Saturday, March 7, 2026

‘കുഞ്ചമൻ പോറ്റി’ ഇനി ‘കൊടുമൺ പോറ്റി’; പുതിയ മാറ്റവുമായി ‘ഭ്രമയുഗം’

രാഹുൽ സദാശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഭ്രമയുഗത്തിൽ മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കുഞ്ചമൻ പോറ്റി ഇനി കൊടുമൺ പോറ്റിയായി എത്തും. കുഞ്ചമൺ പോറ്റി എന്ന പേര് കുടുംബത്തിന്റെ സൽപ്പേരിന് കളങ്കം വരുത്തുമെന്ന വ്യക്തമാക്കിക്കൊണ്ട് കുഞ്ചമൺ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പേര് മാറ്റുമെന്ന തീരുമാനം അണിയറ പ്രവർത്തകരുടെ ഭഗത്ത് നിന്നും ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് കുടുംബം കോടതിയെ സമീപിച്ചത്. സെൻസർ സർട്ടിഫിക്കറ്റ് പിൻവലിച്ച് പ്രദർശനാനൂമതി തടയണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.  കുഞ്ചമൺ കുടുംബാഗം പി എം ഗോപിയാണ് കോടതിയെ സമീപിച്ചത്.

മമ്മൂട്ടിയെ നായകനാക്കി ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ഹൊറർ സിനിമ  ഭ്രമയുഗം ഫെബ്രുവരി 15 ന് തിയ്യേറ്ററുകളിലേക്ക് എത്തും. ബ്ലാക് ആൻഡ് വൈറ്റ് നിറത്തിലാണ് ടീസർ റിലീസായത്. അർജുൻ അശോകൻ, അമാൽഡ ലിസ്, സിദ്ധാർഥ് ഭരതൻ, മണികണ്ഠൻ ആചാരി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.

 പ്രശസ്ത സാഹിത്യകാരൻ ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിന് സംഭാഷണം എഴുതിയത്. ഛായാഗ്രഹണം ഷെഹനാദ് ജലാൽ, സംഗീതം ക്രിസ്റ്റോ സേവ്യർ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. മലയാളം, തമിഴ്, ഹിന്ദി, കന്നട ഭാഷകളിലായി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായി ചിത്രീകരണം പൂർത്തിയാക്കി.

spot_img

Hot Topics

Related Articles

Also Read

റൊമാന്‍റിക് കോമഡി ഡ്രാമയുമായി ‘ജേര്‍ണി ഓഫ് ലവ് 18+’ ഇനി സോണി ലിവില്‍

0
അരുണ്‍ ഡി ജോസ് സംവിധാനം നിര്‍വഹിച്ച ഈ ചിത്രം സെപ്തംബര്‍ 15- മുതലാണ് സോണില്‍ ലിവില്‍ എക്സ്ക്ലുസിവായി സ്ട്രീം ചെയ്യുക.

ഉർവശിയും ഐശ്വര്യയും ജോജു ജോർജ്ജും പ്രധാനകഥാപാത്രങ്ങൾ; ‘ആശ’യുടെ ചിത്രീകരണം ആരംഭിച്ചു

0
ഉർവശിയും ഐശ്വര്യയും ജോജു ജോർജ്ജും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ആശ’യുടെ ചിത്രീകരണം ആരംഭിച്ചു. കൂടാതെ തൃക്കാക്കര വാമനക്ഷേത്രത്തിൽ വെച്ച് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നു. അജിത്ത് വിനായക ഫിലിം സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്...

ക്യാംപസ് ത്രില്ലർ ചിത്രം ‘താൾ’ ഡിസംബർ 8 ന് തിയ്യേറ്ററുകളിലേക്ക്

0
നവാഗതനായ രാജാസഗർ സംവിധാനം ചെയ്ത് ഡോ. ജി കിഷോർ കുമാർ കഥയും തിരക്കഥയുമെഴുതിയ ക്യാംപസ് ത്രില്ലർ ചിത്രം താൾ ഡിസംബർ എട്ടിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ആൻസൺ പോൾ, ആരാദ്ധ്യ ആൻ, രാഹുൽ മാധവ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ.

‘പ്രാവി’നെ അഭിനന്ദിച്ച് മുന്‍ എം എല്‍ എ ഷാനിമോള്‍ ഉസ്മാന്‍

0
പത്മരാജന്‍റെ കഥയെ മുന്‍നിര്‍ത്തി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിച്ച ‘പ്രാവി’നെ പ്രശംസിച്ചുകൊണ്ട് ഷാനിമോള്‍ ഉസ്മാന്‍.

വിവാദങ്ങൾക്കൊടുവിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ജയ് ഗണേഷ്’

0
വീൽചെയറിൽ ഇരിക്കുന്ന ഉണ്ണി മുകുന്ദന്റെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ഫോർ ഇയേഴ്സ് എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തിൽ മഹിമ നമ്പ്യാർ നായികയായി എത്തുന്നു.