Saturday, March 7, 2026

ചരിത്രം സൃഷ്ടിക്കാൻ വരുന്നു; ‘പുഷ്പ2’

മെഗാഹിറ്റ് തീർത്ത അല്ലു അർജുനും രശ്മിക മന്ദാനയും ഫഹദ് ഫാസിലും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘പുഷ്പ2’ കേരളത്തിൽ റിലീസിന് മുൻപ് തന്നെ 500 സ്ക്രീനുകളും കടന്നിരിക്കുന്നു. സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മിച്ചിരിക്കുന്നത്. തെലുങ്ക് ആക്ഷൻ ഡ്രാമ മൂവിയാണ് പുഷ്പ2. 2021- പുറത്തിറങ്ങിയ പുഷ്പ ദി റൈസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പുഷ്പ2. സുകുമാർ തന്നെയാണ് രചനയും നിർവഹിച്ചിരിക്കുന്നത്. ഇത് വരെ തെലുങ്കിൽ ആർക്കും ലഭിക്കാത്ത മികച്ച ഓപ്പണിങ് ആണ് അല്ലു അർജുന് ലഭിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ രണ്ട് കോടിയിലേറെ പ്രീ സെയിൽസ് നേടിയതാണ് മറ്റൊരു മികച്ച നേട്ടം. ഡിസംബർ അഞ്ചിന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിൽ പുഷ്പ2 പ്രദർശനത്തിന് എത്തും.

പുഷ്പയുടെ ഓരോ പുതിയ അപ്ഡേഷനും മിനുട്ടുകൾ ക്കുള്ളിലാണ് വൈറലാകുന്നത്. ചിത്രത്തിലെ ‘കിസ്സിക്’ സോങും ‘പീലിങ്സ്’ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. തിയ്യേറ്റർ തോറും പുഷ്പ2 വരവേൽക്കുവാനുള്ള ആവേശത്തിലാണ്. സുകുമാർ സംവിധാനം ചെയ്ത  2021- പുറത്തിറങ്ങിയ പുഷ്പ ദി റൈസിനു രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴു സംസ്ഥാനചലച്ചിത്ര പുരസ്കാരങ്ങളും ലഭിച്ചിരുന്നു. ഫഹദ് ഫാസിലിന്റെ കിടിലൻ വില്ലൻ കഥാപാത്രമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സുനിൽ, പ്രകാശ് രാജ്, ജഗപതി ബാബു എന്നിവരാണ് മറ്റ് പ്രധാനകഥാപത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ നിർമാതാക്കൾ നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സംഗീതം ദേവി ശ്രീ പ്രസാദ്, ഛായാഗ്രഹണം മിറൈസ്ലോ ക്യൂബ, ഗാനരചയിതാവ് ചന്ദ്ര ബോസ്,

spot_img

Hot Topics

Related Articles

Also Read

വേറിട്ട ദൃശ്യാനുഭവം; ക്രൈംത്രില്ലറുമായി പ്രേക്ഷകരെ ഹരംകൊള്ളിച്ച് ‘രേഖാചിത്രം’

0
ഉദ്വേഗജനകമായ കഥാപാശ്ചാത്തലത്തിലാണ് രേഖാചിത്രം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നത്. സമൂഹത്തിൽ നടന്ന സംഭവത്തെ മുൻനിർത്തിക്കൊണ്ട് എന്നാൽ തന്റേതായ രീതിയിൽ കഥയെയും കഥാപാത്രങ്ങളെയും സൃഷ്ടിച്ചുകൊണ്ട് ചലച്ചിത്ര ഭാഷ്യത്തിലേക്ക് നിർമ്മിച്ചെടുക്കുന്ന സിനിമകൾ മലയാളത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട്...

ആഗസ്ത് 15- ന് ‘തലവര’ തിയ്യേറ്ററുകളിലേക്ക്

0
അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത് അർജുൻ അശോകൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘തലേവര’ ആഗസ്ത് 15- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്....

‘കലണ്ടറി’ന് ശേഷം നടൻ മഹേഷ് സംവിധാനം ചെയ്യുന്നു ‘പിന്നെയും പിന്നെയും’

0
പൃഥ്വിരാജിനെ നായകനാക്കിക്കൊണ്ട് നടൻ മഹേഷ് സംവിധാനം ചെയ്ത ആദ്യചിത്രം ‘കലണ്ടറി’ന് ശേഷം ഏറ്റവും പുതിയ ചിത്രം ‘പിന്നെയും പിന്നെയും’ വരുന്നു.

കിങ് ഓഫ് കൊത്ത; പ്രചാരണവുമായി ദുല്‍ഖര്‍ സല്‍മാന്‍

0
ഞായറാഴ്ച ഹൈദരാബാദ് ജെ ആര്‍ സി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടുന്ന പ്രീ റിലീസ് ഇവന്‍റില്‍ റാണാ ദഗുബട്ടി, നാനി തുടങ്ങിയവര്‍ മുഖ്യാതിഥികളായി എത്തി.

സൂപ്പർ സിന്ദഗി’യിൽ ധ്യാൻ ശ്രീനിവാസൻ; ഫസ്റ്റ് ലുക്ക് & മോഷൻ പോസ്റ്റർ പുറത്തിറങ്ങി

0
വിന്റേഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘സൂപ്പർ സിന്ദഗി’യുടെ മോഷൻ & ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രജിത്ത് രാജ് ഇ കെ ആറും വിന്റെഷും ചേർന്ന് തിരക്കഥ എഴുതുന്നു.