Saturday, March 7, 2026

‘ഗു’ മെയ് 17 ന് തിയ്യേറ്ററുകളിലേക്ക്

എത്തും സൈജു കുറുപ്പും ബേബി ദേവനന്ദയും പ്രധാനവേഷത്തിൽ എത്തുന്ന ഹൊറർ ഫാന്റസി മൂവി ‘ഗു’ മെയ് പതിനേഴിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന്. ഗുളികൻ തെയ്യത്തിന്റെ പ്രമേയവുമായാണ് ഗു എത്തുന്നത്. നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗു. മാളികപ്പുറത്തിന് ശേഷം ദേവാനന്ദയും സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറര്‍ ഫാന്‍റസി ചിത്രമാണ് ഇത്. മണിയന്‍ പിള്ള രാജൂ  പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്‍റെ നിര്‍മാണം. നവാഗതനായ മനു രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിരവധി  പുതുമുഖങ്ങളും കുട്ടികളും അഭിനയിക്കുന്നുണ്ട്.

അവധിക്കാലം ആഘോഷിക്കുവാനായി മലബാറിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ തറവാട്ടിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം എത്തുന്ന മിന്ന എന്ന കുട്ടിയുടെയും അവളുടെ കൂട്ടുകാരുടെയും അവര്‍ നേരിടുന്ന പേടിപ്പെടുത്തുന്ന അനുഭവങ്ങളുമാണ് ചിത്രത്തില്‍. മിന്നയായി ദേവനന്ദയും അച്ഛനായി സൈജു കുറുപ്പും അമ്മയായി അശ്വതി മനോഹരനും എത്തുന്നു. മനു രാധാകൃഷ്ണന്‍ ആദ്യ സ്വതന്ത്ര്യ സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ് ഗു. മണിയന്‍ പിള്ള രാജ്, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണന്‍, ലയാ സിംസണ്‍, നിരഞ്ജ് മണിയന്‍ പിള്ള രാജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പട്ടാമ്പിയിലും പരിസരപ്രദേശത്തുമായി ചിത്രത്തിന്റ ഷൂട്ടിങ് നടന്നു. സംഗീതം ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം ചന്ദ്രകാന്ത് മാധവൻ, എഡിറ്റിങ് വിനയൻ എം ജ.

spot_img

Hot Topics

Related Articles

Also Read

ഒമർ ലുലു ചിത്രം ‘ബാഡ് ബോയ്സ്’; റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു അബ്രാഹാം പ്രധാനകഥാപാത്രങ്ങൾ

0
അബാം മൂവീസിന്റെ ബാനറിൽ ഷീലു അബ്രഹാം നിർമ്മിച്ച് ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ബാഡ് ബോയ്സിൽ റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു അബ്രാഹാം തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു

അരിസ്റ്റോ സുരേഷ് നായക വേഷത്തിൽ; സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

‘അതിഭീകര കാമുകൻ’ ചിത്രീകരണം ഉടൻ

0
ലുക് മാൻ അവറാൻ കോളേജ് കഥാപാത്രമായി എത്തുന്ന റൊമാന്റിക് കോമഡി ജോണറിൽ ഒരുങ്ങുന്ന ‘അതിഭീകര കാമുകൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് മുന്നോടിയായി പൂജാചടങ്ങുകൾ നടന്നു. സ്വിച്ചോൺ കർമ്മം നടൻ ഇർഷാദും ഫസ്റ്റ് ക്ലാപ്...

ജയിൻ ക്രിസ്റ്റഫർ മൂവി ‘കാത്ത് കാത്തൊരു കല്യാണം’ തിയേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു

0
ഭ്രമരം, പളുങ്ക്, ഛോട്ടാമുംബൈ, മായാവി, തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി അഭിനയിച്ചുകൊണ്ട് ശ്രദ്ധനേടിയ താരമാണ് ടോണി സിജിമോൻ.

മോഹൻലാൽ- ശോഭന താര ജോഡികൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു

0
സിനിമാ ജീവിതത്തിലെ 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ശോഭനയും സ്ക്രീനിൽ ഒന്നിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നായിക- നായകനായി ഇവർ എത്തുന്നത്.