വിട പറയും മുൻപേ, ശാലിനി എന്റെ കൂട്ടുകാരി, രണ്ട് പെൺകുട്ടികൾ തുടങ്ങി ശ്രദ്ധേയ സിനിമകളുടെ സംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിൽ പുതു കാഴ്ചപ്പാടോടു കൂടി സിനിമ നിർമ്മിച്ച സംവിധായകൻ കൂടിയാണ് മോഹൻ. കലാപരമായും വാണിജ്യപരമായും അദ്ദേഹം സിനിമയെ സമീപിച്ചിട്ടുണ്ട്. അത് വരെ ആരും സമീപിക്കാത്ത പ്രമേയമാണ് മോഹൻ സിനിമകളുടെ പ്രത്യേകത. രണ്ട് പെൺകുട്ടികൾ അത്തരമോരു സിനിമയാണ്. 1978 ൽ വാടക വീട് എന്ന സിനിമയിലൂടെ സിനിമാരംഗത്ത് നാന്ദികുറിച്ചു മോഹൻ. ശാലിനി എന്റെ കൂട്ടുകാരി മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രങ്ങളിൽ നന്നായി ഇടം നേടി. വിടപറയും മുൻപേ എന്ന ചിത്രത്തിലെ നെടുമുടി വേണുവിന്റെ അഭിനയം ഗംഭീരമായി പ്രേക്ഷകരിലേക്ക് എത്തി. പക്ഷേ, അങ്ങനെയൊരു അവധിക്കാലത്ത്, മംഗളം നേരുന്നു, തീർഥം, മുഖം എന്നീ ചിത്രങ്ങളും വെള്ളിത്തിരയിൽ ശ്രദ്ധേയമായി. 2005 ൽ പുറത്തിറങ്ങിയ കാമ്പസ് ആണ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. ഭാര്യ അനുപമ. മക്കൾ, പുരന്ദർ മോഹൻ, ഉപേന്ദർ മോഹൻ.
Also Read
എട്ടാമത് മലയാള പുരസ്കാരങ്ങൾ വിതരണം ചെയ്തു; മികച്ച സംവിധായകൻ ബ്ലെസ്സി
മലയാളപുരസ്‌കാര സമിതിയുടെ മലയാളപുരസ്‌കാരം കൊച്ചിയില്‍ കവിയൂര്‍ പൊന്നമ്മ നഗറില്‍ (എറണാകുളം) ജസ്റ്റീസ് പി.എസ് ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. ജി.കെ. പിള്ള തെക്കേടത്ത് അദ്ധ്യക്ഷനായ ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ ഹരിഹരന്‍, സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്‍,...
അനീഷ് അൻവർ ചിത്രം ‘രാസ്ത’ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ
അനീഷ് അൻവർ സംവിധാനം ചെയ്ത രാസ്ത ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ചിത്രഭാരതി (ഇന്ത്യൻ) വിഭാഗത്തിൽ ഒഫീഷ്യൽ സെലെകഷൻ നേടി. ഒമാനിൽ ചിത്രീകരിച്ച ഈ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
വിലക്കൊഴിഞ്ഞു; ആസിഫലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’ ഇനി തിയ്യേറ്ററുകളിലേക്ക്
നവാഗതനായ സേതുനാഥ് പത്മകുമാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് ആസിഫ്അലി നായകനായി എത്തുന്ന ചിത്രം’ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രത്തിനുമേലുണ്ടായിരുന്ന വിലക്ക് കോടതി നീക്കം ചെയ്തു. ചിത്രത്തിന് കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട്...
‘വെള്ളം ‘ ചിത്രത്തിലെ വാട്ടർമാൻ മുരളി പുതിയ സിനിമ അവതരിപ്പിക്കുന്നു; ‘നദികളില്‍ സുന്ദരി യമുന
നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ തുടങ്ങിയവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നദികളില്‍ സുന്ദരി യമുന’ യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
പ്രണവ് മോഹൻലാൽ ചിത്രം ‘ഡീയസ് ഈറേ’ യുടെ ടീസർ പുറത്ത്
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡീയസ് ഈറേ’ യുടെ ട്രെയിലർ പുറത്ത്. ‘ക്രോധത്തിന്റെ ദിനം’ എന്ന അർഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നാണ് ചിത്രത്തിന്റെ...







