Thursday, May 1, 2025

ഗംഭീര ലുക്കിൽ ‘നജീബാ’യി പൃഥ്വിരാജ്; ‘ആടുജീവിതം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിലേക്ക്

പ്രശസ്ത നോവലിസ്റ്റും കഥാകാരനുമായ ബെന്യാമിന്റെ മാസ്റ്റർ പീസ്  നോവൽ ‘ആടുജീവിത’ത്തെ മുൻനിർത്തി അതേ പേരിൽ ബ്ലെസ്സി സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗംഭീര ലുക്കിലുള്ള നജീബായാണ് പൃഥ്വിരാജ് പോസ്റ്ററിൽ ഉള്ളത്. നടൻ പ്രഭാസ് ആണ് പോസ്റ്റർ പുറത്ത് വിട്ടത്. ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും കരിയറിലെ ഏറ്റവും മികച്ച ചിത്രമായേക്കും ആടുജീവിതം. മരുഭൂമിയിൽ ജീവിക്കേണ്ടിവരുന്ന നജീബിലേക്കുള്ള പൃഥ്വിരാജിന്റെ മേക്കോവർ എടുത്തുപറയേണ്ടതാണ്.

ജോർദാനിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് സിംഹഭാഗവും നടന്നത്. കഴിഞ്ഞ വർഷം ജൂലൈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി. പൃഥ്വിരാജിന്റെ നായികയായി എത്തിയത് അമല പോൾ ആണ്. ഹോളിവുഡ് നടനായ ജിമ്മി ജിൻ ലൂയിസ്, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി, കെ ആർ ഗോകുൽ തുടങ്ങി മലയാളത്തിലെയും തമിഴിയിലെയും ഹിന്ദിയിലെയും തെലുങ്കിലെയും അഭിനേതാക്കൾ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. സംഗീതം എ ആർ റഹ്മാൻ, ശബ്ദമിശ്രണം റസൂൽ പൂക്കുട്ടി, ഛായാഗ്രഹണം സുനിൽ കെ എസ്, എഡിറ്റിങ് ശ്രീകർ പ്രസാദ്,   

spot_img

Hot Topics

Related Articles

Also Read

ഒമർ ലുലു ചിത്രം ‘ബാഡ് ബോയ്സ്’; റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു അബ്രാഹാം പ്രധാനകഥാപാത്രങ്ങൾ

0
അബാം മൂവീസിന്റെ ബാനറിൽ ഷീലു അബ്രഹാം നിർമ്മിച്ച് ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ബാഡ് ബോയ്സിൽ റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു അബ്രാഹാം തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു

മറാത്തി നടി സീമ ദേവ് അന്തരിച്ചു

0
മറാത്തി മുന്‍ അഭിനേത്രി സീമ ദേവ് അന്തരിച്ചു. 81- വയസ്സായിരുന്നു. വര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു മുബൈയിലെ വസതിയില്‍ വെച്ചായിരുന്നു മരണം

ആക്ഷന്‍ സൈക്കോ ത്രില്ലറുമായി ‘മുറിവ്’

0
‘ഒരു ജാതി ഒരു മനുഷ്യന്‍’ എന്ന ചിത്രത്തിന് ശേഷം കെ. ഷമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുറിവ്.’ സംവിധായകന്‍ അജയ് വാസുദേവും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് കോയയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’; ഫെബ്രുവരി 9- ന് തിയ്യേറ്ററുകളിലേക്ക്

0
ടൊവിനോ നായകനായി എത്തുന്ന ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫഫെബ്രുവരി 9 ന് തിയ്യേറ്ററുകളിലേക്ക് എത്തും. എസ്. അഇ ആനന്ദ് നാരായണൻ എന്ന പൊലീസ് കഥാപാത്രമായാണ് ടൊവിനോ വെള്ളിത്തിരയിൽ എത്തുക.

‘ബ്രോ കോഡി’ല്‍ അനൂപ് മേനോന്‍, ദിലീഷ് പോത്തന്‍, ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍’;  തിരക്കഥ- സംവിധാനം ബിബിന്‍ കൃഷ്ണ

0
21 ഗ്രാംസ് എന്ന ക്രൈം മൂവിക്ക് ശേഷം ഇതേ ബാനറില്‍ നിര്‍മ്മിയ്ക്കുന്ന ചിത്രമാണ് ‘ബ്രോ കോഡ്’. ഇതേ ബാനറില്‍ ഒരുങ്ങിയ മറ്റൊരു ചിത്രം ഫീനിക്സ് റിലീസ് ചെയ്യാനിരിക്കവേ ആണ് ‘ബ്രോ കോഡ്’ പ്രഖ്യാപിച്ചു കൊണ്ട് ഫ്രണ്ട് റോ പ്രൊഡക്ഷന്‍സ് രംഗത്ത് എത്തുന്നത്.