Thursday, May 1, 2025

‘ഗു’ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്ററിൽ വേറിട്ട ലുക്കുമായി ദേവനന്ദ

മനു രാധാകൃഷ്ണൻ ആദ്യ സ്വതന്ത്ര്യ സംവിധായകനായി എത്തുന്ന ചിത്രം ‘ഗു’ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. ഗുളികൻ തെയ്യത്തിന്റെ മുഖം മൂടിയിട്ട ദേവനന്ദയാണ് പോസ്റ്ററിൽ. മലബാറിലെ പുരാവൃത്തമായ തെയ്യമാണ് ചിത്രത്തിന്റെ പശ്ചാത്തലം. അവധിക്കു അച്ഛനും അമ്മയ്ക്കുമൊപ്പം നാട്ടിലെ തറവാട്ടിലെത്തുന്ന മിന്ന എന്ന പെൺകുട്ടിക്കും അവളുടെ കൂട്ടുകാർക്കും അനുഭവമാകുന്ന ചില സംഭവങ്ങളിലൂടെ അരങ്ങേറുന്ന കഥാപശ്ചാത്തലമാണ് ‘ഗു’ വിലേത്.  സൈജു കുറുപ്പ് മിന്നയുടെ അച്ഛനായും അശ്വതി മനോഹരൻ അമ്മയായും വേഷമിടുന്നു. പട്ടാമ്പിയിലും പരിസര പ്രദേശത്തുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു.

നിരഞ്ജ് മണിയൻ പിള്ള രാജു, നന്ദിനി ഗോപാലകൃഷ്ണൻ, രമേശ് പിഷാരടി, ലയോ സിംസൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സംഗീതം ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം ചന്ദ്രകാന്ത് മാധവൻ, എഡിറ്റിങ് വിനയൻ എം ജെ.

spot_img

Hot Topics

Related Articles

Also Read

ഡിസംബർ ഒന്നിന് ‘ഡാൻസ് പാർട്ടി’ തിയ്യേറ്ററുകളിലേക്ക്

0
ഓർഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമ ‘ഡാൻസ് പാർട്ടി’ ഡിസംബർ ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തും. ഫാമിലി കോമഡി ചിത്രം കൂടിയാണ് ഡാൻസ് പാർട്ടി.

ഫഹദും  കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഓടും കുതിര ചാടും കുതിര;’ ചിത്രീകരണം തുടങ്ങി

0
ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അൽത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വരുന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘സാത്താൻ’; സാത്താൻ സേവകരുടെ കഥ പറയുന്ന ചിത്രം

0
മൂവിയോള എന്റർടൈമെന്റിന്റെ ബാനറിൽ ബാനറിൽ കെ എസ് കാർത്തിക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘സാത്താന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘കൂടൽ’ ചിത്രീകരണം ആരംഭിച്ചു

0
 ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കൂടൽ’ ചിത്രീകരണം ആരംഭിച്ചു. പാലക്കാടും കോയമ്പത്തൂരുമായാണ് ഷൂട്ടിംഗ്. മണികണ്ഠൻ പെരുമ്പടപ്പ്, ചിത്രത്തിൽ മറ്റൊരു...

‘നടന്ന സംഭവ’ത്തിൽ ഒന്നിച്ച് സുരാജും ബിജു മേനോനും

0
ചിരിയുടെ പൂരവുമായി സുരാജും ബിജു മേനോനും ഒന്നിക്കുന്ന ഫൺ ഫാമിലി ഡ്രാമ മൂവി ‘നടന്ന സംഭവ’ത്തിന്റെ ടീസർ പുറത്ത് വിട്ടു. മാർച്ച് 22 ന് ചിത്രം തിയ്യേറ്ററിൽ എത്തും.