Saturday, March 7, 2026

ചാവേർ കാണാം ഇനി മുതൽ ഒ ടി ടി യിൽ

കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും  പ്രധാന വേഷത്തിലെത്തിയ ചിത്രം ചാവേർ തിയ്യേറ്റർ പ്രദർശനത്തിന് ശേഷം ഇനിമുതൽ ഒ ടി ടിയിൽ കാണാം. സോണി ലൈവിലൂടെയാണ് ചാവേറിന്റെ സംപ്രേക്ഷണം. രാഷ്ട്രീയ പ്രവർത്തിന് കൊല്ലാനും ചാവനും വേണ്ടി തയ്യാറുള്ള ചെറുപ്പക്കാരുടെ ജീവിത കഥ പറയുന്ന ചിത്രമാണ് ചാവേർ. തികച്ചും വ്യത്യസ്തമായ ദൃശ്യാനുഭവമായിരുന്നു തിയ്യേറ്ററിലൂടെ ചാവേർ കണ്ട പ്രേക്ഷകർക്ക് ലഭിച്ചത്. കുഞ്ചാക്കോ ബോബൻ, ആൻറണി വർഗീസ്, അർജുൻ അശോകൻ, മനോജ് കെ യു തുടങ്ങിയവരായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. കണ്ണൂർ പശ്ചാത്തലമാക്കി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നടനും സംവിധായകനുമായ ജോയ് മാത്യുവിന്റേത് ആയിരുന്നു. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ, തുടങ്ങിയവരാണ് ചിത്രം നിർമ്മിച്ചത്. ഛായാഗ്രഹണം ജിന്റോ ജോർജ്ജ്, ആൻറണി, എഡിറ്റിങ് നിഷാദ് യൂസഫും സംഗീതം ജസ്റ്റീൻ വർഗീസ്.  

spot_img

Hot Topics

Related Articles

Also Read

ഗൌതം വാസുദേവ്  മേനോൻ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രത്തിന്റെ ടീസർ നാളെ റിലീസ്

0
ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ന്റെ ട്രെയിലർ നാളെ റിലീസ് ചെയ്യുമെന്ന് ചിത്രത്തിൽ നായകനായി എത്തുന്ന മമ്മൂട്ടി അറിയിച്ചു. നാളെ...

‘വിവേകാനന്ദൻ വൈറലാണ്’ കമൽ ചിത്രം തിയ്യേറ്ററിൽ ജനുവരി 19 ന്

0
സ്വാസിക, മഞ്ജു പിള്ള, സിദ്ധാർഥ് ശിവ, മെറീന മൈക്കിൾ, മാല പാർവതി, പ്രമോദ് വെളിയനാട്, നീന കുറുപ്പ്, സ്മിനു സിജോ, അനുഷ മോഹൻ, ഗ്രേസ് ആൻറണി, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

മാന്ത്രിക വിരലുകളാൽ തബലയിൽ സംഗീതം നെയ്ത ഉസ്താദ് സാക്കിർ ഹുസൈന് വിട

0
സംഗീതത്തിൽ വിസ്മയം തീർത്ത തബലനിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ വിടവാങ്ങി. തബലയിൽ അദ്ദേഹം തീർത്ത നാദ പ്രപഞ്ചം ഇനി ഓർമ്മ. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അമരിക്കയിലെ സാൻഫ്രാൻസിസ്ക്കോയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 73-...

‘പ്രേമലു’ ഇനി ഒടിടിയിലേക്ക്

0
ഏപ്രിൽ 12 ന് ചിത്രം ഹോട് സ് സ്റ്റാർ സ് ട്രീമിങ് തുടങ്ങും.  ബോക്സോഫീസിൽ നൂറു കോടിയിലേറെ കളക്ഷൻ നേടിയ ചിത്രമാണ് പ്രേമലു. തമിഴിലും തെലുങ്കിലും പ്രേമലു തരംഗമായി.

മോഹൻലാൽ,മമ്മൂട്ടി – മഹേഷ് നാരായണൻ കൂട്ടുകെട്ടിലെ ‘പേട്രിയറ്റ്’ ചിത്രത്തിന്റെ പേര് സ്ഥിരീകരിച്ചു

0
മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി എന്നിവരടക്കം നിരവധി പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.  ‘പേട്രിയറ്റ്’ എന്ന പേര് പുറത്ത്...