ദിലീപ് നാരായണൻ സംവിധാനം ചെയ്ത് അഷ്കർ സൌദാൻ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ‘ദി കേസ് ഡയറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾനാസറാണ് നിർമ്മാണം. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ദി കേസ് ഡയറി. വിജയരാഘവനും ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് അഷ്കർ എത്തുന്നത്. രാഹുൽ മാധവ്, റിയാസ് ഖാൻ, നീരജ, അമീർ നിയാസ്, സാക്ഷി അഗർവാൾ, ബാല, ഗോകുലൻ, കിച്ചു ടെല്ലെഴ്സ്, ബിജുക്കുട്ടൻ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എ കെ സന്തോഷിന്റെതാണ് തിരക്കഥ. ഛായാഗ്രഹണം പി. സുകുമാറും എഡിറ്റിങ് ലിജോ പോളും പശ്ചാത്തല സംഗീതം പ്രകാശ് അലക്സും കഥ വിവേക് വടശ്ശേരിയും ഷമീർ കൊച്ചന്നൂരും നിർവഹിക്കുന്നു. സംഗീതം മോഹൻ സിതാര, മധു ബാലകൃഷ്ണൻ, ഫോർ മ്യൂസിക്, ഗാനരചന ഹരിനാരായണൻ, ഡോ: മധു വാസുദേവൻ, എസ്. രമേശൻ നായർ എന്നിവരാണു.







