‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ശേഷം പുതിയ ചിത്രവുമായി ദിൻജിത്ത് അയ്യത്താൻ എത്തുന്നു. എക്കോ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. യുവനടൻ സന്ദീപ് പ്രദീപാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും ബാഹുൽ രമേശ് നിർവഹിക്കുന്നു. ബാനർ ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ. ജയറാം നിർമ്മിക്കുന്ന ചിത്രമാണിത്. സന്ദീപ് പ്രദീപ്, വിനീത്, നരേൻ, ബിനു പപ്പു, ബിയാന മോമിൻ തുടങ്ങിയവരും എഈ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് സൂരജ് ഇ.എസ്., ആർട്ട് ഡയറക്ടർ സജീഷ് താമരശ്ശേരി. ഒരു മിസ്റ്ററി ത്രില്ലർ ഡ്രാമ ചിത്രമായിരിക്കും എക്കോ.
Also Read
തിയ്യേറ്ററിൽ പ്രേക്ഷക പ്രീതി നേടി ‘മലയാളി ഫ്രം ഇന്ത്യ’
മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം മലയാളി ഫ്രം ഇന്ത്യ’ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ് ഇപ്പോൾ.
അർബുദം: ബോളിവുഡ് നടൻ മെഹമൂദ് ജൂനിയർ അന്തരിച്ചു
ഒരു മാസം മൂന്നെയാണ് അർബുദം കണ്ടെത്തിയതെന്നും എന്നാൽ പൂർണമായും അർബുദം ശ്വാസകോശത്തെ ബാധിച്ചിരുന്നുവെന്നും നാല്പത് ദിവസങ്ങൾ കൂടി മാത്രമേ മേഹമൂദ് ജീവിച്ചിരിക്കേയുള്ളൂ എന്നു ഡോക്ടർമാർ പറഞ്ഞിരുന്നുവെന്നും സലാം കാസി പറഞ്ഞു.
സൂരജ് ടോം ചിത്രം’ വിശേഷം’ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു
സൂരജ് ടോം സംവിധാനം ചെയ്ത് ആനന്ദ് മധുസൂദനൻ, ചിന്നു ചാന്ദ്നി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘വിശേഷ’ത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനിൽ സൂരജ് നിർമ്മിക്കുന്ന ചിത്രമാണ് വിശേഷം.
ത്രില്ലടിപ്പിക്കുന്ന ട്രയിലറുമായി ‘നടന്ന സംഭവ’ത്തിൽ സുരാജും ബിജു മേനോനും
ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം നടന്ന സംഭവത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ചിത്രം ജൂൺ 21 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും
പൃഥ്വിരാജ്- കാജോൾ ചിത്രം ‘സർസമീൻ’ ട്രയിലർ പുറത്ത്
പൃഥ്വിരാജും കാജോളും പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘സർസമീൻ’ ഏറ്റവും പുതിയ ട്രയിലർ റിലീസ് ചെയ്തു. കാജോൾ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രമായി എത്തുന്നത്. കശ്മീർ പശ്ചാത്തലത്തിൽ പറയുന്ന ചിത്രമാണ് സർസമീൻ.
https://www.youtube.com/watch?v=KtcJqU10ElU&ab_channel=DharmaProductions
ബോമാൻ ഇറാനിയുടെ...







