്താഫ് സലീം, വിനീത് തട്ടിൽ, ജോണി ആൻറണി, മാല പാർവതി, ബൈജു ജോൺസൺ, ഭാനുമതി പയ്യന്നൂർ, അജിത മേനോൻ, ആൻ സലീം, ഷൈനി സാറാ രാജൻ, സൂരജ് പോപ്സ്, ജിലൂ ജോസഫ്, അമൃത, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം സാഗർ

spot_img

Hot Topics

Related Articles

Also Read

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയൻ അന്തരിച്ചു

0
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ  കെ ജി ജയൻ (ജയവിജയ) അന്തരിച്ചു. 90 വയസ്സായിരുന്നു. ഭക്തിഗാനങ്ങളിലൂടെ ജനമാനസ്സുകളിൽ ഇടം നേടിയ അദ്ദേഹം സംഗീതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു

‘സെന്‍സുണ്ടാവണം സെന്‍സിബിലിറ്റി ഉണ്ടാവണം’ തിരക്കഥയിലെ രഞ്ജി പണിക്കര്‍

0
പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രങ്ങളായിരുന്നു ഷാജി കൈലാസ്– രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിറന്നത്. ആ ചിത്രങ്ങളെല്ലാം ബോക്സോ ഫീസില്‍ നിറഞ്ഞോടുകയും ചെയ്തു.

കാളിദാസ് ജയറാം നായകനായി എത്തുന്ന  ചിത്രം രജനിയുടെ ടീസർ പുറത്ത്

0
നവാഗതനായ വിനിൽ സ്കറിയ വർഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനായി എത്തുന്ന ചിത്രം ‘രജനി’ യുടെ ടീസർ പുറത്തിറങ്ങി. ഡിസംബർ  8 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.

ഗംഭീര ലുക്കിൽ ‘നജീബാ’യി പൃഥ്വിരാജ്; ‘ആടുജീവിതം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിലേക്ക്

0
ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും കരിയറിലെ ഏറ്റവും മികച്ച ചിത്രമായേക്കും ആടുജീവിതം. മരുഭൂമിയിൽ ജീവിക്കേണ്ടിവരുന്ന നജീബിലേക്കുള്ള പൃഥ്വിരാജിന്റെ മേക്കോവർ എടുത്തുപറയേണ്ടതാണ്.

പ്രൊമോയും പ്രൊമോ ഷൂട്ടുമില്ലാതെ എമ്പുരാന്‍ ചിത്രീകരണം ആരംഭിക്കും; പൃഥ്വിരാജ്

0
എമ്പുരാന് പ്രമോയോ പ്രൊമോ ഷൂട്ടോ ഉണ്ടാകില്ല. ഈ മാസം തന്നെ എപ്പോഴെങ്കിലും ഷൂട്ടിങ്ങ് തീയതിയും പ്രൊജെക്ടിന്‍റെ വിശദാംശങ്ങളും ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നതാണ്.” പൃഥ്വി രാജ് ഫേസ് ബുക്കില്‍ കുറിച്ചു.