Saturday, March 7, 2026

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അറുപതോളം നാടകങ്ങൾക്കും ഏതാനും സിനിമകൾക്കും പാട്ടുകളെഴുതിയ ഗാനരചയിതാവ് ഗോവിന്ദന് കുട്ടി എന്ന ജി കെ പള്ളത്ത് അന്തരിച്ചു. 82- വയസ്സായിരുന്നു. കുട്ടിക്കാലം മുതൽക്കെ കവിതകൾ എഴുതിത്തുടങ്ങിയ ഇദ്ദേഹം ആദ്യമായി പാട്ടെഴുതുന്നത് 1958 ൽ തൃശ്ശൂരിൽ വെച്ച് നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പ്ളീനത്തിൽ അവതരിപ്പിക്കാൻ വേണ്ടിയാണ്. ദാസ് കോട്ടപ്പുറം സംഗീതം നല്കിയ ‘രക്തത്തിരകൾ നീന്തിവരും’ എന്ന ആ ഗാനം ആലപിച്ചത്  കെ എസ് ജോർജ്ജ്, സുലോചന എന്നിവരാണ്. കൂടാതെ അമച്വർ നാടകങ്ങള്ക്കും ബാലെകൾക്കും വേണ്ടി പാട്ടെഴുതി. ധൂർത്ത്പുത്രി, കുടുംബവിളക്ക് തുടങ്ങിയ അമച്വർ നാടകങ്ങൾക്ക് വേണ്ടി എഴുതിയപാട്ടുകൾ ഹിറ്റായതോടെ സിനിമയിലേക്ക് ചുവട് വെച്ചു.

എംകെ അർജുനൻ മാഷ്, കോട്ടയം ജോയി, എൽ  പി ആർ വർമ്മ, തുടങ്ങിയവരുടെ കൂടെയും പാട്ടുകൾ എഴുതി. ആദ്യമായി പാദസരം എന്ന സിനിമയ്ക്ക് വേണ്ടി പാട്ടുകൾ എഴുതി. ടി ജി രവിയാണ് സിനിമയിലേക്ക് അദ്ദേഹത്തെ കൊണ്ട് വരുന്നത്. പിന്നീട് ദേവരാജൻ മാഷുടെ സംഗീതത്തിൽ കാറ്റ് വന്നു നിന്റെ കാമുകൻ വന്നു, കാളീ ചക്രത്തിലെ അമൃതകിരണം പുൽകും, ചോര ചുവന്ന ചോരയിലെ, അമൃതഗീതത്തിലെ മാരിവില്ലിൻ, ചാകരയിലെ സുഹാസിനി സുഭാഷിണി, കുങ്കുമപ്പൊട്ടിലെ പുല്ലാനിക്കാട്ടിലെ തുടങ്ങിയ പാട്ടുകൾ ശ്രദ്ധേയമായിരുന്നു. ചിങ്ങനിലാവ്, മനസ്സിലെ ശാരിക തുടങ്ങിയ ആൽബങ്ങൾക്കു വേണ്ടിയും പാട്ട് എഴുതിയിട്ടുണ്ട്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും. ഭാര്യ: എൻ രാജലക്ഷ്മി, മക്കൾ: നയന,സുഹാസ്, രാധിക.

spot_img

Hot Topics

Related Articles

Also Read

ആഗസ്ത് 15- ന് ‘തലവര’ തിയ്യേറ്ററുകളിലേക്ക്

0
അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത് അർജുൻ അശോകൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘തലേവര’ ആഗസ്ത് 15- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്....

റിലീസിനൊരുങ്ങി മഞ്ഞുമ്മൽ ബോയ്സ്

0
ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം മഞ്ഞുമ്മൽ ബോയ്സ് ഉടൻ തിയ്യേറ്ററിലേക്ക്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്.

‘യമുന’യെ തേടി ആരാധകര്‍; നദികളില്‍ സുന്ദരിയാരെന്ന സസ്പെന്‍സുമായി പുത്തന്‍  പോസ്റ്റര്‍

0
പ്രേക്ഷകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് കൊണ്ട് നദികളില്‍ സുന്ദരി യമുനയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മുഖം വെളിപ്പെടുത്താത്ത നായികയുടെ പോസാണ് പോസ്റ്ററില്‍ ശ്രദ്ധേയം. നദികളില്‍ സുന്ദരി ആരെന്ന സസ്പെന്‍സ് ഒളിപ്പിച്ചിരിക്കുകയാണ് പോസ്റ്ററുകളില്‍.

‘അബ്രഹാം ഓസ് ലറി’ൽ താരമായി ജയറാം; ജനുവരി ഒന്നിന് ചിത്രം തിയ്യേറ്ററുകളേക്ക് എത്തും

0
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജയറാം അഭിനയിക്കുന്ന ചിത്രം കൂടിയാണ് അബ്രഹാം ഓസ് ലർ. അബ്രഹാം ഓസ് ലർ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ജയറാം എത്തുന്നത്. അർജുൻ അശോകൻ, സെന്തിൽ കൃഷ്ണ, ജഗദീഷ്, അനശ്വര രാജൻ, അർജുൻ നന്ദകുമാർ, ആര്യ സലീം, അസീം ജമാൽ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.

‘ക്വീൻ എലിസബത്തി’ ന് ക്ലീൻ യു സർട്ടിഫിക്കറ്റ്; ചിത്രം ഇനി തിയ്യേറ്ററുകളിലേക്ക്

0
ഡിസംബർ 29 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. എം പത്മകുമാർ സംവിധാനം ചെയ്യുന്ന കുടുംബ ചിത്രമാണിത്. അച്ചുവിന്റെ അമ്മ, ഒരേ കടൽ, മിന്നാമിനിക്കൂട്ടം എന്നീ ചിത്രങ്ങളുടെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിനും നരേനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.