Thursday, May 1, 2025

കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്ന ക്രൈം ത്രില്ലർ ചിത്രം; സംവിധനം ജിത്തു അഷ്റഫ്

മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത് നായരും ചേർന്ന് നിർമ്മിച്ച് ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഇമോഷണൽ ക്രൈം ത്രില്ലർ ചിത്രത്തിൽ പ്രിയാമണിയും കുഞ്ചാക്കോ ബോബനും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. സിനിമയുടെ  ചിത്രീകരണo എറണാകുളത്ത് ആരംഭിച്ചു. സംവിധായകൻ ഷാഫി കബീറിന്റെതാണ് തിരക്കഥ.

കണ്ണൂർ സ്ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് ആണ് ക്യാമറ. സംവിധായകൻ എന്നതിലുപരി നായാട്ട്, ഇരട്ട എന്നീ സിനിമകളിൽ ജിത്തു അഷ്റഫ് അഭിനയിച്ചിട്ടുണ്ട്. മനോജ് കെ യു, വിഷ്ണു ജി വാരിയർ, ഐശ്വര്യ, ജഗദീഷ്, ശ്രീകാന്ത് മുരളി, അമിത് ഈപ്പെൻ, അനുനാഥ്, ലേയ മാമ്മൻ എന്നിവർ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. സംഗീതം ജേക്സ് ബിജോയ്, എഡിറ്റിങ് ബിനു നെപ്പോളിയൻ.

spot_img

Hot Topics

Related Articles

Also Read

യവനികയ്ക്കുള്ളിലെ സംവിധായകൻ

0
സമാന്തര സിനിമകളുടെ ആദ്യകാലങ്ങളിലെ പുതിയ കാഴ്ചകളെയും അതിന്‍റെ ആഴങ്ങളെയും പ്രേക്ഷകർ അത്ഭുതത്തോടെയും തെല്ലു സംശയത്തോടെയും വെള്ളിത്തിരയിലേക്ക് വീക്ഷിച്ചു.

‘അറക്കൽ മാധവനുണ്ണി’ വീണ്ടും തിയ്യേറ്ററിൽ- റീ റിലീസിന് ഒരുങ്ങി ‘വല്യേട്ടൻ’

0
ഷാജി കൈലാസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ ‘വല്യേട്ടൻ’ മൂവി റീ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ച അറയ്ക്കൽ മാധവനുണ്ണി എന്ന കഥാപാത്രം വമ്പിച്ച ജനപ്രിയത നേടിയിരുന്നു. അമ്പലക്കര ഫിലിംസിന്റെ...

69- മത് ദേശീയ പുരസ്കാര പ്രഖ്യാപനം വ്യാഴായ്ച അഞ്ചുമണിക്ക്

0
69- മത് ദേശീയ ചലച്ചിത്ര പുരസ്കാരം വ്യാഴായ്ച അഞ്ചുമണിക്ക് ഡെല്‍ഹിയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ വെച്ച് പ്രഖ്യാപിക്കും.

‘ദി ബോഡി’ ക്കു ശേഷം ത്രില്ലര്‍ ഡ്രാമ ചിത്രവുമായി ജിത്തു ജോസഫ് വീണ്ടും ബോളിവുഡിലേക്ക്

0
ജംഗ്ലി പിക്ചേഴ്സും ക്ലൌഡ് 9 പിക്ചേഴ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ കഥയാണ് പറയുന്നത്.

സാബർമതി അവാർഡ് മോളി കണ്ണമ്മാലിക്കും പി. ആർ സുമേരനും

0
2023- 24 ലെ സാബർമതി ചലച്ചിത്ര കലാമിത്ര പുരസ്കാരത്തിന് മോളി കണ്ണമ്മാലിയെയും മാധ്യമമിത്ര പുരസ്കാരത്തിന് പി. ആർ സുമേരനെയും കാരുണ്യ മിത്ര അവാർഡിന് ബ്രദർ ആൽബിനെയും തിരഞ്ഞെടുത്തു. നവംബർ 1 ന് ഉച്ചയ്ക്ക്...