പ്രമുഖ ചലച്ചിത്ര നടൻ മേഘനാഥൻ അന്തരിച്ചു. 60- വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്താൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഏറെനാളായി ചികിത്സയിലായിരുന്നു. പ്രമുഖ ചലച്ചിത്ര അഭിനേതാവ് ബാലൻ കെ നായരുടെയും ശാരദാ നായരുടെയും മകനാണ്. ചെങ്കോൽ, ഈ പുഴയും കടന്ന്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, ഒരു മറവത്തൂർ കനവ്, തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. ചെന്നൈയിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിന് ശേഷം സിനിമയിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. 1983- ല പുറത്തിറങ്ങിയ പി എൻ മേനോൻ സംവിധാനം ചെയ്ത അസ്ത്രം ആണ് അദ്ദേഹം ആദ്യം അഭിനയിച്ച ചിത്രം. നാല്പത് കൊല്ലത്തോളം നീണ്ടുനിന്ന അഭിനയ ജീവിതത്തിൽ അൻപതോളം സിനിമകളിൽ വേഷമിട്ടു. നിരവധി വില്ലൻ കഥാപാത്രങ്ങളും ക്യാരക്ടർ വേഷങ്ങളും ഇദ്ദേഹം ചെയ്തിട്ടുണ്ട്. ഒടുവിൽ അഭിനയിച്ചത് കടലോളം എന്ന മ്യൂസിക്കൽ ഹ്രസ്വചിത്രത്തിലാണ്. ഭാര്യ: സുസ്മിത, മകൾ പാർവതി. സംസ്കാരം ഷോർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും.
Also Read
‘നാടന്‍ പാട്ടിന്‍റെ മടിശ്ശീല കിലുക്കി’ മലയാളികൾ പാടിനടന്ന പാട്ടുകൾ…
“ഒരു പുലര്‍ച്ചെ പോക്കറ്റിലൊരു കവിതയുമായി വയലാറിനെ തേടി പുറപ്പെട്ടു. തിരക്ക് പിടിച്ച ഒരു പൊതുയോഗ സ്ഥലത്തുവെച്ച് ആ കവിതയേല്‍പ്പിച്ചു തിരികെ പോന്നു . ഒരാഴ്ച കഴിഞ്ഞപ്പോള്‍ വയലാറിന്‍റെ കത്ത് . ‘കവിത നന്നായിട്ടുണ്ട്....
സിനിമ- നാടക നടൻ എ. പി ഉമ്മർ അന്തരിച്ചു
സിനിമയിലും നാടകത്തിലും നിറസാന്നിദ്ധ്യമായിരുന്ന നടൻ എ. പി. ഉമ്മർ അന്തരിച്ചു. 89- വയസ്സായിരുന്നു. രചയിതാവ്, നാടക- സിനിമ നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ‘ഒരു വടക്കൻ വീരഗാഥ’യിൽ കൊല്ലനായി...
നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാൻ സ്ഥാനത്തേക്ക്
നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടു. ഹേമ കമ്മീഷൻ റിപ്പോർട്ടിനോടനുബന്ധിച്ച് ബംഗാളി നടി ഉന്നയിച്ച ലൈംഗികപീഡന ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനം രാജി വെച്ച ഒഴിവിലേക്കാണ്...
‘ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രമാണ് ഇന്‍ ഹരിഹര്‍ നഗര്‍’- ജഗദീഷ്
ഏറ്റവും നല്ല ഹൃദയാലുവായ മനുഷ്യനായിരുന്നു. പാവങ്ങളെ സഹായിക്കുന്നതില്‍ ഒരിക്കലും പബ്ലിസിറ്റി ആഗ്രഹിച്ചിട്ടില്ല അദ്ദേഹം. തേടിയെത്തുന്നവരെയൊന്നും നിരാശരാക്കിയിട്ടില്ല.
മലയാള സിനിമ ‘2018’ ഇന്ത്യൻ ഔദ്യോഗിക ഓസ്കർ എൻട്രി; പ്രദർശനത്തിനൊ രുങ്ങി തെക്കൻ അമേരിക്ക
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി നേടിയ മലയാള സിനിമ ‘2018’ തെക്കേ അമേരിക്ക പ്രദർശനത്തിനൊരുങ്ങുന്നു. ജൂഡ് ആൻറണി ജോസഫ് സംവിധാനം ചെയ്ത 2018 കേരളം അഭിമുഖീകരിക്കേണ്ടി വന്ന പ്രളയകാലത്തെയാണ് അടയാളപ്പെടുത്തുന്നത്.







